Blog Archive

Malayalam Blog Directory

http://www.anweshanam.com/index.php/dr-sugathan#sthash.Qg2agf9G.dpbs

Thursday, 29 August 2013

പെപ്‌റ്റിക്‌ അള്‍സര്‍ : ഹോമിയോ ചികിത്സയും ഫലപ്രദം

Dr. T.SUGATHAN B.H.M.S,P.G.C.R




ഹോമിയോ മരുന്നുകള്‍ കൊണ്ട്‌ പെപ്‌റ്റിക്‌ അള്‍സര്‍ പൂര്‍ണ്ണമായി ചികിത്സിച്ചു മാറ്റാവുന്നതാണ്‌. പാര്‍ശ്വഫലങ്ങള്‍ ഇല്ല എന്നത്‌ ഹോമിയോ ചികിത്സയുടെ പ്രത്യേകതയാണ്‌. ആമാശയത്തിനുള്ളിലെ ശ്ലേഷ്‌മ സ്‌തരത്തില്‍ ഉണ്ടാകുന്ന വൃണമാണ്‌ പെപ്‌റ്റിക്‌ അള്‍സര്‍ അഥവാ കുടല്‍പ്പുണ്ണ്‌. സ്‌ത്രീകളെ അപേക്ഷിച്ച്‌ പുരുഷന്മാരിലാണ്‌ രോഗം കൂടുതല്‍ കണ്ടു വരുന്നത്‌. പെപ്‌റ്റിക്‌ അള്‍സര്‍ പിടിപെടുന്ന ചെറുപ്പക്കാരുടെ എണ്ണം ഇപ്പോള്‍ വളരെ കൂടുതലാണ്‌. •കാരണങ്ങള്‍ ദഹനപ്രക്രിയയില്‍ പ്രധാന പങ്ക്‌ വഹിക്കുന്ന ദഹന രസം ആമാശയത്തില്‍ കൂടുകയോ കുറയുകയോ ചെയ്യുന്ന അവസ്ഥ. ആമാശയഭിത്തികളിലെ ശ്ലേഷ്‌മ സ്‌തരത്തിന്‌ പോറലുകള്‍ വരിക. ആമാശയത്തില്‍ സ്വാഭാവികമായുള്ള ഹെലിക്കോ ബാക്ടീരിയേ പൈലോറ എന്ന ബാക്ടീരിയയുടെ ആക്രമണം എന്നിവ മൂലം ആമാശയത്തിനുള്ളിലെ ശ്ലേഷ്‌മസ്‌തരത്തില്‍ മുറിവുണ്ടായി വൃണമായിത്തീരുന്നു. ചില മരുന്നുകള്‍, പ്രത്യേകിച്ച്‌ ആസ്‌പിരിന്‍, ബ്രൂഫന്‍, ഡൈക്‌ളോ ഫെനാക്‌ മുതലായ വേദന സംഹാരികള്‍ സ്ഥിരമായി കഴിക്കുന്നത്‌ പെപ്‌റ്റിക്‌ അള്‍സര്‍ ഉണ്ടാക്കും. സ്ഥിരമായ അമിത മദ്യപാനവും പുകവലിയും വെറ്റില മുറുക്കും പെപ്‌റ്റിക്‌ അള്‍സറിനുള്ള പ്രധാന കാരണങ്ങളാണ്‌. ചിലരില്‍ പാരമ്പര്യമായും രോഗം കണ്ടു വരുന്നു.

•ലക്ഷണങ്ങള്‍ രോഗലക്ഷണങ്ങള്‍ പലതരത്തില്‍ കണ്ടു വരുന്നു. സാധാരണയായി കണ്ടു വരുന്ന രോഗലക്ഷണം വയറുവേദനയാണ്‌. വയറിന്റെ മേല്‍ഭാഗത്തായി ശക്തിയായ വേദന അനുഭവപ്പെടുന്നു. നെഞ്ചെരിച്ചില്‍, പുളിച്ചു തികട്ടല്‍, ഓക്കാനം എന്നിവ അനുഭവപ്പെടുന്നു. ചിലപ്പോള്‍ ഛര്‍ദ്ദിയും ഉണ്ടാകും. ചില രോഗികള്‍ക്ക്‌ അമിതമായ വിശപ്പ്‌ അനുഭവപ്പെടുന്നു. എന്നാല്‍ മറ്റു ചിലര്‍ക്കു തീരെ വിശപ്പില്ലായ്‌മയും കണ്ടു വരുന്നു. ഭക്ഷണം കഴിച്ചുകഴിഞ്ഞാല്‍ അമിതമായ വയറുവേദന അനുഭവപ്പെടുന്നത്‌ മൂലം ആഹാരം കഴിക്കാന്‍ രോഗി ഭയക്കുന്നു. ക്രമേണ ശരീരഭാരം കുറയുകയും ക്ഷീണം അനുഭവപ്പെടുകയും ചെയ്യുന്നു. ചിലര്‍ക്ക്‌ നെഞ്ചുവേദനയും ഉണ്ടാകുന്നു. ശരിയായ രോഗനിര്‍ണ്ണയത്തിലൂടെ ആദ്യ നാളില്‍ തന്നെ കുടല്‍പ്പുണ്ണ്‌ ചികിത്സിച്ചു മാറ്റാതിരുന്നാല്‍ രോഗത്തിന്റെ തീവ്രതയേറുകയും രോഗലക്ഷണങ്ങള്‍ക്കൊപ്പം, രക്തം കലര്‍ന്നതോ കറുപ്പു നിറത്തോടുകൂടിയോ മലം പുറത്തു വരുന്നു. രോഗിക്ക്‌ മലബന്ധവും അനുഭവപ്പെട്ടേക്കാം.

