Blog Archive

Malayalam Blog Directory

http://www.anweshanam.com/index.php/dr-sugathan#sthash.Qg2agf9G.dpbs

Wednesday, 26 February 2020

പോളി സിസ്റ്റിക് ഓവറി ഡിസീസും ഹോമിയോപ്പതിയും Dr. T. SUGATHAN B.H.M.S,P.G.C.R സ്ത്രീ ജന്യ രോഗങ്ങളിൽ പ്രധാനപ്പെട്ടതും വളരെയധികം സ്ത്രീകൾ അറിയാതെയോ ശ്രദ്ധിക്കപ്പെടാതെയോ വളരെ വൈകി മാത്രം തിരിച്ചറിയുകയോ ചെയ്യുന്ന ഒന്നാണ് പോളി സിസ്റ്റിക് ഓവറി ഡിസീസ് അഥവ പി.സി.ഒ.ഡി. 12 മുതൽ 45 വയസ്സു വരെ പ്രായമുള്ള 10-15% സ്ത്രീകളിൽ രോഗം കണ്ടു വരുന്നു. കൗമാരത്തിൽ നിന്ന് യൗവനത്തിലേക്ക് കടക്കുന്നതോടെ സ്ത്രീ ശരീരത്തിലെ ആന്തരിക ഹോർമോണുകളുടെ പ്രവർത്തന ഫലമായി വിവിധ മാറ്റങ്ങൾ കണ്ടു വരുന്നു. ഇതിൽ പ്രധാനം ജനനേന്ദ്രിയങ്ങളുടെ വളർച്ച, പ്രത്യുല്പാദന ക്ഷമത തുടങ്ങി സൗന്ദര്യവും തൊലിപ്പുറത്തെ ഭംഗിയും വരെ ഇത്തരം ഹോർമോണുകളുടെ പ്രവർത്തന ഫലമായാണ് ഉണ്ടാകുന്നത്. കൗമാരക്കാരിലാണ് പി.സി.ഒ.ഡി കൂടുതൽ കണ്ടു വരുന്നത്. ചില സ്ത്രീകളിൽ പ്രസവ ശേഷവും രോഗം കണ്ടു വരുന്നു. ജീവിത ശൈലി രോഗങ്ങളായ പ്രമേഹം, അമിത കൊളസ്ട്രോൾ , ഹൃദ്രോഗം, രക്താതിമർദ്ദം, പൊണ്ണത്തടി, തുടങ്ങിയ രോഗങ്ങളുടെ പട്ടികയിൽ പോളിസിസ്റ്റിക് ഓവറി ഡിസീസും സ്ഥാനം പിടിച്ചിരിക്കുന്നു. സ്ത്രീയുടെ പ്രത്യുല്പാദന വ്യവസ്ഥയെ മുഴുവൻ നിയന്ത്രിക്കുന്ന വിവിധയിനം ഹോർമോണുകൾ ശരീരത്തിലുണ്ടാകുന്നു. ഇത്തരം ഹോർമോണുകളുടെ അസന്തുലിതാവസ്ഥ സ്ത്രീ ശരീരത്തിൽ ധാരാളം അപാകതകൾ സൃഷ്ടിക്കുന്നു. 10 മുതൽ 12 വയസ്സിനുള്ളിൽ ഉണ്ടാകുന്ന ആദ്യ ആർത്തവം മുതൽ 40-45 വയസ്സിനടുത്ത് സ്ത്രീയുടെ മാസമുറ നിൽക്കുന്നതു വരെയുള്ള അതായത് ആർത്തവ വിരാമം വരെയുള്ള കാലഘട്ടത്തിൽ സ്ത്രീ ശരീരം പ്രത്യുല്പാദനക്ഷമമായിരിക്കും. ഈ അവസരത്തിൽ എല്ലാ മാസവും ഓരോ അണ്ഡം ഓവറിയിൽ നിന്ന് പൂർണ്ണ വളർച്ചയെത്തി പുറത്തു വരുന്നു. ഇങ്ങനെ പൂർണ്ണ വളർച്ചയെത്തിയ അണ്ഡം ഓവറിയിൽ നിന്ന് പുറത്തു