Blog Archive

Malayalam Blog Directory

http://www.anweshanam.com/index.php/dr-sugathan#sthash.Qg2agf9G.dpbs

Wednesday, 21 August 2013

ബി.പി കുറയ്‌ക്കാന്‍ നീന്തലും ജ്യൂസും

Dr. T.SUGATHAN B.H.M.S,P.G.C.R

ബീറ്റ്‌ റൂട്ട്‌ ജ്യൂസ്‌ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ഫലപ്രദമാണ്‌. നീന്തല്‍, നടത്തം, ഓട്ടം, ജോഗിംഗ്‌, സൈക്കിള്‍ സവാരി, തുടങ്ങിയ വ്യായാമങ്ങളും രക്തസമ്മര്‍ദ്ദത്തിന്‌ പ്രതിവിധിയാണ്‌.


ജീവിതശൈലി രോഗങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതും കൂടുതലായി കണ്ടു വരുന്നതും ശ്രദ്ധിക്കപ്പെടാതെ വളരെ വേഗം ഗുരുതരാവസ്ഥയിലെത്തുന്നതുമാണ്‌ രക്തസമ്മര്‍ര്‍ദ്ദം അഥവാ ബി.പി. എണ്‍പതുകള്‍ വരെ വളരെ കുറച്ചു പേരില്‍, പ്രത്യേകിച്ച്‌ അതിസമ്പന്നരായവരില്‍ കാണപ്പെട്ടിരുന്ന രോഗങ്ങളായിരുന്നു പ്രമേഹവും രക്തസമ്മര്‍ദ്ദവും, ഇന്ന്‌ സ്ഥിതി മാറി. കൊച്ചു കുട്ടികള്‍ മുതല്‍ സ്‌ത്രി-പുരുഷ വ്യത്യാസമില്ലാതെ എല്ലാ പ്രായക്കാരിലും രക്തസമ്മര്‍ദ്ദം കണ്ടു വരുന്നു. അനാരോഗ്യകരമായ ആഹാരരീതി, വ്യായാമക്കുറവ്‌ ഇവയൊക്കെ രോഗകാരണമാണ്‌. പാരമ്പര്യത്തിനും പ്രധാന പങ്കുണ്ട്‌.

ജീവിതശൈലി രോഗങ്ങളായ പ്രമേഹം, ഹൃദ്രോഗം, രക്തസമ്മര്‍ദ്ദം, വൃക്കരോഗങ്ങള്‍, ശ്വാസകോശരോഗങ്ങള്‍ എന്നിവയൊക്കെ മുന്‍കാലങ്ങളെ അപേക്ഷിച്ച്‌ ഇന്ന്‌ ചെറുപ്പക്കാരില്‍ കൂടുതലായി കണ്ടു വരുന്നു. നിശബ്ദനായ കൊലയാളി എന്നാണ്‌ ഹൈപ്പര്‍ ടെന്‍ഷന്‍ അഥവാ രക്താതിസമ്മര്‍ദ്ദം എന്ന ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ വൈദ്യശാസ്‌ത്രം വിലയിരുത്തുന്നത്‌. ശരീരത്തിലെ വിവിധ അവയവങ്ങളുടെ പ്രവര്‍ത്തനത്തിനും അവയവങ്ങളില്‍ ഉല്‌പാദിപ്പിക്കപ്പെടുന്ന മലിന വസ്‌തുക്കള്‍ നീക്കം ചെയ്യുന്നതിനും ആവശ്യമായ ശാരീരിക പ്രക്രിയയാണ്‌ രക്തചംക്രമണം.

