Blog Archive
Malayalam Blog Directory
http://www.anweshanam.com/index.php/dr-sugathan#sthash.Qg2agf9G.dpbs
About Me
Thursday, 11 December 2014
ത്വക്കിന് മരുന്ന് ആഹാരം
Dr.T.Sugathan
Homoeopathic physician
Mob: 9544606151
സൗന്ദര്യ സങ്കല്‌പങ്ങള്‍ അനുദിനം മാറിക്കൊണ്ടിരിക്കുന്നു. സൗന്ദര്യവര്‍ദ്ധക വസ്‌തുക്കള്‍ പൂര്‍ണ്ണമായും ഇന്ന് കമ്പോളവത്‌കരിക്കപ്പെട്ടുകഴിഞ്ഞു. കൃത്രിമ സൗന്ദര്യവര്‍ദ്ധക വസ്‌തുക്കള്‍ വാങ്ങാന്‍ എത്ര രൂപ മുടക്കാനും മടിയില്ല.
സൗന്ദര്യ സംരക്ഷണത്തില്‍ എത്രമാത്രം ശ്രദ്ധിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് അനുദിനം പൊട്ടിമുളയ്‌ക്കുന്ന ബ്യൂട്ടി പാര്‍ലറുകള്‍. ബ്യൂട്ടി പാര്‍ലറുകളില്‍ പോകാത്തവര്‍ അപരിഷ്‌കൃതരും മേക്കപ്പണിഞ്ഞ് നടക്കുന്നവര്‍ പരിഷ്‌കൃതരുമായി കരുതുന്ന കാലമാണിപ്പോള്‍. ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ സൗന്ദര്യസംരക്ഷണത്തിനും സൗന്ദര്യവര്‍ദ്ധക വസ്‌തുക്കള്‍ വാങ്ങുന്നതിനും പണം ദുര്‍വിനിയോഗം ചെയ്യുന്നു.
മുഖക്കുരു കൂടുതല്‍ പെണ്‍കുട്ടികളില്‍
സൗന്ദര്യപ്രശ്‌നങ്ങളില്‍ പ്രധാനപ്പെട്ടത് തൊലിപ്പുറത്ത് കണ്ടുവരുന്ന രോഗങ്ങളാണ്. കൗമാരക്കാരെ ബാധിക്കുന്ന മുഖക്കുരുവാണ് ഇതില്‍ പ്രധാനം. ആണ്‍കുട്ടികളേക്കാള്‍ പെണ്‍കുട്ടികളിലാണ് മുഖക്കുരു കൂടുതലായി കണ്ടുവരുന്നത്. മുഖത്തെ വിയര്‍പ്പു ഗ്രന്ഥികള്‍ അഴുക്ക് കെട്ടിനിന്ന് അടഞ്ഞുപോകുന്ന അവസ്ഥയിലാണ് മുഖക്കുരു ഉണ്ടാകുന്നത്. ചിലതരം ലേപനങ്ങള്‍, പൗഡറുകള്‍, എന്നിവ മുഖക്കുരുവിന് കാരണമാകാം.
മുഖക്കുരുവിന് വളരെ ഫലപ്രദമായ ഹോമിയോ മരുന്നുകള്‍ ഉണ്ട്. പെണ്‍കുട്ടികള്‍ക്ക് പള്‍സാറ്റില ഫലപ്രദമാണ്. മറ്റു മരുന്നുകള്‍ സള്‍ഫര്‍ ഹെപ്പാര്‍, സള്‍ഫ്, കാലിബ്രോമേറ്റം, ബാങ്കു നേരിയ എന്നിവയാണ്.
ലേപനങ്ങള്‍ പരിഹാരമല്ല
തൊലിപ്പുറത്തുണ്ടാകുന്ന പല അസുഖങ്ങളും സൗന്ദര്യപ്രശ്‌നങ്ങള്‍ മാത്രമല്ല, അവ വളരെയധികം വിഷമിപ്പിക്കുകയും ചെയ്യുന്നു. ഇവയില്‍ പ്രധാനം കൊച്ചുകുട്ടികളില്‍ മുതല്‍ പ്രായമായവരില്‍ വരെ കാണപ്പെടുന്ന വരണ്ട ചര്‍മ്മം. കൂടുതല്‍ എണ്ണമയമുള്ള ചര്‍മ്മം, മുഖത്തും കൈകാലുകളിലും കാണപ്പെടുന്ന അരിമ്പാറ എന്നിവയാണ്. വൈറസുകള്‍ ഉണ്ടാക്കുന്ന അരിമ്പാറ ഹോമിയോപ്പതി ചികിത്സയിലൂടെ പൂര്‍ണ്ണമായി മാറ്റാം.
ഹോമിയോപ്പതിയുടെ കാതലായ തത്വം അനുസരിച്ച് തൊലിപ്പുറത്തുണ്ടാകുന്ന രോഗങ്ങള്‍ ആന്തരികമായ രോഗാവസ്ഥയുടെ ബഹിര്‍സ്‌ഫുരണമാണ്. അതുകൊണ്ടുതന്നെ, ലേപനങ്ങള്‍ പുരട്ടി രോഗശമനം വരുത്തുന്നത് ശരിയല്ല. ഉള്ളിലുള്ള മൂലകാരണമായ രോഗാവസ്ഥയെ മനസ്സിലാക്കി ശരിയായ ചികിത്സയിലൂടെ തൊലിപ്പുറത്തുള്ള രോഗം ഭേദമാക്കാം.
സൗന്ദര്യസംരക്ഷണത്തിന് മരുന്നുകളേക്കാള്‍ പ്രാധാന്യം ആഹാരക്രമത്തിനാണ്. പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍, ധാന്യങ്ങള്‍ എന്നിവ കൂടുതല്‍ കഴിക്കുക. ധാരാളം വെള്ളം കുടിക്കണം. വ്യക്തിശുചിത്വം പാലിക്കുകയും വൃത്തിയുള്ള വസ്‌ത്രം ധരിക്കുകയും വേണം. കാലാവസ്ഥയ്‌ക്ക് അനുയോജ്യമായ വസ്‌ത്രധാരണരീതി സ്വീകരിക്കുക, ജീവകകങ്ങള്‍, ധാതുക്കള്‍ ഇവ ശരിയായ അളവിലുള്ള ഭക്ഷ്യവസ്‌തുക്കള്‍ ഉപയോഗിക്കണം. അമിതവണ്ണം കുറയ്‌ക്കണം.
അശുഭചിന്തകളും അലോസരങ്ങളും ഒഴിവാക്കി നല്ല മനസ്സും ചിന്തയും സ്വീകരിക്കുക. ചിട്ടയായ വ്യായാമം, യോഗ ഇവയൊക്കെ സൗന്ദര്യ സംരക്ഷണത്തിന് ആവശ്യമാണ്.
ഡോ : ടി. സുഗതൻ B.H.M.S, P.G.C.R
S H ഹോമിയോപ്പതിക് സ്പെഷ്യലിറ്റി ക്ലിനിക്
opp : ഗവ ആയുർവേദ ആശുപത്രി
വർക്കല, തിരുവനന്തപുരം
ഫോൺ : 9544606151
Subscribe to:
Post Comments (Atom)
No comments:
Post a Comment