Blog Archive

Malayalam Blog Directory

http://www.anweshanam.com/index.php/dr-sugathan#sthash.Qg2agf9G.dpbs

Monday, 22 December 2014

നടുവേദന ; ഹോമിയോ ചികിത്സ Dr.T.SUGATHAN B.H.M.S P.G.C.R Homoeopathic physician Mob: 9544606151 കഠിനമായ നടുവേദന കൊണ്ട് ബുദ്ധിമുട്ടുന്നവരുടെ എണ്ണം നാള്ക്കുനാള് വര്ധിക്കുകയാണ്. പുതിയ ജീവിതസാഹചര്യങ്ങളും ജീവിതശൈലിയും കാലാവസ്ഥയും ഒരു പരിധി വരെ ഇതിനു കാരണമാകുന്നുണ്ട്. പ്രായം കുറഞ്ഞവരില് രോഗലക്ഷണങ്ങള് പൊതുവെ കുറവാണെങ്കിലും പ്രായമേറുന്തോറും ഡിസ്ക് സ്ഥാനം തെറ്റുന്ന രോഗാവസ്ഥയിലേക്ക് എത്തിപ്പെടുന്നു. ഇവിടെ കശേരുക്കള് തെന്നിമാറുന്നില്ല. ഡിസ്കിലെ കട്ടികൂടിയ പുറം ചട്ടയ്ക്ക തേയ്മാനം സംഭവിച്ച് ആന്തരികമായ ദ്രാവകം പുറത്തേക്കു വരുന്നതോ ദ്രാവകത്തിന്റെ അഭാവം നിമിത്തം കശേരുക്കള് തമ്മിലുള്ള ഘര്ഷണം കൂടുന്നതോ ആണ് രോഗകാരണം. പ്രധാനമായി കണ്ടു വരുന്ന മറ്റൊരു പ്രശ്നമാണ് അസ്ഥിഭ്രംശം. കശേരുക്കളില് എവിടെയാണോ രോഗാവസ്ഥ കാണുന്നത് അതിനനുസരിച്ച് രോഗലക്ഷണങ്ങളും അതിന്റെ തീവ്രതയും ഏറുന്നു. പ്രായാധിക്യത്തില് ഡിസ്കിലെ കട്ടികൂടിയ പുറംതോട് പൊട്ടി ദ്രാവകം പുറത്തുവരാനുള്ള സാധ്യത കുറവാണ്. ഈ അവസ്ഥ ചെറുപ്രായക്കാരിലാണ് കണ്ടു വരുന്നത്. എന്നാല് പ്രായമായവരില് കട്ടികൂടിയ പ്രതലത്തിനുള്ളിലെ ദ്രാവകമില്ലായ്മ രോഗകാരണമായി മാറുന്നു പിടലിവേദന ചെറുപ്രായക്കാരിലും പ്രായമായവരിലും കൂടുതല് കണ്ടു വരുന്ന ഒന്നാണ് പിടലിവേദന. ഈ രോഗം പെട്ടെന്ന് ഉണ്ടാകും. മിക്കവാറും രാവിലെ ഉണര്ന്നു എഴുന്നേല്ക്കുമ്പോള് കഴുത്തിനു ഉളുക്കുപോലെ തോന്നും. മണിക്കൂറുകള് കഴിയുമ്പോള് കഴുത്തു തിരിക്കാന് കഴിയാതെ വരുന്നു. അതോടൊപ്പം അതികഠിനമായ വേദന കഴുത്തിലും തോളെല്ലിന്റെ ഭാഗങ്ങളിലും ഉണ്ടാകും. രോഗിയെ വല്ലാതെ ബുദ്ധിമുട്ടിക്കുന്ന ഒരവസ്ഥയാണിത്. കാലാവസ്ഥയില് വരുന്ന മാറ്റം, തണുപ്പ്, കിടക്കയിലെ സ്ഥാനഭ്രംശം, വ്യായാമക്കുറവ് മുതലായവയാണ് പ്രധാനകാരണങ്ങള്. 