വരുന്നത് ആർത്തവ ചക്രത്തിന്റെ മധ്യത്തിലാണ്. അതായത് 28 ദിവസം ഇടവിട്ടു വരുന്ന ആർത്ത ചക്രത്തിൽ 14-ാം ദിവസം ഇങ്ങനെ പുറത്തു വരുന്ന അണ്ഡം പുരുഷ ബീജവുമായി സംയോജിക്കാതിരുന്നാൽ ആർത്തവ രക്തത്തോടൊപ്പം പുറത്തു പോകുന്നു. ഇത്തരം അവസ്ഥകൾ എല്ലാം നിയന്ത്രിക്കുന്നത് ഹോർമോണുകളാണ്. എന്നാൽ ഹോർമോൺ വ്യതിയാനം മൂലം പൂർണ്ണ വളർച്ചയെത്തിയ അണ്ഡം പെട്ടെന്ന് മുരടിച്ചു പോവുകയും അവ ഒരു ആവരണം കൊണ്ട് മൂടുകയും ഓവറിയിൽ നിന്നു പുറത്തു വരാതിരിക്കുകയും ചെയ്യുന്നു. ഈസ്ട്രജൻ, പ്രൊജസ്റ്ററോൺ ഹോർമോണുകൾ ഉത്പാദിപ്പിക്കപ്പെടാത്തതിനാലാണ് അണ്ഡ വിസർജനം നിലച്ചു പോവുന്നത്. ഇങ്ങനെ പുറത്തു വരാതെ ഒന്നിൽ കൂടുതൽ അണ്ഡം ഓവറിയിൽ കാണപ്പെടുന്ന അവസ്ഥയാണ് പോളിസിസ്റ്റിക് ഓവറി ഡിസീസ്. പോളി എന്നാൽ ഒന്നിലധികം, സിസ്റ്റ് എന്നാൽ കുമിളകൾ. പരിശോധനയിൽ അണ്ഡാശയത്തിന്റെ ഉപരി തലത്തിൽ നിരവധി ചെറു കുമിളകൾ കോർത്തിണക്കിയതു പോലെയാവാം ഭൂരിഭാഗം പി സി ഒ ഡി കാണപ്പെടുന്നത്. പേരു പോലെ തന്നെ അണ്ഡാശയത്തിൽ ചെറു കുമിളകൾ രൂപപ്പെടുകയും അണ്ഡ വിസർജനം തടയുകയും ചെയ്യുന്നു. അണ്ഡാശയങ്ങളെ ബാധിക്കുന്ന പി സി ഒ ഡി വൻ തോതിൽ ആർത്തവ പ്രശ്നങ്ങൾക്കൊപ്പം വന്ധ്യതയ്ക്കും സാധ്യത ഉണ്ടാക്കുന്നു. ആർത്തവത്തിലുണ്ടാവുന്ന ക്രമക്കേടുകളാണ് പി സി ഒ ഡിയുടെ പ്രാഥമികവും പ്രധാനപ്പെട്ടതുമായ ലക്ഷണം. രക്തസ്രാവത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാവുക, ആർത്തവ ദിനങ്ങളുടെ എണ്ണം കൂടുകയോ കുറയുകയോ ചെയ്യുക, ആർത്തവം ഉണ്ടാവുന്നതിനുള്ള കാല താമസം, വലിയ ഇടവേളയ്ക്ക് ശേഷം അമിത രക്തസ്രാവം, ദീർഘനാൾ നീണ്ടു നിൽക്കുന്ന രക്തസ്രാവം, ആർത്തവം നിലച്ചു പോയതു പോലെയുള്ള അവസ്ഥ, അമിതവണ്ണം, രോമ വളർച്ച, മുഖക്കുരു തുടങ്ങിയവയെല്ലാം പി സി ഒ ഡിയുടെ ലക്ഷണങ്ങളാണ്. എന്നാൽ യൂട്രൈൻ ഫ്രൈബ്രോയിഡുകളുടേത് പോലെ വേദന ഉണ്ടാവുന്നതായി കാണുന്നില്ല. പ്രായ പൂർത്തിയായ പല സ്ത്രീകളും