ശരീരത്തിനറെ എല്ലാ ഭാഗങ്ങളിലും രക്തം എത്തിക്കുകയാണ്‌ രക്തചംക്രമണത്തിന്റെ ലക്ഷ്യം. ഒരു പമ്പിംഗ്‌ സ്റ്റേഷന്റെ പ്രവര്‍ത്തനം കാഴ്‌ചവയ്‌ക്കുന്ന ഹൃദയം ഇടവിട്ടിടവിട്ട്‌ ചുരുങ്ങുകയും വികസിക്കുകയും ചെയ്യുന്നതിനോടൊപ്പം രക്തത്തെ ശരീരത്തിന്റെ നാനാഭാഗത്തേക്കും പമ്പ്‌ ചെയ്‌തു വിടുന്നു. ഈ പ്രവര്‍ത്തനം ഹൃദയമിടിപ്പ്‌ എന്നറിയപ്പെടുന്നു. ആരോഗ്യമുള്ള ഒരാളിന്റെ ഹൃദയം ഒരു മിനിട്ടില്‍ എഴുപത്തിരണ്ട്‌ തവണയാണ്‌ മിടിക്കുന്നത്‌. ഇതിന്റെ ഫലമായി ഒരു മിനിട്ടില്‍ 5 ലിറ്റര്‍ എന്ന കണക്കില്‍ രക്തം ഹൃദയത്തില്‍ നിന്നും ശരീരത്തിന്റെ വിവിധ അവയവങ്ങളിലേക്ക്‌ പമ്പു ചെയ്യപ്പെടുന്നു. ഹൃദയമിടിപ്പിന്റെ ശക്തി, രക്തക്കുഴലുകളില്‍ രക്തയോട്ടത്തിനുള്ള തടസ്സമില്ലായ്‌മ, ശരീരത്തിലെ രക്തത്തിന്റെ അളവ്‌ എന്നീ ഘടകങ്ങളെ ആശ്രയിച്ചാണ്‌ രക്തസമ്മര്‍ദ്ദത്തിന്റെ അളവ്‌ ഏറിയും കുറഞ്ഞും കാണപ്പെടുന്നത്‌. ചെറുതും വലുതുമായ രക്തക്കുഴലുകളില്‍ തടസ്സം, കൊഴുപ്പ്‌ അടിഞ്ഞു കൂടുക, ശക്തി ക്ഷയിക്കുക. മുതലായ കാരണങ്ങല്‍ കൊണ്ട്‌ രക്തസമ്മര്‍ദ്ദം അധികരിക്കാം. ഹൃദയം രക്തത്തെ പുറത്തേക്ക്‌ പമ്പു ചെയ്യുമ്പോള്‍ രക്തക്കുഴലുകളുടെ ഭിത്തിയില്‍ വളരെയധികം സമ്മര്‍ദ്ദം ഏല്‍പ്പിക്കുന്നു. ഇതിനെ സിസ്റ്റോളിക്‌ പ്രഷര്‍ എനനും ഹൃദയം വിശ്രമാവസ്ഥയിലായിരിക്കുമ്പോള്‍ രക്തക്കുഴലുകളിലെ സമ്മര്‍ദ്ദം താരതമ്യേന കുറവായിരിക്കും. ഈ അവസ്ഥയെ ഡയസ്‌റ്റോളിക്‌ പ്രഷര്‍ എന്നും പറയുന്നു.

രക്തസമ്മര്‍ദ്ദം മില്ലി മീറ്റര്‍ ഒഫ്‌ മെര്‍ക്കുറി എന്ന കണക്കിലാണ്‌ രേഖപ്പെടുത്തുന്നത്‌. ഇതില്‍ ആദ്യത്തെ സംഖ്യ സിസ്റ്റോളിക്‌ പ്രഷറും താഴെ കൊടുക്കുന്നത്‌ ഡയസ്റ്റോളിക്‌ പ്രഷറും ആണ്‌. ആരോഗ്യവാനായ ഒരാളിന്റെ ബി.പി 120/80 ആണ്‌. എന്നാല്‍, പ്രായം,ശരീരപ്രകൃതി എന്നിങ്ങനെ പലവിധ കാരണങ്ങള്‍ കൊണ്ട്‌ തന്നെ 140/90-ന്‌ താഴെയുള്ള ബി.പി പ്രശ്‌നക്കാരനല്ല. എന്നാല്‍, 140/90 നു മുകളില്‍ കാണുന്ന രക്തസമ്മര്‍ദ്ദം പ്രശ്‌നക്കാരനാണ്‌.

