Blog Archive
Malayalam Blog Directory
http://www.anweshanam.com/index.php/dr-sugathan#sthash.Qg2agf9G.dpbs
About Me
Monday, 22 December 2014
മൈഗ്രേനും ഹോമിയോപ്പതിയും
Dr.T.SUGATHAN B.H.M.S P.G.C.R
എല്ലാ മനുഷ്യരെയും ഒരിക്കലെങ്കിലും ബാധിക്കുന്ന ഒന്നാണ് തലവേദന. തലവേദനകള്ക്ക് പല കാരണങ്ങള് കണ്ടു വരുന്നു. ഇതില് കൂടുതലായി കണ്ടു വരുന്നത് കൊടിഞ്ഞി, ചെന്നിക്കുത്ത് എന്നീ പേരുകളില് അറിയപ്പെടുന്ന മൈഗ്രേന് ആണ്. തലവേദനകളുടെ കൂട്ടത്തില് പ്രധാനപ്പെട്ടതും വളരെയധികം ആളുകളെ കടുത്ത വേദനയും അസ്വസ്ഥതകളുമായി നിരന്തരം ശല്യപ്പെടുത്തുന്നതുമാണ്. ലോകജനസംഖ്യയില് 10 ശതമാനത്തോളം മൈഗ്രേന് അടിമയാണ്. അതില് 75 ശതമാനവും സ്ത്രീകളാണെന്നതു ശ്രദ്ധേയമാണ്. ശാരീരികവും മാനസികവും വ്യക്തിസ്വഭാവപരവും സാമൂഹികവുമായ നിരവധി ഘടകങ്ങള് ഒരുമിക്കുന്നതാണ് പലപ്പോഴും മൈഗ്രേന് കാരണമാകുന്നത്. പാരമ്പര്യമായും രോഗം കണ്ടു വരുന്നു. മസ്തിഷ്കത്തിലേക്കുള്ള രക്തപ്രവാഹത്തിനുണ്ടാകുന്ന മാറ്റങ്ങളുമായി ബന്ധപ്പെട്ട രോഗമാണിത്. മിക്കപ്പോഴും നെറ്റിയുടെ ഒരു വശത്ത് പുരികത്തിന് സമീപത്തു നിന്നാണ് വേദന തുടങ്ങാറുള്ളത്. ക്രമേണ ഇത് മറുവശേേത്തക്കും തലയുടെ പിന് ഭാഗത്തക്കുമൊക്കെ വ്യാപിക്കും. തലച്ചോറിലെയും തലയോട്ടിയിലെയും രക്തക്കുഴലുകള് വലിഞ്ഞു മുറുകുന്നതിനാല് തലച്ചോറിലേക്കുള്ള രക്ത പ്രവാഹം കുറയുകയും രക്തത്തിലൂടെ തലച്ചോറിലെത്തുന്ന ഓക്സിജന്റെ അളവു കുറയുകയും ചെയ്യുന്നു. ഈ കുറവ് പരിഹരിക്കുന്നതിനായി ചില രക്തക്കുഴലുകള് കൂടുതല് വികസിക്കും. രക്തക്കുഴലുകള്ക്ക് ഇങ്ങനെയുണ്ടാകുന്ന ചുരുക്കവും വികാസവുമാണ് രോഗകാരണം.