ഇന്ന് നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് അനാവശ്യ രോമ വളർച്ച. ഇതിന്റെയും പ്രധാന കാരണം ഹോർമോൺ തകരാറുകൾ തന്നെയാണ്. പോളിസിസ്റ്റിക് ഒവേറിയൻ ഡിസീസ് ഉണ്ടെങ്കിലും തൈറോയിഡ്, പ്രോലാക്ടിൻ, ടെസ്റ്റോസ്റ്റീറോൺ എന്നീ ഹോർമോണുകളിലുണ്ടാവുന്ന വ്യതിയാനങ്ങൾ മൂലവും രോമ വളർച്ചയുണ്ടാകാം. പുരുഷന്മാരിലേതു പോലെ അമിത രോമ വളർച്ച, മുഖക്കുരു, എണ്ണ മയമുള്ള ചർമ്മം, മുടി കൊഴിച്ചിൽ, കട്ടിയേറിയതും കറുത്ത കുത്തുകൾ ഉള്ളതുമായ ചർമ്മം തുടങ്ങിയവ പുരുഷ ഹോർമോൺ കൂടുമ്പോൾ ഉള്ള ലക്ഷണങ്ങളാണ്. സ്ത്രീകളിൽ ഇവ വളരെ കുറഞ്ഞ അളവിൽ കാണാറുണ്ട്. എന്നാൽ ഉയർന്ന അളവിൽ ടെസ്റ്റോസ്റ്റിറോൺ ഉള്ള സ്ത്രീകളിൽ അമിതവണ്ണം, മാസ മുറയിലെ അപാകം, ഹിർസൂട്ടിസം (മുഖത്തെ രോമ വളർച്ച) എന്നിവ കണ്ടു വരുന്നു. പുരുഷ ഹോർമോണിന്റെ അളവ് കുറഞ്ഞ തോതിലാണെങ്കിൽ രോമ വളർച്ചയേ ബാധിക്കാറില്ല. എന്നാൽ അതിന്റെ നില കൂടിയാൽ പുരുഷന്മാരിൽ കാണുന്ന തരത്തിലുള്ള മീശ, താടി രോമ വളർച്ച, കഷണ്ടി അല്ലെങ്കിൽ ധാരാളമായ മുടി കൊഴിച്ചിൽ, മാസ മുറ താളം തെറ്റൽ, സ്തനങ്ങളുടെ വളർച്ചക്കുറവ്, മുഖക്കുരു, ശബ്ദത്തിലെ മാറ്റം ഇവയൊക്കെ സംഭവിക്കാം. അഡ്രിനൽ ഗ്രന്ഥിയിലെ ട്യൂമറോ കഴിക്കുന്ന മരുന്നുകളോ ആകാം ഇതിന്റെ മറ്റു കാരണങ്ങൾ. പി.സി.ഒ.ഡി സാധാരണമായി കണ്ടു വരുന്നതാണ്. ഇവരിൽ അമിതവണ്ണം ഉണ്ടായിരിക്കുമെന്നതിനാൽ തന്നെ ഹോർമോണുകളുടെ പ്രവർത്തനം ശരിയായ രീതിയിലായിരിക്കില്ല. ഈസ്ട്രജൻ ഹോർമോണിന്റെ അതിപ്രസരം മൂലം പി സി ഒ ഡി രോഗികളിൽ ഗർഭാശയ കാൻസർ സാധ്യത കൂടുതലാണ്. ഇത് ആർത്തവ ക്രമക്കേടുകളിലേക്കും അമിത വണ്ണത്തിലേക്കും വന്ധ്യത പ്രശ്നങ്ങളിലേക്കും എത്തിച്ചേരുന്നു. നിരവധി കാരണങ്ങൾ പി സി ഒ ഡിക്ക് നിരീക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിലും കൃത്യമായ കാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. ജനിതക പാരമ്പര്യ കാരണങ്ങളാൽ പി സി ഒ ഡി വരാൻ സാധ്യതയുണ്ട്. തെറ്റായ ആഹാര