Blog Archive
Malayalam Blog Directory
http://www.anweshanam.com/index.php/dr-sugathan#sthash.Qg2agf9G.dpbs
About Me
Monday, 22 December 2014
വെള്ളപോക്കിന് ഹോമിയോ
Dr.T.Sugathan
സ്ത്രീ രോഗങ്ങളില് സങ്കോചം മൂലം പുറത്തു പറയാന് മടിച്ച് ചികിത്സ തേടാതിരിക്കുന്ന രോഗങ്ങളില് പ്രധാനപ്പെട്ടതാണ് വെള്ളപോക്ക് അഥവാ ലൂക്കോറിയ. യോനിയിലൂടെ വെള്ളം പോലെയോ, വെള്ള നിറത്തിലോ ഉള്ള സ്രാവം സ്ത്രീകള്, പ്രത്യേകിച്ച് വിവാഹിതരുടെ പ്രധാന പരാതിയാണ്. നാട്ടിന് പുറങ്ങളില് മേഘം, അസ്ഥിയുരുക്കം, ഉഷ്ണത്തിന്റെ അസുഖം എന്നിങ്ങനെ പല പേരുകളില് അറിയപ്പെടുന്ന വെള്ളപോക്ക് പല സ്ത്രീകളെയും വളരെയധികം അസ്വസ്ഥരാക്കുന്നു. ഭര്ത്താവിനോട് പോലും തുറന്നു പറയാന് മടിക്കുന്ന സ്ത്രീകള് രോഗാവസ്ഥ അധികരിച്ച് ഏറെ വൈകി ചികിത്സ തേടാന് ശ്രമിച്ചേക്കാം.
യോനീമുഖം, ഗര്ഭാശയം, ഗര്ഭാശയഗളം. ഈ ഭാഗങ്ങളെ ഈര്പ്പമുള്ളതാക്കി നിറുത്താന് ഈ ഭാഗങ്ങളിലെ ഗ്രന്ഥികളില് നിന്നും എല്ലായിപ്പോഴും ചെറിയ അളവില് മുട്ടയുടെ വെള്ള പോലെ ഒരു തരം സ്രവം ഉണ്ടായിക്കൊണ്ടിരിയ്ക്കുന്നു., സാധാരണ യോനീസ്രാവത്തിന് പ്രത്യേക നിറമോ, ഗന്ധമോ ഉണ്ടാവില്ല. മാത്രമല്ല, ഇത്തരം സ്രാവങ്ങള് ഉള്ളതായി സ്ത്രീകള്ക്ക് അനുഭവപ്പെടാറുമില്ല.എന്നാല് ഗര്ഭാശയത്തിലെ പല തരം രോഗങ്ങള്, അണുബാധ ഇവ മൂലം ഈ സ്രാവത്തിന് പ്രത്യേക നിറവും ഗന്ധവും ഉണ്ടാകും. കൂടാതെ അധികം സ്രവം പുറത്തു വരികയും ചെയ്യും.
ലക്ഷണങ്ങള്
ക്ഷീണം, നടുവേദന, കൈകാലുകളില് നീറ്റല്, വയറെരിച്ചില്, തലകറക്കം, ചിലര്ക്ക് സന്ധികളില് നീരും വേദനയും ഇവയാണ് സാധാരണയായി കണ്ടു വരുന്ന രോഗലക്ഷണങ്ങള്. ഈ അവസ്ഥയില് യോനീസ്രാവം പാലിന്റെ നിറത്തില് കൂടുതല് പോകുന്നു. ചിലരില് അധിക അളവില് ഇടയ്ക്കിടെ പൊയ്ക്കൊണ്ടിരിയ്ക്കും.
