Blog Archive

Malayalam Blog Directory

http://www.anweshanam.com/index.php/dr-sugathan#sthash.Qg2agf9G.dpbs

Friday, 30 August 2013

​സൗന്ദര്യ സംരക്ഷണത്തിന്‌ ഹോമിയോപ്പതി

Dr. T.SUGATHAN B.H.M.S,P.G.C.R




കൃത്രിമ സൗന്ദര്യവര്‍ദ്ധക വസ്‌തുക്കള്‍ ഉപയോഗിക്കരുത്‌. സ്വാഭാവികമായ ശരീര സൗന്ദര്യം നിലനിറുത്താന്‍ ശ്രമിക്കണം.

ശരീരത്തിന്‌ ദോഷമില്ലാത്ത സൗന്ദര്യവര്‍ദ്ധക വസ്‌തുക്കള്‍ മിതമായ രീതിയില്‍ ഉപയോഗിക്കാം.

സൗന്ദര്യ സങ്കല്‌പങ്ങള്‍ അനുദിനം മാറിക്കൊണ്ടിരിക്കുന്നു. ഇന്ന്‌ സൗന്ദര്യ വര്‍ദ്ധക വസ്‌തുക്കള്‍ പൂര്‍ണ്ണമായും കമ്പോളവത്‌കരിക്കപ്പെട്ടു കഴിഞ്ഞു. കൃത്രിമ സൗന്ദര്യവര്‍ദ്ധക വസ്‌തുക്കള്‍ വാങ്ങാന്‍ എത്ര രൂപ മുടക്കാനും മലയാളികള്‍ക്ക്‌ മടിയില്ല. മലയാളികള്‍ സൗന്ദര്യ സംരക്ഷണത്തില്‍ എത്രമാത്രം ശ്രദ്ധിക്കുന്നു എന്നതിന്റെ ഉദാഹരണമാണ്‌ അനുദിനം പൊട്ടിമുളയ്‌ക്കുന്ന ബ്യൂട്ടിപാര്‍ലറുകള്‍. ബ്യൂട്ടിപാര്‍ലറുകളില്‍ പോകാത്തവര്‍ അപരിഷ്‌കൃതരും മേക്കപ്പണിഞ്ഞു നടക്കുന്നവര്‍ പരിഷ്‌കൃതരുമായി കരുതുന്ന കാലമാണിപ്പോള്‍.

ആണ്‍പെണ്‍ വ്യത്യാസമില്ലാതെ സൗന്ദര്യസംരക്ഷണത്തിനും സൗന്ദര്യവര്‍ദ്ധക വസ്‌തുക്കള്‍ വാങ്ങുന്നതിനുമായി പണം ദുര്‍വിനിയോഗം ചെയ്യുന്നു. സൗന്ദര്യപ്രശ്‌നങ്ങളില്‍ പ്രധാനപ്പെട്ടത്‌ തൊലിപ്പുറത്ത്‌ കണ്ടുവരുന്ന രോഗങ്ങളാണ്‌. ഇതില്‍ പ്രധാനം കൗമാരക്കാരില്‍ കണ്ടുവരുന്ന മുഖക്കുരു ആണ്‌. ആണ്‍കുട്ടികളേക്കാള്‍ പെണ്‍കുട്ടികളിലാണ്‌ മുഖക്കുരു കൂടുതലായി കണ്ടു വരുന്നത്‌.

