Blog Archive
Malayalam Blog Directory
http://www.anweshanam.com/index.php/dr-sugathan#sthash.Qg2agf9G.dpbs
About Me
Saturday, 6 December 2014
കണ്‍കുരുവിന് പിന്നില്‍ താരനും പേനും ....
Dr.T.Sugathan
Homoeopathic physician, Mob: 9544606151
കണ്ണുകളുടെ ഭംഗിക്ക് നമ്മള്‍ നല്‍കുന്ന പ്രധാന്യം പലപ്പോഴും കണ്ണുകളുടെ ആരോഗ്യത്തിന് നല്‍കാറില്ല എന്നതാണ് സത്യം. കണ്ണിണുണ്ടാകുന്ന പല രോഗങ്ങളും ചികിത്സിക്കാതെ നിസ്സാരമായി കരുതുകയാണ് പതിവ്. ഇത് അപകടമാണ്. കണ്ണിനുണ്ടാകുന്ന രോഗങ്ങള്‍ ഉടന്‍തന്നെ ചികിത്സിച്ചില്ലെങ്കില്‍ അത് അന്ധതയ്‌ക്കുവരെ കാരണമായി തീര്‍ന്നേക്കാം. ഇന്ത്യയില്‍ ഏകദേശം പതിനഞ്ച് ലക്ഷം അന്ധതബാധിച്ചവരുണ്ട് എന്നാണ് കണക്ക്.
നേത്രസംരക്ഷണം ഗര്‍ഭസ്ഥശിശുവില്‍ തന്നെ ആരംഭിക്കണം. ഗര്‍ഭകാലത്തിന്റെ ആരംഭത്തില്‍ ജര്‍മ്മന്‍ മീസില്‍സ്, ചിക്കന്‍പോക്‌സ് മുതലായ വൈറസ് രോഗങ്ങള്‍ പിടിപെടുന്ന അമ്മമാര്‍, അമ്മമാരിലെ പോഷകാഹാരക്കുറവ് ഇവയൊക്കെ കുട്ടികളില്‍ പലവിധ വൈകല്യങ്ങള്‍ക്ക് കാരണമാകുന്നു. ഇതില്‍ പ്രധാനമാണ് അന്ധത. നവജാതശിശുകളുടെ കണ്ണില്‍ നിന്ന് പഴുപ്പോ, വെള്ളമോ വരികയാണെങ്കില്‍ ഉടന്‍ ഡോക്‌ടറെ കാണിക്കണം. കുട്ടികളില്‍ കോങ്കണ്ണ്, കാഴ്‌ചക്കുറവ്, കണ്ണുവേദന, കണ്ണ് പകുതി അടഞ്ഞിരിക്കുക, കണ്ണുകള്‍ തമ്മില്‍ വലുപ്പവ്യത്യാസം, കണ്‍പോളകള്‍ക്ക് തടിപ്പ്, ചൊറിച്ചില്‍, കണ്‍പീലികള്‍ കൊഴിയുക, ഇവയൊക്കെ അടിയന്തിര ശ്രദ്ധ കൊടുക്കേണ്ടതാണ്. നേത്രരോഗങ്ങള്‍ യഥാവിധി ഡോക്‌ടറുടെ നിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമായി ചികിത്സിച്ച് ഭേദമാക്കേണ്ടതാണ്. ഗുരുതരമായ നേത്രരോഗങ്ങള്‍ വളരെ പെട്ടെന്നു തന്നെ അന്ധതയുണ്ടാക്കും.
നേത്രരോഗങ്ങള്‍ക്ക് ഹോമിയോപ്പതിയിലും വളരെ ഫലപ്രദമായ മരുന്നുകളുണ്ട്. സാധാരണയായി കാണുന്ന കണ്‍കുരു, തിമിരം, ചെങ്കണ്ണ് എന്നിവയ്‌ക്ക് പാര്‍ശ്വഫലങ്ങളില്ലാതെ കുറഞ്ഞ ദിവസത്തിനുള്ളില്‍ ഭേദമാക്കാന്‍ ഹോമിയോ മരുന്നുകള്‍കൊണ്ട് സാധിക്കുന്നു.