3-4 ദിവസത്തിനുള്ളില് ഇത് മാറിപ്പോകുന്നു. ചിലയാളുകളില് പ്രായാധിക്യവും മറ്റു പല കാരണങ്ങള് കൊണ്ടും സ്ഥായിയായി രോഗം കണ്ടു വരുന്നു. സയാറ്റിക്ക നേരിട്ട ഡിസ്കുമായി ബന്ധമില്ലെങ്കിലും സയാറ്റിക്ക എന്നറിയപ്പെടുന്ന നടുവേദന രോഗിയെ വല്ലാതെ വേദനിപ്പിക്കുന്നു. നാഡീവ്യൂഹത്തിന്റെ അവസാനം രണ്ടു പ്രധാന ഞരമ്പുകളായി രണ്ടു കാലിലേക്കും പേശികള്ക്കുള്ളിലൂടെ കടന്നുപോകുന്ന സയാറ്റിക് നെര്വിന് ഏല്ക്കുന്ന പ്രഹരമാണ് സയാറ്റിക്ക എന്ന പേരില് അറിയപ്പെടുന്നത്. ശക്തിയായ നടുവേദനയാണ് ലക്ഷണം. അതോടൊപ്പം വേദന കാലിലേക്കും വ്യാപിക്കും. അതികഠിനമായ വേദന രോഗിയെ നില്ക്കാനും ഇരിക്കാനും കിടക്കാന് പോലും ബുദ്ധിമുട്ടിക്കുന്നു. നട്ടെല്ലിന് ഏല്ക്കുന്ന ഏതു ചെറിയ തരം പ്രഹരവും രോഗകാരണമാകാം. എന്നാല് ഡിസ്കിലെ പരിക്ക ഗുരുതരമായാല് രോഗി തുമ്മുകയോ ചുമയ്ക്കുകയോ മുന്നോട്ടു വളയുകയോ അനങ്ങുകയോ ചെയ്യുമ്പോള് അതി കറിനമായ നടുവേദന ഉണ്ടാവും. പ്രത്യേക ശ്രദ്ധ അര്ഹിക്കുന്ന അവസ്ഥയാണ് ഇത്. പ്രാരംഭ നാളില് തന്നെ ശരിയായ ഹോമിയോ ചികിത്സ തുടങ്ങിയാല് ഡിസ്കിന് സംഭവിക്കുന്ന എല്ലാ രോഗങ്ങളും സുഖപ്പെടുത്താവുന്നതാണ്. ഓരോ കാലാവസ്ഥയിലും രോഗകാഠിന്യത്തിലും രോഗലക്ഷണങ്ങളിലും കണ്ടു വരുന്ന വ്യത്യാസങ്ങള് ഓരോ രോഗിയിലും പല രീതിയിലാണ് പ്രകടമാകുന്നത്. അതുകൊണ്ട് തന്നെ ചില രോഗികള്ക്ക് ഇരുന്നാല് നടുവേദന കുറയുന്നു. ചിലര്ക്ക നടന്നാല് കുറയുന്നു. മറ്റുചിലര്ക്കാകട്ടെ വേദനയുള്ള ഭാഗം അമര്ത്തി പിടിച്ചാല് വേദന ശമിക്കുന്നു. തണുപ്പുകാലത്ത് ചിലര്ക്ക് വേദന അധികമാവുമ്പോള് മറ്റു ചിലര്ക്ക് തണുപ്പു തട്ടിയാല് വേദന കുറയുന്നു. ചിലര്ക്ക് ചൂടു കൊള്ളുമ്പോള് സുഖം ലഭിക്കും.ഇത്തരം രോഗലക്ഷണങ്ങള്ക്ക് പ്രത്യേകം പ്രത്യേകം മരുന്നുകള് ഹോമിയോപ്പതിയില് വ്യക്തമായി പറയുന്നുണ്ട്. ഇവ ഫലപ്രദവും പാര്ശ്വഫലങ്ങള് ഇല്ലാത്തവയുമാണ്. രോഗലക്ഷണങ്ങള് അനുസരിച്ച് ശരിയായ മരുന്ന് തിരഞ്ഞെടുത്ത് ശരിയായ ആവര്ത്തനത്തിലും അളവിലും ശരിയായ സമയത്ത് നല്കി രോഗശമനം വരുത്താം. എക്സ-റേ, സിടി സ്കാന്, എം.ആര്.ഐ. ഇവ രോഗനിര്ണയത്തിന് ഉപയോഗിക്കാമെങ്കിലും രോഗലക്ഷണങ്ങള്ക്കാണ് ഹോമിയോപ്പതിയില് പ്രഥമസ്ഥാനം. നക്സവോമിക്ക (Nux vomica), റക്സ്റ്റോക്സ്(Rhustox), ആര്ണിക്ക (Arnica), റൂട്ട(Ruta), പള്സാറ്റില(Pulsattile), ബ്രയോണിയ(Bryonia) എന്നിവയാണ് ചികിത്സയില് ഉപയോഗിക്കാവുന്ന പ്രധാന മരുന്നുകള്. ഇവയില് Rhus tox, Arnica ഇവ പുറമേ ലേപനമായും ഉപയോഗിക്കാം.

No comments:

Post a Comment