•ചികിത്സ

ഹോമിയോപ്പതി മരുന്നുകള്‍ കൊണ്ട്‌ പെപ്‌റ്റിക്‌ അള്‍സര്‍ യാതൊരു വിധ പാര്‍ശ്വഫലങ്ങളും ഇല്ലാതെ പൂര്‍ണ്ണമായി ചികിത്സിച്ചു മാറ്റാവുന്നതാണ്‌. ഒരോ രോഗിയുടെയും ശാരീരിക-മാനസിക രോഗലക്ഷണങ്ങളെ സമഗ്രമായി അപഗ്രഥിച്ച്‌ മരുന്നുകള്‍ തിരഞ്ഞെടുത്ത്‌ ശരിയായ ആവര്‍ത്തനങ്ങളിലും ഡോസിലും കൊടുക്കണം. പ്രധാനപ്പെട്ട ഹോമിയോ മരുന്നുകള്‍

• അര്‍ജെന്റം നൈട്രിക്കം

വയറുവേദനയോടൊപ്പം ഗ്യാസ്‌ നിറഞ്ഞു നില്‍ക്കുന്ന അവസ്ഥ, നെഞ്ചരിച്ചില്‍, പുളിച്ചു തികട്ടല്‍

• ആര്‍സ്‌ ആല്‍ബ്‌

  നെഞ്ചെരിച്ചിലും ഓക്കാനവും ആഹാരം കാണുന്നതും അതിന്റെ മണം പോലും സഹിക്കാന്‍ കഴിയാത്ത അവസ്ഥ, അമിതമായ ക്ഷീണം

• കാലി-ബൈക്ക്‌

നെഞ്ചരിച്ചില്‍, അര്‍ദ്ധരാത്രി ശക്തിയായ വയറുവേദന.

നക്‌സ്‌ വോമിക്ക

ദഹന സംബന്ധമായ വിഷമതകള്‍, നെഞ്ചരിച്ചില്‍, പുളിച്ചുതികട്ടല്‍, മദ്യം, കാപ്പി, പുകയില ഇവയോട്‌ രോഗിക്ക്‌ താത്‌പര്യം. പെട്ടെന്ന്‌ ദേഷ്യം വരിക.

ലൈക്കോപോഡിയം

വായുകോപം, നെഞ്ചരിച്ചില്‍ജീവിതശൈലി ചിട്ടപ്പെടുത്തണം

പെപ്‌റ്റിക്‌ അള്‍സര്‍ രോഗികള്‍ക്ക്‌ ഭക്ഷണക്രമീകരണം അനിവാര്യമാണ്‌. ഫാസ്റ്റ്‌ ഫുഡ്‌ സംസ്‌കാരം രോഗമുണ്ടാക്കുന്നതിനുള്ള പ്രധാനകാരണമാണ്‌. സമയത്ത്‌ ഭക്ഷണം കഴിക്കുക, ഇലക്കറികള്‍, പച്ചക്കറികള്‍, കിഴങ്ങ്‌ വര്‍ഗ്ഗങ്ങള്‍ എന്നിവ ധാരാളം കഴിക്കുക തുടങ്ങിയവയും രോഗത്തെ തടയും. നാരുകള്‍ കൂടുതല്‍ അടങ്ങിയതും കൊഴുപ്പ്‌ നിറഞ്ഞതും, കലോറി കുറഞ്ഞതുമായ ഭക്ഷണം കഴിക്കണം. എരിവ്‌, പുളിപ്പ്‌, മുതലായവ കുറയ്‌ക്കുക. ധാരാളം വെള്ളം കുടിക്കുക. പാലും പാല്‍ ഉല്‌പന്നങ്ങളും അധികം ചൂടുള്ള ഭക്ഷണം, കാപ്പി, നാരങ്ങാവെള്ളം, അച്ചാര്‍, മുതലായവ ഉപേക്ഷിക്കണം. മതിയായ വിശ്രമവും ചിട്ടയായ വ്യായാമവും മാനസിക ഉല്ലാസവും ശരിയായ ആരോഗ്യത്തിന്‌ അഭികാമ്യമാണ്‌.

No comments:

Post a Comment