കണ്‍കുരു
ജീവിതത്തില്‍ ഒരു തവണയെങ്കിലും കണ്‍കുരു വരാത്തവര്‍ ചുരുക്കമായിരിക്കും. അണുബാധകൊണ്ട് കണ്‍പോളകളില്‍ ചെറിയ കുരുവായി വന്ന് പഴുത്ത് പൊട്ടുന്നു. കണ്ണില്‍ വേദന അനുഭവപ്പെടുന്നു. പഴുപ്പ് പുറത്തുപോയാല്‍ തനിയേ ഭേദമാകുന്നു. അതുകൊണ്ട് തന്നെ ചികിത്സയും ആവശ്യമില്ല. ഈ ഭാഗത്ത് ചെറുചൂട് കൊടുക്കുന്നത് ആശ്വാസം നല്‍കും.
കുട്ടികളിലും ചെറുപ്പക്കാരിലും കണ്‍കുരു കൂടുതലായി കണ്ടുവരുന്നു. എന്നാല്‍, കൂടുതലായി കണ്‍കുരു വരുന്നത് ശ്രദ്ധിക്കണം. പ്രമേഹത്തിന് മുന്നോടിയായി ഈ അവസ്ഥ കണ്ടുവരുന്നു. ശുചിത്വമില്ലായ്‌മ, തലയിലെ പേന്‍, താരന്‍, കാഴ്‌ചശക്തിയിലെ തകരാറുകള്‍ തുടങ്ങിയവ കണ്‍കുരുവിന് കാരണമാകുന്നു.
പള്‍സാറ്റില, തൂജ, സൈലീഷ്യ, കോസ്റ്റിക്കം, അലുമിന, ലൈക്കോ പോഡിയം, ഹെപ്പാര്‍ സള്‍ഫ്, മെര്‍ക്കൂറിയസ്, സള്‍ഫര്‍, സ്റ്റാനം, ഫോസ്‌ഫറസ് എന്നീ മരുന്നുകള്‍ കണ്‍കുരുവിന് ഫലപ്രദമാണ്.
തിമിരം
കണ്ണിനുള്ളിലെ ലെന്‍സിന്റെ സുതാര്യത നഷ്‌ടപ്പെട്ട് കാഴ്‌ചയ്‌ക്ക് മങ്ങലേല്‍ക്കുന്നതാണ് തിമിരം. പ്രായമായവരില്‍ മാത്രം കണ്ടുവരുന്ന രോഗമാണ് തിമിരം എന്നൊരു ധാരണ പൊതുവെയുണ്ട്. എന്നാല്‍ ജര്‍മ്മന്‍ മീസില്‍സ്, ചിക്കന്‍ പോക്‌സ് തുടങ്ങിയ രോഗങ്ങള്‍ ഗര്‍ഭിണിക്കുണ്ടെങ്കില്‍ ജനിക്കുന്ന കുഞ്ഞിന് ആറു മാസത്തിനും പത്തുമാസത്തിനുമിടയില്‍ തിമിരം ബാധിക്കാം.
സാധാരണയായി അന്‍പത് വയസ്സിന് മുകളില്‍ പ്രായമുള്ളവരിലാണ് തിമിരം കൂടുതലായി കണ്ടുവരുന്നത്. പാരമ്പര്യമായും രോഗം വരും. രക്തസമ്മര്‍ദ്ദം, പ്രമേഹം തുടങ്ങിയ രോഗാവസ്ഥകളുടെ അനന്തരഫലമായും രോഗം കണ്ടുവരുന്നു.
തിമിരത്തിന്റെ ആദ്യഘട്ടത്തില്‍ ഹോമിയോ മരുന്നുകള്‍ ഫലപ്രദമാണ്. സിനറേറിയ മരിറ്റിമ സക്കസ് എന്ന മരുന്ന് ഒരു തുള്ളിവീതം രണ്ടുനേരം കണ്ണിലൊഴിക്കാം. കൂടാതെ ആസിഡ് ഫ്‌ളോര്‍, ഫോസ്‌ഫറസ്, കല്‍ക്കേറിയ ഫോസ് എന്നീ മരുന്നുകളും ഉള്ളില്‍ കഴിക്കാവുന്നതാണ്.
