Blog Archive
Malayalam Blog Directory
http://www.anweshanam.com/index.php/dr-sugathan#sthash.Qg2agf9G.dpbs
About Me
Monday, 22 December 2014
ബുദ്ധിയും ഓര്മ്മയും തെളിയാന് ഹോമിയോ ചികിത്സ
Dr. T.SUGATHAN B.H.M.S,P.G.C.R
9544606151
ബുദ്ധി വളരാനും ഓര്മ തെളിയാനും ഹോമിയോപ്പതിയില് ഫലപ്രദമായ ഔഷധങ്ങളുണ്ട്. കുട്ടിയുടെ ശാരീരിക-മാനസിക അവസ്ഥകള് പഠിച്ചാണ് മരുന്ന് നിര്ദ്ദേശിക്കുന്നത്.
ഒരു കുട്ടിയുടെ വിദ്യാഭ്യാസം മൂന്നാം വയസ്സില് തുടങ്ങുന്നു. മൂന്നാം വയസ്സില് എഴുത്തിനിരുത്തി കഴിഞ്ഞാല് അധികം വൈകാതെ എല്.കെ.ജി. വിദ്യാഭ്യാസം തുടങ്ങുകയായി. ഒന്നാം ക്ലാസ്സില് ചേരാന് എന്ട്രന്സ് പരീക്ഷയുണ്ടാവും. അതില് മുന്നിലെത്തണമെങ്കില് മൂന്നാം വയസ്സില് വിദ്യാഭ്യാസം തുടങ്ങിയാല് പോരാ എന്നതാണ് ഇന്നത്തെ അവസ്ഥ. മുലപ്പാലിന് പകരം ഇംഗ്ലീഷ് വിദ്യാഭ്യാസം കുഞ്ഞിന് നല്കി മിടുക്കനാക്കാനാണ് മിക്ക മാതാപിതാക്കള്ക്കും താല്പര്യം. ഇന്ന് ഓരോ വിദ്യാര്ത്ഥിയും പഠിക്കുന്നതിനൊപ്പം ഉയര്ന്ന മാനസിക സംഘര്ഷവും അനുഭവിക്കുന്നുണ്ട്. അമിതമായ പഠനം വിശ്രമമില്ലായ്മ, കളിക്കാനോ ഉല്ലസിക്കാനോ സമയമില്ലാത്ത അവസ്ഥ. പഠിച്ച് ഒന്നാമന് ആയില്ലെങ്കിലുള്ള മനഃസംഘര്ഷം, മാതാപിതാക്കളുടെ, അദ്ധ്യാപകരുടെ, സമൂഹത്തില് ക്രൂരമായ പീഡനം, അവസാനം തൊഴിലില്ലാതെ അലയേണ്ടിവരുമോ എന്ന ഭീതി... ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത സംഘര്ഷങ്ങളുടെ നടുവിലാണ് നമ്മുടെ വിദ്യാര്ത്ഥികള്.
പഠിക്കാനുള്ള പ്രായപരിധിയെത്ര? പഠിക്കുന്നതിന് പ്രായപരിധി ഇല്ല തന്നെ. എഴുപതാം വയസ്സിലും പഠിക്കുന്നവരുണ്ട്. സാക്ഷരതായജ്ഞത്തിലൂടെ 55-ാം വയസ്സില് അക്ഷരം പഠിച്ചു കവിതയെഴുതുന്നവരുമുണ്ട്. പഠിക്കുകയെന്നാല് എന്തെങ്കിലും വെറുതെ വായിക്കുകയെന്നല്ല. കാണാ പാഠം പഠിക്കുകയും അല്ല. പഠിച്ച കാര്യം മറ്റൊരവസരത്തില് ഓര്മിച്ചെടുക്കാനുള്ള കഴിവാണ് പ്രധാനം. അതാണ് ബുദ്ധിശക്തി. അത് സ്വയം വളര്ത്തി വലുതാക്കാവുന്ന ഒന്നാണ്. അറിവിലൂടെ, പുറംലോക കാഴ്ചയിലൂടെ, അനുഭവങ്ങളിലൂടെ സ്വായത്തമാക്കി തേച്ചു മിനുക്കിയെടുക്കാവുന്നതാണ് ബുദ്ധിശക്തി.
ഓര്മശക്തിയും ബുദ്ധിശക്തിയും തമ്മില് അഭേദ്യമായ ബന്ധമുണ്ട്. ഓര്ക്കുക എന്നാല് പഴയ കാര്യങ്ങള് ബോധമണ്ഡലത്തിലേക്ക് കൊണ്ടു വരികയാണ്. നമ്മുടെ പഞ്ചേന്ദ്രിയങ്ങളില് കൂടി ലഭിക്കുന്ന സംവേദനങ്ങള്(impulses) ഞരമ്പുകളിലൂടെ നമ്മുടെ തലച്ചോറിലെ തലാമസ്സിലും, മിഡ്ബ്രെയിനിലും എത്തുന്നു. മസ്തിഷ്കത്തിലെ കോര്ട്ടിക്കല് ന്യൂറോണുകളില് അവ പതിയുന്നു. അബോധമണ്ഡലത്തില് പതിഞ്ഞിരിക്കുന്ന സംഭവങ്ങള് ആവശ്യം വരുമ്പോള് കോര്ട്ടിക്കല് ന്യൂറോണുകള് ഉത്തേജിപ്പിക്കപ്പെടുമ്പോള് ഓരോന്നായി ബോധമണ്ഡലത്തിലേക്കു വരുന്നു. ഇങ്ങനെയാണ് നമുക്ക് ഓര്മിക്കാന് കഴിയുന്നത്. ആവശ്യം കഴിയുമ്പോള് ഓര്മകള് വീണ്ടും അബോധമണ്ഡലത്തിലേക്കു മടങ്ങിപ്പോവുകയും ചെയ്യുന്നു. ഓര്മകള് മൂന്നു വിധം
ഓര്മകളെ നമുക്കു പ്രധാനമായും മൂന്നായി തരംതിരിക്കാം.