ശീലങ്ങളും ജീവിത രീതികളും പി സി ഒ ഡിയിലേക്ക് നയിക്കുന്നു. അതു കൊണ്ട് തന്നെ രോഗം കൃത്യമായി കണ്ടെത്തി തുടക്കത്തിൽ തന്നെ ചികിത്സയ്ക്കു വിധേയരാകണം. ഹോർമോൺ തകരാറുകൾ തൈറോയ്ഡ്, പിറ്റിയൂട്ടറി, അഡ്രിനൽ ഗ്രന്ഥി ഇവയുടെ പ്രവർത്തന വൈകല്യങ്ങൾ തിരിച്ചറിയണം. വിഷാദ രോഗം, വെപ്രാളം, മാനസിക സംഘർഷം, ലൈംഗിക മരവിപ്പ് ഇവ ഇത്തരം രോഗികളിൽ കണ്ടു വരുന്നു. അമിതമായി ഗർഭ നിരോധന ഗുളിക കഴിക്കുക, സമീകൃതാഹാരത്തിന്റെ അപര്യാപ്തത, വ്യായാമില്ലായ്മ ഇതൊക്കെ ഈ രോഗാവസ്ഥയ്ക്ക് ആക്കം കൂട്ടുന്നു. പ്രമേഹം, ഹൃദ്രോഗം, കാൻസർ, പ്രത്യേകിച്ച് ഗർഭാശയ കാൻസർ ഇവ വരാനുള്ള സാധ്യത പി.സി.ഒ.ഡി ഉള്ളവരിൽ കൂടുതലാണ്. തുടർച്ചയായ ഗർഭമലസലും ഈ രോഗത്തിന്റെ അനന്തര ഫലങ്ങളാണ്. ജീവിത ശൈലിയിൽ വരുന്ന മാറ്റങ്ങളാകാം ഇവയിൽ പ്രധാനം. അമിതമായ വിശപ്പ്, ഒരിടത്തു തന്നെ ചടഞ്ഞു കൂടി ഇരിക്കുക ഇവ മൂലം പെട്ടെന്ന് അമിതവണ്ണം ഉണ്ടാകുകയും, ജീവിത ക്രമത്തിൽ താളം തെറ്റൽ അനുഭവപ്പെടുന്നു. അമിതവണ്ണം നിയന്ത്രിക്കലാണ് ആദ്യ പ്രതിവിധി. പി സി ഒ ഡി ഉള്ളവർ ശരീര ഭാരം കുറയ്ക്കാൻ വ്യായാമം ചെയ്യേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. സ്കൂൾ, കോളേജ് വിദ്യാർത്ഥികളാണ് ഏറ്റവും ശ്രദ്ധിക്കേണ്ടത്. ടി വി യുടെ മുന്നിൽ ചടഞ്ഞിരിക്കാതെ പുറത്തിറങ്ങി ശരീരം ആയാസപ്പെടുന്ന തരത്തിൽ വ്യായാമം ചെയ്യണം. ദീർഘ ദൂര നടത്തം, സ്കിപ്പിങ്, നൃത്തം, നീന്തൽ, ഓട്ടം, ജോഗിംഗ്, സൈക്കിൾ സവാരി, എന്നിവയെല്ലാം നല്ല വ്യായാമങ്ങളാണ്. അതിനാൽ ദിവസവും 30 മിനിട്ടെങ്കിലും നിർബന്ധമായും വ്യായാമത്തിനായി നീക്കി വയ്ക്കണം. ഭക്ഷണത്തിൽ അന്നജത്തിന്റെ അളവ് കുറയ്ക്കണം. അരിയാഹാരം, മധുരം എന്നിവ നിയന്ത്രിക്കണം. കൊഴുപ്പ് കുറയ്ക്കണം, മാംസാഹാരം നിയന്ത്രിക്കണം. കരിച്ചതും പൊരിച്ചതുമായ ഭക്ഷണങ്ങൾ നിയന്ത്രിക്കുക. ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ്, ചോക്ലേറ്റ്സ്, സോഫ്റ്റ് ഡ്രിങ്ക്സ്, മൈദ അടങ്ങിയ ഭക്ഷണ സാധനങ്ങൾ തുടങ്ങിയവ ഒഴിവാക്കുക. വീട്ടിലുണ്ടാക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾക്ക് മുൻ തൂക്കം നൽകുക. പച്ചക്കറികൾ പഴ വർഗങ്ങൾ, ധാന്യങ്ങൾ എന്നിവ ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്താം. സാധാരണയായി വണ്ണമുള്ളവരിലാണ് പി സി ഒ ഡി കൂടുതൽ കാണുന്നതെങ്കിലും, ജനിതക പാരമ്പര്യ കാരണങ്ങൾ കൊണ്ട് മെലിഞ്ഞവരിലും പി സി ഒ ഡി കണ്ട് വരുന്നു. പി.സി.ഒ.ഡി. രോഗത്തിന് വളരെ ഫലപ്രദമായ ഹോമിയോ മരുന്നുകളുണ്ട്. ഹോമിയോപ്പതിയുടെ കാതലായ തത്ത്വമനുസരിച്ച് രോഗ ഹേതുവാകുന്ന മയാസം സൈക്കോട്ടിക് മയാസം ആണ്. രോഗലക്ഷണങ്ങൾ സൂക്ഷ്മമായി അവലോകനം ചെയ്തു ശാരീരികവും മാനസികവുമായ ലക്ഷണങ്ങളെ കോർത്തിണക്കി തിരഞ്ഞെടുക്കാവുന്ന നിരവധി മരുന്നുകളുണ്ട് ഹോമിയോപ്പതിയിൽ. രോഗിയുടെ പ്രായം, കൃത്യമായ ലബോറട്ടറി നിരീക്ഷണം ഇവയൊക്കെ കണക്കിലെടുത്ത് തിരഞ്ഞെടുക്കുന്ന മരുന്ന് രോഗം സുഖപ്പെടുത്തും. അതോടൊപ്പം ഭക്ഷണ ക്രമം ചിട്ടപ്പെടുത്തുക, ശരീര ഭാരം കുറയ്ക്കുക, മാനസിക ഉല്ലാസത്തിന് വഴികൾ കണ്ടെത്തുക, കൊഴുപ്പുള്ള ഭക്ഷണം, ഉപ്പ്, മധുരം ഇവയും ഒഴിവാക്കുക. പ്രധാനപ്പെട്ട ഹോമിയോ മരുന്നുകളിൽ പ്രധാനപ്പെട്ടവ ഇവയാണ്. രോഗിക്ക് ഉപ്പിനോട് അമിത താത്പര്യം, ശരീരത്തിൽ നീരു വീക്കം, തളർച്ച, അതികഠിനമായ ക്ഷീണം, പ്രത്യേകിച്ച് രാവിലെ, തണുപ്പെറ്റാൽ അസുഖം കൂടുക, മാസമുറ താളം തെറ്റുക, അധികമായ രക്തസ്രാവം, വെള്ളപോക്ക് എന്നിവയുണ്ടെങ്കിൽ നാട്രം മൂർ വളരെ നല്ലതാണ്. മാസമുറ വൈകി വരുന്നു, അധികനാൾ നീണ്ടു നിൽക്കുന്നു, വയറിന്റെ വലതു വശത്ത് വേദന അനുഭവപ്പെടുന്നു. വെള്ളപ്പോക്ക് കണ്ടു വരുന്നു. ഇത്തരം അവസ്ഥയിൽ ലൈക്കോപോഡിയം ഗുണം ചെയ്യും. തുടർച്ചയായ ഗർഭമലസൽ, ചൊറിച്ചിലോടു കൂടിയ വെള്ളപോക്ക്, ക്രമം തെറ്റി വളരെ വൈകിയും നേരത്തെയും വരുന്ന മാസമുറ, വളരെ കുറച്ചു മാത്രം അല്ലെങ്കിൽ വളരെ ക്കൂടുതൽ രക്തം പുറത്തു വരുന്നു. ഇവിടെ സെപ്പിയ ഫലപ്രദമാണ്. വളരെ കുറഞ്ഞ ദിവസം മാത്രമുള്ള മാസമുറ, അമിത രക്തസ്രാവം, വയറിന്റെ ഇടതു വശത്ത് വേദന, വീക്കം, കിതപ്പ് ഇവ അനുഭവപ്പെടുന്നു. ലാക്കസിസ് എന്ന മരുന്ന് ഫലം ചെയ്യും. വളരെ വൈകി വരുന്ന മാസമുറ. അതോടൊപ്പം വളരെ കുറച്ച് മാത്രം രക്തം വരിക, പൾസാറ്റില എന്ന മരുന്ന് ഫലം ചെയ്യും. മറ്റ് മരുന്നുകൾ ട്യൂബർക്യുലിനം, പ്ളാറ്റിന, സബീന, അയോഡം, പൊഡോഫൈലം, എപ്പിസ്മെൽ, കോളോസിന്ത് മുതലായവയാണ്. ഹോമിയോ ചികിത്സാ സമ്പ്രദായത്തിന്റെ കാതലായ തത്ത്വമനുസരിച്ച് രോഗത്തെയല്ല രോഗിയെയാണ് ചികിത്സിക്കുന്നത്. അതായത് ഒരേ രോഗം ബാധിച്ച പല രോഗികൾക്കും ഒരേ മരുന്നല്ല, മറിച്ച് പല ഔഷധങ്ങളിൽ നിന്ന് ഒരു മരുന്ന് തിരഞ്ഞെടുത്ത് അതിന്റ ശരിയായ ആവർത്തനത്തിലും അളവിലും നൽകുകയാണ്. പരിസര മലിനീകരണം, ശുചിത്വമില്ലായ്മ, കാലാവസ്ഥയിലുണ്ടാക്കുന്ന മാറ്റം മുതലായവ മൂലം ശരീരത്തിനുണ്ടാകുന്ന പ്രത്യേകതകൾ, രോഗാവസ്ഥയോടുള്ള രോഗിയുടെ പ്രതികരണം ഇവയൊക്കെ ഓരോ രോഗികളിലും വ്യത്യസ്ത രീതികളിലാണ് പ്രത്യക്ഷപ്പെടുക. അതു കൊണ്ട് തന്നെ ഓരോ രോഗിയുടെയും മാനസിക- ശാരീരിക ലക്ഷണങ്ങളും പ്രത്യേകതകളും കണക്കിലെടുത്ത് യോജിച്ച ഒരു ഔഷധം തിരഞ്ഞെടുത്തു വേണം ചികിത്സ നടത്താൻ. അതിനാൽ സ്വയം ചികിത്സ നന്നല്ല. മറ്റ് രോഗങ്ങളെ പോലെ തന്നെ ഓരോ രോഗിയുടെയും ശാരീരിക-മാനസിക രോഗ ലക്ഷണങ്ങളെ ശരിയായി പഠിച്ചു മാത്രം തിരഞ്ഞെടുക്കാവുന്ന മരുന്നുകൾ പരിചയ സമ്പന്നനായ ഹോമിയോ ഡോകടറുടെ നിരീക്ഷണത്തിൽ ശരിയായ ആവർത്തനത്തിലും അളവിലും ശരിയായ സമയത്തും കഴിക്കണം. ഹോമിയോപ്പതി ചികിത്സയിലും ആഹാര നിയന്ത്രണം അനിവാര്യം. ഹോമിയോ മരുന്നുകൾ പൂർണ്ണമായും ഫലവത്താണ് എന്നു മാത്രമല്ല, ശരീരത്തിന് ഒരുവിധ ദൂഷ്യഫലങ്ങളും ഉണ്ടാക്കാത്തവ കൂടിയാണ്. ഇവയുടെ ഉപയോഗം കൊണ്ട് ഹോർമോൺ അസന്തുലിതാവസ്ഥ പരിഹരിക്കാനും, ക്രമം തെറ്റിയ മാസമുറ ശരിയാക്കാനും സുഖപ്പെടുത്താനും കഴിയുന്നു.

No comments:

Post a Comment