ചെങ്കണ്ണ്
വേനല്‍കാലത്ത് സാധാരണയായി കണ്ടുവരുന്ന, വളരെ പെട്ടെന്ന് പടര്‍ന്നുപിടിക്കുന്ന നേത്രരോഗമാണ് ചെങ്കണ്ണ്. കണ്ണിന്റെ വെളുത്ത ഭാഗത്തെ പൊതിഞ്ഞിരിക്കുന്ന സുതാര്യ പടലത്തെ ബാധിക്കുന്ന രോഗമാണ് ചെങ്കണ്ണ.് വൈറസുകള്‍ രോഗഹേതുവാകുന്ന ചെങ്കണ്ണിന്റെ രോഗലക്ഷണങ്ങള്‍ ഒന്നു മുതല്‍ രണ്ടു ദിവസത്തിനുള്ളില്‍ പ്രത്യക്ഷപ്പെടും. രോഗിയില്‍ വളരെയധികം അസ്വസ്ഥതകള്‍ സൃഷ്‌ടിക്കുന്ന ചെങ്കണ്ണുണ്ടാകുന്നതിന് പ്രധാനമായും മൂന്ന് കാരണങ്ങളുണ്ട്.
വൈറസുകളാണ് പ്രധാനമായും ചെങ്കണ്ണുണ്ടാകുന്നത്. അപൂര്‍വ്വമായി ബാക്‌ടീരിയയും രോഗകാരിയാകാറുണ്ട്. ചില പ്രത്യേക വസ്‌തുക്കളുടെ സമ്പര്‍ക്കം മൂലമുണ്ടാകുന്ന അലര്‍ജിക് ചെങ്കണ്ണ്.
ചില രാസപദാര്‍ത്ഥങ്ങളുടെ പൈപ്പ് വെള്ളത്തിലും നീന്തല്‍ കുളങ്ങളിലും കലര്‍ന്നിട്ടുള്ള ക്ലോറിന്റെ സമ്പര്‍ക്കമൂലമുണ്ടാകുന്ന ചെങ്കണ്ണ്.
കണ്ണിന് ചുവപ്പ്, ചൊറിച്ചില്‍, കണ്ണില്‍ മണല്‍ത്തരി വീണാലുണ്ടാകുന്നതുപോലുള്ള അസ്വസ്ഥത, വെള്ളം നിറയുക, കണ്‍പോളകളില്‍ തടിപ്പ്, പ്രകാശത്തിലേക്ക് നോക്കാനുള്ള ബുദ്ധിമുട്ട്, കണ്ണില്‍ നിന്ന് പഴുപ്പ് വരുക, ചെറിയ വേദന ഇവയൊക്കെയാണ് ചെങ്കണ്ണിന്റെ ലക്ഷണങ്ങള്‍, രോഗലക്ഷണങ്ങള്‍ ഒരു കണ്ണില്‍ ആരംഭിച്ച് ഏതാനും മണിക്കൂറുകള്‍ക്കുള്ളിലോ, ഒരു ദിവസത്തിനുള്ളിലോ മറ്റേ കണ്ണിലേക്കും വ്യാപിക്കുന്നു. സാധാരണയായി മൂന്നു ദിവസം മുതല്‍ ഒരാഴ്‌ച വരെ രോഗം നീണ്ടുനില്‍ക്കും.
വൈറസ് മുഖേന പടര്‍ന്നുപിടിക്കുന്ന രോഗങ്ങള്‍ക്ക് ഹോമിയോ മരുന്നുകള്‍ വളരെ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. മറ്റ് രോഗങ്ങളെപ്പോലെതന്നെ ചെങ്കണ്ണിനും ഹോമിയോപ്പതിയില്‍ ഫലപ്രദമായ ചികിത്സയുണ്ട്. യുഫ്രേഷ്യ മാതൃസത്ത് ശുദ്ധജലത്തില്‍ 1:9 എന്ന അനുപാതത്തില്‍ ചേര്‍ത്ത് രണ്ടുതുള്ളി മരുന്നു വീതം മൂന്ന് മണിക്കൂര്‍ ഇടവിട്ട് കണ്ണിലൊഴിക്കാം.
കൂടാതെ അക്കോണൈറ്റ്, ബെല്‍ഡോണ, മെര്‍ക്കുറിയസ്, പള്‍സാറ്റില, അര്‍ജന്റം നൈട്രിക്കം, ആലിയം സീപ്പ, എപ്പിസ് മെല്‍, ജെല്‍സീമിയം, സള്‍ഫര്‍, മെര്‍ക് സോള്‍, ആര്‍സ് ആല്‍ബ്, റക്‌സ് ടോക്‌സ്, കാലി ബൈക് ഇവയില്‍ നിന്ന് ലക്ഷണയുക്തമായ ഒരു മരുന്ന തിരഞ്ഞെടുത്ത് ഉള്ളില്‍ കഴിക്കുകയും വേണം.