രക്തസമ്മര്‍ദ്ദത്തെ പ്രധാനമായും രണ്ടായി തിരിക്കാം. പ്രൈമറി ഹൈപ്പര്‍ ടെന്‍ഷന്‍ അഥവാ എസന്‍ഷ്യല്‍ ഹൈപ്പര്‍ ടെന്‍ഷന്‍ നാല്‌പതിനും അറുപതിനും ഇടയില്‍ പ്രായമുള്ളവരില്‍ സാധാരണയായി കണ്ടു വരുന്ന പാരമ്പര്യത്തിന്‌ വളരെയധികം പ്രാധാന്യമുള്ള ഒരവസ്ഥയാണ്‌. മാതാപിതാക്കള്‍ക്ക്‌ ഈ രോഗം ഉണ്ടായിരുന്നാല്‍ മക്കളില്‍ രോഗത്തിനുള്ള സാധ്യത അന്‍പത്‌്‌ ശതമാനത്തില്‍ അധികമാണ്‌. അമിത മാനയിക സംഘര്‍ഷം, ഉത്‌കണ്‌ഠ, ദുഃഖം എന്നിവയാണ്‌ മറ്റ്‌ കാരണങ്ങള്‍, കൂടാതെ പുകവലി, മദ്യപാനം, ഉപ്പിന്റെ അമിതമായ ഉപയോഗം എന് നിവയും പ്രധാനകാരണമാണ്‌.

രണ്ടാമത്തെ വിഭാഗമായ സെക്കന്‍ഡറി ഹൈപ്പര്‍ ടെന്‍ഷന്‍ രോഗത്തിനു കാരണം ശരീരത്തിലെ മറ്റേതെങ്കിലും രോഗങ്ങളായിരിക്കും. വൃക്കയെ ബാധിക്കുന്ന ചില രോഗങ്ങള്‍, ഹോര്‍മോണ്‍ തകരാറുകള്‍, ചില തരം മരുന്നുകളുടെ ദീര്‍ഘകാല ഉപയോഗം, കൂടുതല്‍ കാലം ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കുക എന്നിങ്ങനെ നിരവധി കാരണങ്ങള്‍ കൊണ്ട്‌ സെക്കന്‍ഡറി ഹൈപ്പര്‍ ടെന്‍ഷന്‍ ഉണ്ടാകാം. രക്തസമ്മര്‍ദ്ദം മൂലം രോഗിയുടെ ഹൃദയം, തലച്ചോര്‍, വൃക്കകള്‍, കണ്ണ്‌, കൈകാലുകളിലെ ചെറിയ രക്തക്കുഴലുകളുടെ പ്രവര്‍ത്തനം എന്നിവയ്‌ക്ക്‌ തകരാര്‍ സംഭവിക്കാം. രോഗം തുടക്കത്തിലെ കണ്ടു പിടിക്കുകയും ശരിയായ ചികിത്സ നല്‍കേണ്ടതുമാണ്‌. പ്രത്യക്ഷമായി രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാതിരിക്കുകയാണ്‌ ഈ രോദത്തിന്റെ പ്രത്യേകത. അതുകൊണ്ട്‌ തന്നെയാണ്‌ ഇതിനെ നിശബ്ദനായ കൊലയാളി എന്നു വിളിക്കുന്നത്‌. എന്നാല്‍, ചിലരില്‍ ചില ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടും. തലവേദന, പ്രത്യേകിച്ച്‌ തലയുടെ പിറകുവശത്ത്‌ അതിരാവിലെ അനുഭവപ്പെടുന്ന വേദന, നേരം പുലര്‍ന്നു കുറച്ചു സമയം കഴിയുമ്പോള്‍ വേദന പൂര്‍ണ്ണമായി ഇല്ലാതാകുന്നു. തലയ്‌ക്കു ഭാരം തോന്നുക, തല കറക്കം, ശക്തമായ നെഞ്ചിടിപ്പ്‌, വര്‍ദ്ധിച്ച ക്ഷീണം, അമിത ദേഷ്യം, ഉറക്കമില്ലായ്‌മ, കാഴ്‌ചത്തകരാറുകള്‍, മൂക്കില്‍ നിന്നും രക്തം വരിക, മൂത്രത്തിന്‌ ചുവപ്പു നിറം എന്നിവയും ലക്ഷണങ്ങളാണ്‌. പൊണ്ണത്തടി, പുകവലി, മദ്യപാനം, മാനസിക സംഘര്‍ഷം, അമിത ഭക്ഷണം, വ്യായാമമില്ലായ്‌, ഉറക്കമില്ലായ്‌മ, ഉപ്പിന്റെ അമിത ഉപയോഗം ഇവയൊക്കെ രോഗമുണ്ടാക്കുന്നു. ജീവിതരീതിയിലും ആഹാരരീതിയിലും കാതലായ മാറ്റം അനിവാര്യമാണ്‌. പച്ചക്കറികള്‍, ഇലക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍, തുടങ്ങിയവ ധാരാളം കഴിക്കുക.