•മുഖത്തെ വിയര്‍പ്പു ഗ്രന്ഥികള്‍ അഴുക്കു കെട്ടി നിന്ന്‌ അടഞ്ഞു പോകുന്ന അവസ്ഥയിലാണ്‌ മുഖക്കുരു ഉണ്ടാകുന്നത്‌. ചിലയിനം ലേപനങ്ങള്‍ പൗഡറുകള്‍ എന്നിവ മുഖക്കുരുവിന്‌ കാരണമാകുന്നു. മുഖക്കുരുവിന്‌ വളരെ ഫലപ്രദമായ ഹോമിയോ മരുന്നുകള്‍ ഉണ്ട്‌. പെണ്‍കുട്ടികള്‍ക്ക്‌ പള്‍സാറ്റില ഫലപ്രദമാണ്‌. മറ്റു മരുന്നുകള്‍ സള്‍ഫര്‍, ഹെപ്പാര്‍സള്‍ഫ്‌, കാലി ബ്രോമേറ്റം, ബാങ്കു നേറിയ എന്നിവയാണ്‌. തൊലിപ്പുറത്തുണ്ടാകുന്ന പല അസുഖങ്ങളും സൗന്ദര്യ പ്രശ്‌നങ്ങള്‍ മാത്രമല്ല, അവ നമ്മെ വളരെയധികം വിഷമിപ്പിക്കുകയും ചെയ്യുന്നു. ഇവയില്‍ പ്രധാനം കൊച്ചുകുട്ടികള്‍ മുതല്‍ പ്രായമായവരില്‍ വരെ കാണപ്പെടുന്ന വരണ്ട തൊലി, കൂടുതല്‍ എണ്ണമയമുള്ള തൊലി, മുഖത്തും കൈകാലുകളിലും കാണപ്പെടുന്ന അരിമ്പാറ എന്നിവയാണ്‌. വൈറസുകള്‍ ഉണ്ടാക്കുന്ന അരിമ്പാറ ഹോമിയോപ്പതി ചികിത്സയിലൂടെ പൂര്‍ണ്ണമായി മാറ്റാവുന്നതാണ്‌. ഹോമിയോപ്പതിയുടെ കാതലായ തത്വമനുസരിച്ച്‌ ആന്തരികമായ രോഗാവസ്‌ഥയുടെ ബഹിര്‍സ്‌ഫുരണമാണ്‌ തൊലിപ്പുറത്ത്‌ ഉണ്ടാകുന്ന രോഗങ്ങള്‍. അതുകൊണ്ട്‌ തന്നെ ലേപനങ്ങള്‍ പുറമെ പുരട്ടി രോഗശമനം വരുത്തുന്നത്‌ ശരിയല്ല. ഉള്ളിലുള്ള മൂല കാരണമായ രോഗാവസ്ഥയെ മനസ്സിലാക്കി ശരിയായ ചികിത്സയിലൂടെ തൊലിപ്പുറത്തുള്ള രോഗം ഭേദമാക്കണം. സൗന്ദര്യ സംരക്ഷണത്തിന്‌ മരുന്നുകളേക്കാള്‍ പ്രാധാന്യം നല്‍കേണ്ടത്‌ ആഹാരക്രമീകരണത്തിനാണ്‌. പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍, ധാന്യങ്ങള്‍, എന്നിവ കൂടുതലായി കഴിക്കുക. ധാരാളം വെള്ളം കുടിക്കുക. വ്യക്‌ചി ശുചിത്വം പാലിക്കുക. വൃത്തിയുള്ള വസ്‌ത്രം ധരിക്കുക. കാലാവസ്ഥയ്‌ക്ക്‌ അനുയോജ്യമായ വസ്‌ത്രധാരണ രീതി സ്വീകരിക്കുക. ജീവകങ്ങള്‍, ധാതുക്കള്‍ ഇവയുടെ ശരിയായ അളവിലുള്ള ഭക്ഷ്യ വസ്‌തുക്കള്‍ ഉപയോഗിക്കുക. അമിതവണ്ണം കുറയ്‌ക്കുക, ഇവയെല്ലാം സൗന്ദര്യ സംരക്ഷണത്തിന്‌ സഹായിക്കും. അശുഭ ചിന്തകളും അലോസരങ്ങളും ഒഴിവാക്കി നല്ല മനസ്സും ചിന്തകളും സ്വീകരിക്കുക.ചിട്ടയായ വ്യായാമം, യോഗ ഇവയൊക്കെ സൗന്ദര്യ സംരക്ഷണത്തിന്‌ ആവശ്യമാണ്‌.

No comments:

Post a Comment