Blog Archive

Malayalam Blog Directory

http://www.anweshanam.com/index.php/dr-sugathan#sthash.Qg2agf9G.dpbs

Wednesday, 28 August 2013

​കരപ്പനും മുണ്ടിനീരും ഹോമിയോ ചികിത്സ

Dr. T.SUGATHAN B.H.M.S,P.G.C.R





മുണ്ടിനീര്‌ ഒരിക്കല്‍ വന്നാല്‍ രോഗപ്രതിരോധശേഷി നിലനില്‍ക്കുന്നതിനാല്‍ രോഗം വീണ്ടും വരാറില്ല. വേനല്‍ക്കാലത്ത്‌ പ്രധാനമായും ജലജന്യരോഗങ്ങളും വായുജന്യരോഗങ്ങളുമാണ്‌ പടര്‍ന്നുപിടിക്കുന്നത്‌. വേനല്‍ക്കാലരോഗങ്ങള്‍ പെട്ടെന്ന്‌ പടര്‍ന്നു പിടിക്കുന്നതും വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ ആള്‍ക്കാരെ രോഗബാധിതരാക്കാന്‍ കഴിയുന്നതുമാണ്‌. വേനല്‍ക്കാല രോഗങ്ങളില്‍ പ്രധാനവും കൂടുതല്‍ കണ്ടു വരുന്നതും ചൂടുകുരു,
കരപ്പന്‍,
ചിക്കന്‍പോക്‌സ്‌,
അഞ്ചാംപനി,
മുണ്ടിനീര്‌,
ചെങ്കണ്ണ്‌,
മഞ്ഞപ്പിത്തം,
ടൈഫോയിഡ്‌,
കോളറ,
വയറിളക്കം, തുടങ്ങിയവയാണ്‌.

വേനല്‍ ശക്തമാകുന്നതോടെ ചൂടുകുരു വര്‍ദ്ധിക്കുന്നു. അമിതമായ വിയര്‍പ്പും അന്തരീക്ഷത്തിലെ പൊടിപടലങ്ങലും വിയര്‍പ്പ്‌ ഗ്രന്ഥികളില്‍ അടിഞ്ഞു കൂടുന്നതാണ്‌ ചൂടുകുരുവിന്‌ കാരണം. ചെറിയ തരികള്‍ പോലെ തൊലിപ്പുറത്ത്‌ കാണപ്പെടുന്ന കുരുപ്പുകളും അമിതമായ ചൊറിച്ചിലുമാണ്‌ പ്രധാന രോഗലക്ഷണങ്ങള്‍. രോഗം കൂടുതലായി കൊച്ചുകുട്ടികളില്‍ കണ്ടു വരുന്നു. അമിതമായി വിയര്‍ക്കുന്ന മുതിര്‍ന്നവരിലും രോഗതീവ്രതകൂടിയിരിക്കും. അസഹ്യമായ ചൊറിച്ചിലും നീറ്റലും രോഗിയെ വല്ലാതെ ബുദ്ധിമുട്ടിലാക്കുന്നു. രോഗാരംഭത്തില്‍ തന്നെ പള്‍സാറ്റില 200 എന്ന മരുന്നുകൊണ്ട്‌ രോഗം പൂര്‍ണ്ണമായി നിയന്ത്രിക്കാവുന്നതാണ്‌

.•വേനല്‍ക്കാലത്ത്‌ കുട്ടികളില്‍ കൂടുതലായി കണ്ടു വരുന്ന രോഗങ്ങളാണ്‌ കരപ്പന്‍. ശരീരമാസകലം ചൂടുകുരു പോലെ കുരുപ്പുകള്‍ പ്രത്യക്ഷപ്പെടുകയും മൂന്നു മുതല്‍ അഞ്ചു ദിവസങ്ങളില്‍ അവ പഴുത്ത്‌ വൃണമാവുകയും ചെയ്യുന്നു. കുരുപ്പുകള്‍ തലയിലും കൈകാലുകളിലും കൂടുതലായി കണ്ടു വരുന്നു. കരപ്പന്‍ പല തരത്തിലുണ്ട്‌. മറ്റ്‌ കുട്ടികള്‍ക്കും രോഗം പകരുവാന്‍ സാധ്യതയുണ്ട്‌. കരപ്പന്‌ ഹോമിയോപ്പതിയില്‍ വളരെ ഫലപ്രദവും പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതുമായ മരുന്നുണ്ട്‌. ഇവ രോഗതീവ്രത ഒരാഴ്‌ചയ്‌ക്കുള്ളില്‍ കുറയ്‌ക്കുകയും രോഗത്തെ പൂര്‍ണ്ണമായി മാറ്റുകയും ചെയ്യുന്നു.

വായുവില്‍ കൂടി വളരെ വേഗം പടര്‍ന്നു പിടിക്കുന്ന സാംക്രമിക രോഗങ്ങളില്‍ പ്രധാനപ്പെട്ടതാണ്‌ ചിക്കന്‍ പോക്‌സ്‌. സാധാരണയായി വേനല്‍ക്കാല രോഗങ്ങളുടെ പട്ടികയിലുണ്ടായിരുന്ന ചിക്കന്‍പോക്‌സ്‌ ഇപ്പോള്‍ മഴക്കാലത്തും ശൈത്യക്കാലത്തും കണ്ടു വരുന്നു. ഹോമിയോ മരുന്നുകള്‍ രോഗാരംഭത്തില്‍ തന്നെ കൊടുത്തു തുടങ്ങണം. പ്രായവ്യത്യാസമില്ലാതെ യാതൊരു വിധ പാര്‍ശ്വഫലങ്ങളും ഇല്ലാതെ ചിക്കന്‍പോക്‌സ്‌ സുഖപ്പെടുത്താന്‍ ഹോമിയോ മരുന്നുകള്‍ കൊണ്ട്‌ കഴിയുന്നു.

•അഞ്ചാംപനി സാധാരണയായി കുട്ടികളെ ബാധിക്കുന്ന ഈ രോഗം പ്രശ്‌നങ്ങളൊന്നും ഉണ്ടാകാതെ തന്നെ ശമിക്കും. എന്നാല്‍ രോഗപ്രതിരോധശേഷി കുറഞ്ഞവരിലും ഗര്‍ഭിണികളിലും മുതിര്‍ന്നവരിലും ശരിയായി രോഗചികിത്സയുടെ അഭാവത്തിലും രോഗം മൂര്‍ച്ഛിച്ചു മാരകമായ അനന്തരോഗങ്ങളിലേക്ക്‌ നയിക്കാവുന്ന ഒന്നാണ്‌ അഞ്ചാംപനി. ശരിയായ രോഗനിര്‍ണ്ണയവും ശരിയായ ഔഷധപ്രയോഗവും കൊണ്ട്‌ യാതൊരുവിധ പാര്‍ശ്വഫലങ്ങളും ഇല്ലാതെ വളരെ കുറഞ്ഞ ദിവസം കൊണ്ട്‌ ഹോമിയോ ഔഷധങ്ങളിലൂടെ ചികിത്സിച്ച്‌ മാറ്റാവുന്നതാണ്‌.

കുട്ടികളില്‍ വേനല്‍ക്കാലത്ത്‌ കണ്ടു വരുന്ന മറ്റൊരു പ്രധാനരോഗമാണ്‌ മുണ്ടിനീര്‌. മുതിര്‍ന്നവരില്‍ രോഗം തീവ്രമായി പാര്‍ശ്വഫലങ്ങള്‍ ഏറെ സൃഷ്ടിക്കുന്നു. മുണ്ടിനീര്‌ വന്ധ്യതയ്‌ക്ക്‌ വരെ കാരണമാകുന്നു. ഒരിക്കല്‍ രോഗം വന്നു കഴിഞ്ഞാല്‍ ആജീവനാന്തം രോഗപ്രതിരോധശേഷി നിലനില്‍ക്കുന്നതിനാല്‍ വീണ്ടും രോഗം വരാറില്ല. ഉമിനീര്‍ ഗ്രന്ഥികളെയാണ്‌ രോഗം ബാധിക്കുക. രോഗപ്പകര്‍ച്ച വായുവില്‍ കൂടിയാണ്‌. വളരെ പെട്ടെന്നു പകരാന്‍ സാധ്യതയുള്ള രോഗമായതിനാല്‍ പ്രത്യേകശ്രദ്ധ ആവശ്യമാണ്‌.

•വേനല്‍ക്കാലത്ത്‌ പടര്‍ന്നുപിടിക്കുന്ന വൈറസ്‌ രോഗമാണ്‌ ചെങ്കണ്ണ്‌. കുട്ടികളെയും മുതിര്‍ന്നവരെയും ഒരേ പോലെ ബാഥിക്കുന്ന ഈ രോഗം കുറച്ചു ദിവസത്തെ അസ്വസ്ഥതകള്‍ക്കു ശേഷം പാര്‍ശ്വഫലങ്ങള്‍ ഒന്നുമില്ലാതെ മാറി പോവുകയാണ്‌ പതിവ്‌. കണ്ണ്‌ ചുവന്ന്‌ കലങ്ങിയിരിക്കുക. കണ്‍പോളകള്‍ക്കു വീക്കം, മണല്‍ തരികള്‍ കണ്ണില്‍ വീണ പ്രതീതി, അസഹ്യമായ കണ്ണ്‌ ചൊറിച്ചില്‍, കണ്ണില്‍ നിന്നു വെള്ളം വരിക, വെളിച്ചത്തില്‍ നോക്കാന്‍ പ്രയാസം, ചിലരില്‍ ജലദോഷം, ചെറിയതോതില്‍ പനി, തലവേദന, ഇവയൊക്കെ കണ്ടേക്കാം. ഹോമിയോ ഔഷധങ്ങള്‍ ഉള്ളില്‍ കഴിക്കുകയും, കണ്ണില്‍ യൂപ്രേഷ്യ തുള്ളി മരുന്ന്‌ ഒഴിക്കുകയും ചെയ്യുക.