മൈഗ്രേന് രോഗികളില് മിക്കവാറും പേര്ക്ക് തലവേദന തുടങ്ങുന്നതിനു മുമ്പായി ചില ലക്ഷണങ്ങള് അനുഭവപ്പെടാറുണ്ട്. അതിനാല് മൈഗ്രേന്റെ സൂചനയാണിതെന്ന് തിരിച്ചറിയാന് പലര്ക്കും കഴിയാറുമുണ്ട്. വിശപ്പില്ലായ്മ, കടുത്ത ക്ഷീണം, കൈകാലുകള്ക്ക് ബലക്കുറവ്, ശബ്ദം കേള്ക്കുമ്പോഴും വെളിച്ചം കാണുമ്പോഴും അസ്വസ്ഥത, മുഖത്തും കൈകാലുകളിലും തരിപ്പ്, മരവിപ്പ്, മുഖം ചുവന്നു തുടുക്കുക. മുഖത്ത് ചൂട് അനുഭവപ്പെടുക, കണ്ണില് ഇരുട്ട് നിറയുക. പ്രകാശരശ്മികള് വളഞ്ഞുപുളഞ്ഞ് സഞ്ചരിക്കുന്നതായി തോന്നുക, ശക്തമായ മിന്നല് പോലെ തോന്നുക, തീപ്പൊരി ചിതറുന്നതുപോലെ ചില പ്രകാശ രേണുക്കള് കാണുക ഇവയൊക്കെയാണ് ലക്ഷണങ്ങളായി അനുഭവപ്പെടുന്നത്. ഇവ കണ്ടു കഴിഞ്ഞ് അരമണിക്കൂറിനുള്ളില് മൈഗ്രേന് തുടങ്ങുകയായി.എന്നാല് മുമ്പു പറഞ്ഞ യാതൊരു ലക്ഷണമോ മുന്നറിയിപ്പോ ഇല്ലാതെയും മൈഗ്രേന് കാണപ്പെടാം. ചിലരില് സൂര്യനുദിക്കുമ്പോള് തലവേദന തുടങ്ങി അത് ക്രമേണ വര്ധിച്ച് വെയിലിന്റെ ശക്തി കുറയുമ്പോള് കുറഞ്ഞ് സൂര്യാസ്തമയത്തോടടുക്കുമ്പോള് വേദന വിട്ടുമാറുന്നു. തലവേദന തുടങ്ങിക്കഴിഞ്ഞാല് പിന്നെ ചെറിയ ശബ്ദം കേള്ക്കുന്നതുപോലും രോഗിയെ അലോസരപ്പെടുത്തും. വെളിച്ചത്തിലേക്ക് നോക്കാന് ബുദ്ധിമുട്ടും അനുഭവപ്പെടും. വേദനയുടെ കാഠിന്യം കൂടുന്ന അവസരത്തില് രോഗിക്ക് ഓക്കാനവും ഛര്ദിയും കണ്ടു വരുന്നു.വയറ്റിലുള്ളത് മുഴുവന് ഛര്ദ്ദിച്ചു പോകും. ഛര്ദി കഴിഞ്ഞ് അരമണിക്കൂറിനുള്ളില് തലവേദനയുടെ കാഠിന്യം കുറഞ്ഞ് സുഖം പ്രാപിക്കുന്നു. മൈഗ്രേന് സാധാരണയായി ആറ് മണിക്കൂര് കൊണ്ട് തുടങ്ങി അതിന്റെ മൂര്ധന്യാവസ്ഥയിലെത്തി കുറയാറുണ്ട്. വേദന ശക്തിയായി നിലനില്ക്കുന്നത് ഏതാനും മണിക്കൂര് മാത്രമായിരിക്കും. വെളിച്ചം മങ്ങിയ, ശാന്തമായ എവിടെയെങ്കിലും കിടക്കുകയോ ചെയ്യുന്നത് നല്ലതാണ്. രോഗത്തിന്റെ തീവ്രതയ്ക്ക് കാരണമാകുന്ന സാഹചര്യങ്ങളില് നിന്ന് രോഗി പരമാവധി ഒഴിഞ്ഞ് നില്ക്കുക. കൃത്യസമയത്ത് ഉറങ്ങാനും ഉണരാനും ശ്രദ്ധിക്കുക. ചില ഭക്ഷണ പദാര്ത്ഥങ്ങള്, ഉദാഹരണത്തിന്, തണുത്തതും പഴകിയതുമായ ഭക്ഷണം, അധികമായ എരിവ്, പുളിയുള്ള ഭക്ഷണം ഇവ കഴിക്കാതിരിക്കുക.