കാരണങ്ങള്
ആര്ത്തവ ആരംഭത്തോടടുത്ത ദിവസങ്ങളിലും ഗര്ഭ കാലത്തും ഇത്തരം സ്രവങ്ങള് കൂടുതല് കാണപ്പെടുന്നു. പ്രായപൂര്ത്തിയാകാത്ത കൊച്ചുകുട്ടികളിലും വെള്ളപോക്ക് കണ്ടു വരുന്നു. ക്ഷയരോഗം, പോഷകാഹാരക്കുറവ്, ചില മരുന്നുകളുടെ അമിത ഉപയോഗം, ശരീരം നന്നായി ക്ഷീണിച്ച് ദുര്ബ്ബലമായവര്, കഠിനാദ്ധ്വാനം ചെയ്യുക. ഉറക്കമില്ലായ്മ, അധിക വിയര്പ്പ്, ഇവയുള്ളവരിലും ഇത്തരം സ്രവങ്ങള് അധികരിച്ച് കാണപ്പെടുന്നു.
അനാരോഗ്യകരവും, വൃത്തിരഹിതവുമായ ചുറ്റുപാടില് ജീവിക്കുന്നവര്ക്ക് പലതരം ജനനേന്ദ്രിയരോഗങ്ങള് ഉണ്ടാവുകയും അതോടൊപ്പം ഇത്തരം സ്രാവങ്ങള് കൂടുകയും ,ചെയ്യും. ഗര്ഭ പാത്രത്തിന്റെ സ്ഥാന ചലനം, ഗര്ഭാശയത്തിന് ക്ഷതമേല്ക്കുക, തുടര്ച്ചയായ ഗര്ഭഛിദ്രം, മുതലായവ ജീവിതചര്യയില് വരുത്തുന്ന മാറ്റം, കൂടുതല് തണുപ്പുള്ള കാലാവസ്ഥ, കൂടുതല് നേരം തണുത്ത പ്രതലത്തില് ഇരിക്കുക, മാനസിക സമ്മര്ദ്ദം, കാപ്പി, ചായ, ഇവയുടെ അമിത ഉപയോഗം എന്നിവയെല്ലാം വെള്ള പോക്ക് വര്ദ്ധിക്കാന് ഇടയാക്കും. വൃത്തയില്ലാത്ത വസ്ത്രധാരണം, പ്രത്യേകിച്ച് അടിവസ്ത്രങ്ങള്, ഗുഹ്യഭാഗത്തെ രോമം കളഞ്ഞ് വൃത്തിയാക്കാതിരിയ്ക്കുക, ഓരോ പ്രാവശ്യം മൂത്രമൊഴിച്ച ശേഷം വൃത്തിയാക്കാതിരിയ്ക്കുക ദിവസവും കുളിച്ച് ശരീരത്തിലെ വിയര്പ്പും അഴുക്കും കളയാതിരിയ്ക്കുക എന്നിവ പല തരം രോഗങ്ങള്ക്കും അതോടൊപ്പം ഇത്തരം സ്രാവങ്ങള് കൂടുതലായി ഉണ്ടാകാനും കാരണമാകും.
ആര്ക്കൊക്കെ വരാം?
വെള്ളപോക്ക് ഏതു പ്രായത്തിലുള്ളവര്ക്കും വരാം. അതായത് കൊച്ചുകുട്ടികളില് മുതല് പ്രായമേറിയവരില് വരെ. എന്നാല്, 15നും 45നും ഇടയില് പ്രായമുള്ളവരിലാണ് കൂടുതലായി കണ്ടു വരുന്നത്. ചില കൊച്ചു കുട്ടികളില് ഈ രോഗം വളരെ ശക്തമാകും. ചിലര്ക്ക് പാരമ്പര്യമായും രോഗം പകര്ന്നു കിട്ടാം.
മലബന്ധം, കൃമിശല്യം മുതലായവ ഉള്ളവരിലും വെള്ളപോക്ക് കണ്ടു വരുന്നു. മലാശയത്തില് നിന്നും ചെറിയ കൃമികള് അവയുടെ അണ്ഡ വിസര്ജ്ജന സമയത്ത് രാത്രിയില് പുറത്തു വന്നു യോനിയില് പ്രവേശിക്കുന്നു. ഈ സമയം യോനീഭാഗത്ത് ശക്തമായ ചൊറിച്ചിലുണ്ടാവും. ഈ കൃമികളെ പുറംന്തള്ളാനായി കൂടുതല് സ്രവം പുറത്തു വരും. കൊച്ചുകുട്ടികളിലെ വെള്ളപോക്കിന്റെ കാരണമിതാണ്.