ജലജന്യരോഗങ്ങളില്‍ പ്രധാനപ്പെട്ടവയാണ്‌ മഞ്ഞപ്പിത്തം.
ടൈഫോയ്‌ഡ്‌,
കോളറ,
വയറിളക്കം,
 എലിപ്പനി മുതലായവ. വളരെയധികം ആള്‍ക്കാര്‍ മഞ്ഞപ്പിത്ത രോഗത്തിനടിമയാണ്‌. ഇതില്‍ നിരുപദ്രവകാരിയെന്ന്‌ പൊതുവെ പറയുന്ന വൈറല്‍ ഹെപ്പറ്റൈറ്റിസ്‌ A, രോഗഹേതുവായ വൈറസ്‌ മലിനജലത്തിലൂടെ മറ്റൊരാളിലേക്കു പകരുന്നു. തുറസ്സായ സ്ഥലത്ത്‌ മലമൂത്രവിസര്‍ജ്ജനം നടത്തുക, വ്യക്തി ശുചിത്വം പാലിക്കാതിരിക്കകുക. ശുദ്ധജലത്തിന്റെ അഭാവം ഇവയൊക്കെ രോഗകാരണമാകുന്നു. എന്നാല്‍ ഏറെ അപകടകാരിയും ഏറ്റവും കൂടുതല്‍ കണ്ടു വരുന്നതുമാണ്‌ ഹെപ്പറ്റൈറ്റിസ്‌ ബി. രോഗപ്പകര്‍ച്ച രക്തത്തിലൂടെയാണ്‌. മുറിവിലൂടെ, ലൈംഗിക ബന്ധത്തിലൂടെ , രോഗബാധിതരുടെ രക്തം സ്വീകരിക്കുന്നതിലൂടെ, ഒരാള്‍ ഉപയോഗിച്ച സൂചി മറ്റൊരാള്‍ ഉപയോഗിക്കുന്നതിലൂടെ, ദന്തല്‍ ഉപകരണങ്ങളുടെ ശരിയായ അണു നശീകരണമില്ലായ്‌മ ഇവയൊക്കെയാണ്‌ രോഗം പകര്‍ത്തുന്നത്‌.

•ജലജന്യരോഗങ്ങളില്‍ ഏറെ അപകടകാരിയാണ്‌ ടൈഫോയിഡ്‌ ഏതുപ്രായക്കാരെയും ടൈഫോയിഡ്‌ ബാധിക്കാം. ശരിയായ ചികിത്സയുടെ അഭാവം മൂലം പലവിധ പാര്‍ശ്വഫലങ്ങളിലേക്കും നയിക്കാം.

കോളറ, ഛര്‍ദ്ദി, അതിസാരം, ഇവ മലിനമായ ആഹാരപദാര്‍ത്ഥങ്ങള്‍ ജലം ഇവയിലൂടെ പകരുന്നു. ഏറെ അപകടകാരിയായ മറ്റൊരു ജലജന്യരോഗമാണ്‌ എലിപ്പനി, മലിനമാക്കപ്പെട്ട ജലത്തിലൂടെ മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്ന ബാക്ടീരിയകള്‍ കുറഞ്ഞ ദിവസത്തിനുള്ളില്‍ തലച്ചോറ്‌, കരള്‍, വൃക്ക, ഇവയെ തകരാറിലാക്കുന്നു.

മുമ്പ്‌ ഒരിക്കലും അനുഭവപ്പെടാത്ത വധം നാം വരള്‍ച്ച നേരിട്ടുകൊണ്ടിരിക്കുന്നു. വേനല്‍ക്കാലത്തിന്‌ മുമ്പു തന്നെകുളങ്ങളും തോടുകളും വറ്റി വരണ്ട്‌ കുടിവെള്ളത്തിന്‌ നെട്ടോട്ടമോടുന്ന അവസരത്തില്‍ ഇത്തരം ജലജന്യരോഗങ്ങള്‍ പടി വാതില്‍ക്കല്‍ വന്നു നില്‍ക്കുകയാണ്‌.

ശൂദ്ധജലത്തിന്റെ അഭാവം രൂക്ഷമായ വരള്‍ച്ച, ഇവയൊക്കെ വേനല്‍ക്കാല രോഗങ്ങളുടെ തീവ്രത കൂട്ടുന്നു.

No comments:

Post a Comment