ഭക്ഷണ കാര്യത്തില് സമയ നിഷ്ഠ പാലിക്കുക. മൈഗ്രേന് ഹോമിയോപ്പതി ചികിത്സകൊണ്ട് ഫലപ്രദമായും പൂര്ണമായും ചികിത്സിച്ച് മാറ്റാന് കഴിയും. യാതൊരു പാര്ശ്വഫലങ്ങളുമില്ലാതെ വളരെ കുറഞ്ഞ ചെലവില് ചികിത്സിക്കാമെന്നതാണ് ഹോമിയോപ്പതിയുടെ പ്രത്യേകത. പരിചയസമ്പനനായ ഒരു ഹോമിയോ ഡോക്ടറുടെ നേരിട്ടുള്ള മേല് നോട്ടത്തില് കൃത്യമായ അളവിലും ശരിയായ ആവര്ത്തനം അഥവാ പൊട്ടന്സിയിലുമുള്ള മരുന്നു കഴിച്ചാല് മാത്രമേ മൈഗ്രേന് പൂര്ണമായും മാറ്റാന് സാധിക്കൂ. സ്വയം ചികിത്സ ആപത്കരമാണ്. അതുപോലെത്തന്നെ വേദന സംഹാരികളും അല്പ നേരത്തെ രോഗശമനം വേദന സംഹാരികളില് നിന്ന് ലഭിക്കും. പക്ഷേ, വേദന സംഹാരികള് കരളിനും വൃക്കകള്ക്കും വരുത്തി വെക്കുന്ന ദൂഷ്യ ഫലങ്ങള് നാം അറിയാതെ പോകുന്നു. ഹോമിയോപ്പതി ചികിത്സയില് തലവേദനയ്ക്ക് 400-ല് പരം മരുന്നുകളുണ്ട്. മൈഗ്രേനു മാത്രമായി 25 ഓളം മരുന്നുണ്ട്. ഓരോ രോഗിയുടെയും മാനസിക-ശാരീരിക രോഗലക്ഷണങ്ങളെ പഠിച്ചുമാത്രം തിരഞ്ഞെടുക്കുന്ന ഒരു മരുന്നു നല്കിയാണ് ചികിത്സ.തലവേദനയുടെ സ്വഭാവം, സ്ഥീനം, സമയക്രമം, കാരണങ്ങള് ചേര്ന്നു വരുന്ന മറ്റ് രോഗ ലക്ഷണങ്ങള് ഇവ കൂടാതെ രോഗിയുടെ മറ്റ് മാനസിക - ശാരീരിക ലക്ഷണങ്ങള് ഇവയൊക്കെ ഡോക്ടര് രേഗിയില് നിന്ന് ചോദിച്ചറിഞ്ഞിട്ടായിരിക്കും മരുന്ന് തിരഞ്ഞെടുത്ത് നല്കുക. അതുകൊണ്ട് തന്നെ ഒാള്ക്ക് നല്കിയ മരുന്ന് ആയിരിക്കില്ല മറ്റൊരാള്ക്ക് നല്കുക. അതോടൊപ്പം മരുന്നിന്റെ ആവര്ത്തനം അഥവാ പൊട്ടന്സിയുടെ നിര്ണയം, കഴിക്കേണ്ട ഇടവേള, ഇവയൊക്ക പലരിലും വ്യത്യസ്തമായിരിക്കും. രോഗ വിവരങ്ങള് വ്യക്തവും സത്യസന്ധവുമായി രോഗി നേരിട്ട് ഡോക്ടറെ ധരിപ്പിക്കണം. തനിക്ക് നിസ്സാരമായി തോന്നുന്ന പല കാര്യങ്ങളും ഒരു പക്ഷേ രോഗ നിര്ണയത്തിന് ശരിയായ മരുന്ന് തിരഞ്ഞെടുക്കാനും ഡോക്ടറെ സഹായിക്കുന്നു. രോഗം പൂര്ണമായി മാറുന്നതുവരെ മുടക്കം കൂടാതെ മരുന്ന കഴിക്കേണ്ടി വരും. ക്ഷമയോടെ രോഗി ഡോക്ടറുടെ നിര്ദേശങ്ങള് അനുസരിക്കുകയും വേണം.
Subscribe to:
Post Comments (Atom)
No comments:
Post a Comment