 ബീറ്റ്‌ റൂട്ട്‌ ജ്യൂസ്‌ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ വളരെ ഫലപ്രദമാണ്‌. ധാരാളം വെള്ളം കുടിക്കകുക, പുകവലി, മദ്യപാനം പൂര്‍ണ്ണമായി ഒഴിവാക്കുക. രക്തസമ്മര്‍ദ്ദത്തിന്‌ ഒരു ഉത്തമ പ്രതിവിധി വ്യായാമമാണ്‌. നീന്തല്‍, നടത്തം, ഓട്ടം, ജോഗിംഗ്‌, സൈക്കിള്‍ സവാരി, എന്നിവയെല്ലാം നല്ല വ്യായാമങ്ങളാണ്‌. ഹോമിയോപ്പതിയില്‍ രക്തസമ്മര്‍ദ്ദം നിയന്ത്രിച്ചു നിറുത്താന്‍ ഫലപ്രദമായ മരുന്നുകളുണ്ട്‌. മറ്റ്‌ രോഗങ്ങളെപ്പോലെ തന്നെ ഓരോ രോഗിയുടെയും ശാരീരിക-മാനസിക രോഗലക്ഷണങ്ങളെ ശരിയായി പഠിച്ചു മാത്രം തിരഞ്ഞെടുക്കാവുന്ന മരുന്നുകള്‍ പരിചയ സമ്പന്നനായ ഹോമിയോ ഡോകടറുടെ നിരീക്ഷണത്തില്‍ ശരിയായ ആവര്‍ത്തനത്തിലും അളവിലും ശരിയായ സമയത്തും കഴിക്കണം.

പ്രധാനപ്പെട്ട ഹോമിയോ മരന്നുകള്‍,
വെറേറ്ററം ആല്‍ബ്‌,
  ആര്‍ണിക്ക മൊണ്ടാന,
ഇഗ്‌നേഷ്യ,
ആറം മുറിയാറ്റിക്കം,
നാട്രം മൂര്‍,
സീക്കേല്‍ കോര്‍,
ക്യാക്‌റ്റസ്‌ ഗ്രാന്‍ഡി,
ലോബീലിയ ഇന്‍ഫ്‌ളേറ്റ,
റവോല്‍ഫിയ,
വിസ്‌കം ആല്‍ബ്‌ മുതലായവയാണ്‌.

No comments:

Post a Comment