ചെങ്കണ്ണിനെ പ്രതിരോധിക്കാനും ഫലപ്രദമായ ഹോമിയോ മരുന്നുകളുണ്ട്. സീസണലായി പടര്‍ന്നു പിടിക്കുന്ന അവസരത്തില്‍ റക്‌സ് ടോക്‌സ്, യൂഫ്രേഷ്യ, ജെല്‍സീമിയം എന്നീ മരുന്നുകളുടെ ആവര്‍ത്തനം ദിവസവും മൂന്നുനേരം കഴിക്കുകയും യൂഫ്രേഷ്യ തുള്ളിമരുന്ന് കണ്ണിലൊഴിക്കുകയും ചെയ്‌താല്‍ രോഗം തടയാം.
രോഗിയുടെ സ്‌പര്‍ശനം രോഗി കൈകാര്യം ചെയ്‌ത ടൗവല്‍, സോപ്പ്, മറ്റ് വസ്‌തുക്കള്‍ ഇവയിലൂടെ രോഗകാരികളായ വൈറസുകള്‍ ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് വളരെ വേഗം പടരുന്നു. രോഗി പൊതുസ്ഥലങ്ങളില്‍ പോകാതിരിക്കുകയാണ് രോഗം മറ്റുള്ളവരിലേക്ക് പകരാതിരിക്കാനുള്ള ഉചിതമായ മാര്‍ഗം. രോഗിക്ക് വെളിച്ചത്തില്‍ നോക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ കറുത്ത കണ്ണട ഉപയോഗിക്കുന്നതും നല്ലതാണ്. കണ്ണട ഉപയോഗിക്കുന്നതിലൂടെ പൊടിപടങ്ങളില്‍ നിന്നും കണ്ണിനെ സംരക്ഷിക്കാനും കഴിയുന്നു. രോഗി ചെറുചൂടുവെള്ളം കൊണ്ട് ഇടയ്‌ക്കിടെ കണ്ണുകള്‍ കഴുകുന്നതും നല്ലതാണ്. ഹോമിയോ മരുന്നുകള്‍ കഴിക്കുകയും കണ്ണിലൊഴിക്കുകയും ചെയ്യുന്നതുകൊണ്ട് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുന്നില്ല. എന്നുമാത്രമല്ല വളരെ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ അതായത് രോഗം ആരംഭിച്ചു കഴിഞ്ഞാല്‍ രണ്ടു മുതല്‍ അഞ്ചു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ രോഗം പൂര്‍ണ്ണമായി ഭേദമാക്കാനും കഴിയും. രോഗിക്ക് യാതൊരുവിധ ക്ഷീണമോ, മറ്റ് ശാരീരിക ബുദ്ധിമുട്ടുകളോ ഉണ്ടാകുന്നില്ല.
നേത്രസംരക്ഷണത്തിന് മാംസ്യവും ജീവകങ്ങളും കൂടുതലുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍, ആവശ്യത്തിന് ഉറക്കം, ക്രമമായ വ്യായാമം, സംഘര്‍ഷരഹിതമായ ജീവിതം, കൃത്രിമ സൗന്ദര്യവര്‍ദ്ധക വസ്‌തുക്കളുടെ ഉപയോഗം പൂര്‍ണമായി ഒഴിവാക്കുക. വ്യക്തിശുചിത്വം പാലിക്കുക, കൈകള്‍ വൃത്തിയായി സൂക്ഷിക്കുക, രോഗി ഉപയോഗിച്ച കണ്ണട, തൂവാല, പേന ഇവ മറ്റുള്ളവര്‍ ഉപയോഗിക്കാതിരിക്കുക.
കണ്ണില്‍ നോക്കി പ്രമേഹമറിയാം
കണ്ണ് പരിശോധനയിലൂടെ പ്രമേഹത്തിന്റെ ലക്ഷങ്ങള്‍ കണ്ടെത്താം. രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് കൂടുമ്പോള്‍ റെറ്റിനയോട് ചേര്‍ന്നുള്ള രക്തകുഴലുകള്‍ ദുര്‍ബലമാകും. ഇവയില്‍ നിന്ന് നേരിയ തോതില്‍ രക്തം പൊടിയുന്നത് പരിശോധനയിലൂടെ കണ്ടെത്താന്‍ കഴിയും. ഡോട്ട് ഹെമറേജ് എന്നാണ് ഈ രോഗാവസ്ഥയെ പറയുന്നത്.
Subscribe to:
Post Comments (Atom)
No comments:
Post a Comment