താല്ക്കാലിക ഓര്മ്മ തല്ക്കാലത്തേക്കു മാത്രം ഓര്ക്കുന്നു. പിന്നെ മറന്നു പോകുന്നു.
ഹ്രസ്വകാല ഓര്മ്മ ഈ ഓര്മ്മകള് 24 മുതല് 28 മണിക്കൂര് വരെ മാത്രമാണ് നിലനില്ക്കുക.
ദീര്ഘകാല ഓര്മ്മ വളരെ കാലം അഥവാ ജീവിതാന്ത്യം വരെ വലിയ കുഴപ്പം കൂടാതെ നിലനില്ക്കുന്നു.
നമ്മുടെ തലച്ചോറിലെ സെറിബ്രല് കോര്ട്ടക്സിന്റെ മുഴുവന് ഭാഗത്തിനും ദീര്ഘകാല ഓര്മ്മയുമായി ബന്ധമുണ്ട്. അതുകൊണ്ട് തന്നെ സെറിബ്രല് കോര്ട്ടക്സിന് എന്തെങ്കിലും തകരാര് സംഭവിച്ചാല് ഓര്മ്മിക്കാനുള്ള കഴിവ് നഷ്ടപ്പെടുകയും മറവി സംഭവിക്കുകയും ചെയ്യുന്നു. ശരീരത്തിന് ആവശ്യമായ പ്രോട്ടീന്, ജീവകങ്ങള്, ലവണങ്ങള്, ഇവയുടെ കുറവ്, ചില മരുന്നുകളുടെ പാര്ശ്വഫലം, രോഗാണുബാധ, മാനസിക സംഘര്ഷം, കടുത്ത ദുഃഖം തുടങ്ങിയവയാണ് പലപ്പോഴും മറവിക്ക് കാരണമാകുന്നത്. ദിവസവും ഒരു മണിക്കൂറെങ്കിലും ശ്രദ്ധയോടെ പഠിക്കാന് കുട്ടിക്ക് കഴിയണം. അതിനു വേണ്ട അവസരം സൃഷ്ടിക്കാന് മാതാപിതാക്കള് തയ്യാറാവുകയും വേണം. ഓരോ വിദ്യാര്ത്ഥിയേയും സൂഷ്മമായി മനസ്സിലാക്കി അവരുടെ കഴിവിനെ വിലയിരുത്തി തിരുത്താനുള്ള കഴിവ് അദ്ധ്യാപകനുണ്ടാവണം. കുട്ടിയും മാതാപിതാക്കളും അദ്ധ്യാപകനും ചേര്ന്ന കൂട്ടായ്മയാണ് പഠനം സുഖകരമാക്കുന്നത്.കേട്ടു പഠിക്കുന്നതിലും നല്ലതു കണ്ടു പഠിക്കുന്നതാണ്. പുസ്തകം വായിച്ചു വിടുന്നതിലും കൂടുതലായി ഒന്നു കണ്ടു പഠിച്ചാല് മനസ്സില് തങ്ങി നില്ക്കും. വൈകുന്നേരമോ രാത്രിയോ വായിച്ച പാഠഭാഗങ്ങള് രാവിലെ ഉണര്ന്ന ഒരു തവണ കൂടി വായിക്കാന് കഴിഞ്ഞാല് പഠിച്ചഭാഗങ്ങള് ഏറെ മനസ്സില് പതിയും. രാവിലെ പഠിക്കുന്നതാണ് ഏറ്റവും ഉചിതം.
ഹോമിയോരീതി
പഠനം ലളിതമാക്കാനും പഠിക്കുന്നതു മറക്കാതിരിക്കാനും മറവി മാറ്റാനും ഹോമിയോപ്പതിയില് ഫലപ്രദമായ ചികിത്സയുണ്ട്. അനാക്കാര്ഡിയം, ബ്രഹ്മി, ഹൈഡ്രോക്കോട്ടേല് ഏഷ്യാറ്റിക്ക, കാലിഫോസ്, തുടങ്ങിയ മരുന്നുകളാണ് പ്രധാനമായി ഉപയോഗിക്കുന്നവ. ഇവയില് ഏതെങ്കിലും ഒരു മരുന്നു രോഗിയെ ശരിയായി പഠിച്ച ശേഷം - അതായത് അവരുടെ ശാരീരിക മാനസിക ലക്ഷണങ്ങളെ അടിസ്ഥാനപെടുത്തി തിരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ തിരഞ്ഞെടുക്കുന്ന മരുന്നുകള് അവയുടെ ശരിയായ ആവര്ത്തനത്തിലും അളവിലും രോഗിക്കു നല്കിയെങ്കില് മാത്രമെ അവ കൊണ്ടു പ്രയോജനമുണ്ടാകൂ. ബുദ്ധി വികാസത്തിനു ബ്രഹ്മി വളരെ നല്ലതാണെന്ന അറിവ് ഇന്നും പലരും ചൂഷണം ചെയ്യുകയാണ്. എന്നാല് ഹോമിയോപ്പതിയില് ബ്രഹ്മിയുടെ മാതൃസത്ത് ആണ് സാധാരണയായി കൊടുത്തുവരുന്നത്. പഠനപ്രശ്നങ്ങളും കുട്ടികളുടെ ബുദ്ധിവികാസപ്രശ്നങ്ങളും ഹോമിയോപ്പതിയിലൂടെ പരിഹരിക്കാന് കഴിയും.
Subscribe to:
Post Comments (Atom)
No comments:
Post a Comment