ശുചിത്വപ്രധാനം
ശുചിത്വമില്ലാത്തവരില് ഒരു തരം പൂപ്പല് രോഗാണുബാധ സാധാരണയാണ്. ഇവരില് സ്രവം തൈരു പോലെ നല്ല കട്ടിയായി വെള്ള നിറത്തില് ധാരാളമായി പുറത്തു വരുന്നു.
സ്രവം പുരളുന്ന ഭാഗം ഉണങ്ങി വരണ്ട് കടുത്ത ചൊറിച്ചില് അനുഭവപ്പെടും. അധികം വിയര്ക്കുന്നവരിലും പ്രമേഹരോഗികളിലും ഈ അവസ്ഥ കൂടുതല് ഉണ്ടാകുന്നു.
ചിലരില് യോനീഭാഗത്ത് നീര്, ചൂട്, നീറ്റല്, കഠിനമായ നടുവേദന, ഇടയ്ക്കിടെ മൂത്രശങ്ക, മൂത്രം ഒഴിയ്ക്കുമ്പോള് തരിപ്പ്, നീറ്റല്, ഇവയ്ക്കൊപ്പം ഇളം മഞ്ഞ നിറം കലര്ന്ന സ്രാവവും ഉണ്ടാകും. ഗര്ഭാശയത്തില് മുഴകള് ഉള്ളവരില് ആര്ത്തവത്തിനു മുമ്പും ശേഷവും വളരെയധികം സ്രാവം ഉണ്ടാകും. എന്നാല് ഗര്ഭാശയ കാന്സര് പോലുള്ള അവസ്ഥകളില് പ്രത്യേകതകള് ഒന്നുമില്ലാതിരിയ്ക്കുമെങ്കിലും രോഗം അധികരിച്ചാല് ശരീരം മെലിയുക, ക്ഷീണം, ഇവയോടൊപ്പം ദുര്ഗന്ധത്തോടെ വെള്ളം പോലെ പഴുപ്പും രക്തവും കലര്ന്ന സ്രാവം ഉണ്ടാകും. ശാരീരിക രോഗലക്ഷണങ്ങളില് നിന്നും ഈ രോഗത്തെ മനസ്സിലാക്കാന് കഴിയും എന്നതിനാല് വെള്ളപോക്കുള്ളവര് ആരംഭത്തില് തന്നെ ചികിത്സ തേടണം.
ചികിത്സ
വെള്ളപോക്കിന് വളരെ ഫലപ്രദമായ പാര്ശ്വഫലങ്ങള് ഇല്ലാത്ത മരുന്നുകള് ഹോമിയോപ്പതിയിലുണ്ട്. ഓരോ രോദിയുടെയും ശാരീരിക -മാനസിക രോഗലക്ഷമങ്ങളെ ക്രോഢീകരിച്ച് അനുയോജ്യമായ ഒരു മരുന്നു തിരഞ്ഞെടുത്ത്, അതിന്റെ ശരിയായ ആവര്ത്തിലും അളവിലും നല്കിയാണ് ഹോമിയോപ്പതി ചികിത്സ. അതിനാല് വ്യക്തവും, സത്യസന്ധവുമായ രോഗവിവരങ്ങള് വിദഗ്ദ്ധനായ ഒരു ഹോമിയോ ഡോക്ടറോട് പറയുകയും അദ്ദേഹത്തിന്റെ മേല്നോട്ടത്തില് മുടക്കം വരാതെ മരുന്നുകള് കഴിക്കുകയും വേണം.
ഡോ : ടി. സുഗതൻ B.H.M.S, P.G.C.R
S H ഹോമിയോപ്പതിക് സ്പെഷ്യലിറ്റി ക്ലിനിക്
opp : ഗവ ആയുർവേദ ആശുപത്രി
വർക്കല, തിരുവനന്തപുരം
ഫോൺ : 9544606151
Subscribe to:
Post Comments (Atom)
No comments:
Post a Comment