Blog Archive

Malayalam Blog Directory

http://www.anweshanam.com/index.php/dr-sugathan#sthash.Qg2agf9G.dpbs

Monday, 22 December 2014

ഉറങ്ങാത്ത രാത്രികളോട് വിട പറയാം Dr.T.SUGATHAN B.H.M.S,P.G.C.R Homoeopathic physician Mob: 9544606151 മദ്യപാനം, പുകവലി ഇവ ഉറക്കത്തിന്റെ താളം തെറ്റിക്കുന്നു. ഉറക്കം വരാന് വേണ്ടി മദ്യം കഴിക്കുന്നത് വളരെ അപകടകരമാണ്. സ്ഥിരമായി മദ്യപിച്ചു കൊണ്ടിരിക്കുന്ന ഒരാള് വളരെപ്പെട്ടെന്ന് മദ്യപാനം നിറുത്തിയാലും ഉറക്കക്കുറവ് അനുഭവപ്പെടുന്നു. അതുപോലെതന്നെയാണ് പുകവലിയും ഉറക്കം ശരീരത്തിന് നല്ല വിശ്രമം നല്കുന്നു. മനസ്സ് തളരുമ്പോള് ഇന്ദ്രിയങ്ങള്ക്ക് ക്ഷീണം ബാധിച്ച് അതതിന്റെ വിഷയങ്ങളില് നിന്ന് പിന്തിരിയുകയും ഉറക്കം വരികയും ചെയ്യുന്നു. എത്ര നല്ല ഉറക്കത്തിലും നമ്മുടെ തലച്ചോര് ഉണര്ന്നിരിക്കും. പ്രധാനമായും നാലു കാരണങ്ങള്കൊണ്ടാണ് ഉറക്കക്കുറവ് ഉണ്ടാകുന്നത്. •മാനസിക രോഗങ്ങളുണ്ടാക്കുന്നു •വാര്ദ്ധക്യം •മദ്യം,മയക്കുമരുന്ന്, പുകവലി, ചില മരുന്നുകളുടെ ഉപയോഗം •ശരീരത്തിലെ ചില ഹോര്മോണുകളുടെ കുറവ്, തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്ത്തന വൈകല്യം, കരളിനെ ബാധിക്കുന്ന ചില അസുഖങ്ങള്, വൃക്കകളുടെ തകരാര്, ഇവയില് കൂടുതലായി കണ്ടുവരുന്ന ഉറക്കക്കുറവിന്റെ കാരണം മാനസികരോഗങ്ങള്തന്നെയാണ്. മാനസിക പിരിമുറുക്കം, അകാരണമായ ഭയം, ആകാംക്ഷ, മരണഭയം, വിദ്വോഷം, പക, ഇവയൊക്കെ ഉറക്കക്കുറവിന് വഴിമരുന്നിടുന്നു. എത്ര നേരം ഉറങ്ങണമെന്നത് നമ്മുടെ ശാരീരിക ക്ഷമതയുടെ അളവുകോല് ആയിരിക്കും. മുതിര്ന്നവര് കുറഞ്ഞത് ആറുമണിക്കൂറെങ്കിലും ഉറങ്ങണം. കുട്ടികള് എട്ടുമണിക്കൂര് സമയം ഉറങ്ങിയാല് ശരീരത്തിനും ബുദ്ധിവികാസത്തിനും വളരെ നല്ലതാണ്. ഉച്ചയുറക്കം ആരോഗ്യപ്രദമാണ്.ഹൃദയാഘാതം തടയാന് ഉച്ചയുറക്കം വഴിവയ്ക്കുമെന്ന് ആധുനിക പഠനങ്ങളില് തെളിഞ്ഞിട്ടുണ്ട്. ഉറക്കക്കുറവ് കൊണ്ട് വല്ലാത്ത ശരീരക്ഷീണം അനുഭവപ്പെടുന്നത് കൂടാതെ കൈകള്ക്ക് വിറയല്, കണ്പോളകള്ക്ക് കനം, പെട്ടെന്ന് ദേഷ്യം വരിക, ഏകാഗ്രത കുറവ്, സംസാരത്തില് അവ്യക്തത. തുടങ്ങിയവയുണ്ടാക്കുന്നു. മദ്യപാനം, പുകവലി, ഇവ ഉറക്കത്തിന്റെ താളം തെറ്റിക്കുന്നു. ഉറങ്ങാന് വേണ്ടി മദ്യം കഴിക്കുന്നത് നല്ലതല്ല. സ്ഥിരമായി മദ്യപിച്ചുകൊണ്ടിരിക്കുന്ന ഒരാള് വളരെ പെട്ടെന്ന് മദ്യപാനം നിറുത്തിയാലും ഉറക്കക്കുറവ് അനുഭവപ്പെടുന്നു. അതുപോലെ തന്നെയാണ് പുകവലിയും. ഉറക്കക്കുറവിന് മറ്റ് രോഗചികിത്സപോലെ തന്നെ ഹോമിയോപ്പതിയില് വളരെ ഫലപ്രദമായ മരുന്നുകളുണ്ട്. ഓരോ രോഗിയുടെയും വ്യത്യസ്തങ്ങളായ രോഗലക്ഷണങ്ങള് അപഗ്രഥിച്ചുമാത്രം തിരഞ്ഞെടുക്കാവുന്ന മരുന്നുകളുണ്ട്. രോഗിയുടെ ശാരീരിക ലക്ഷണങ്ങളെക്കാള് മാനസികലക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഹോമിയോ മരുന്നുകള് തിരഞ്ഞെടുക്കുക. ഏതെങ്കിലും ഒരു പ്രത്യേക രോഗത്തിന് ഹോമിയോപ്പതിയില് മരുന്നില്ല. മറിച്ച് രോഗി പ്രകടിപ്പിക്കുന്ന ലക്ഷണങ്ങളെ അടിസ്ഥാനപ്പെടുത്തി ഒരു മരുന്ന് തിരഞ്ഞെയുക്കാന് പ്രഗല്ഭനായ ഒരു ഡോക്ടര്ക്ക് കഴിയും. ഉറക്കക്കുറവിനും രോഗലക്ഷണങ്ങളെ അടിസ്ഥാനപ്പെടുത്തി തിരഞ്ഞെടുക്കാവുന്ന മരുന്നുകളില് പ്രധാനപ്പെട്ടവ, അഗാരിക്കസ്, അമ്പ്രാഗ്രേസിയ, കല്ക്കേറിയ കാര്ബ്, ക്യാംബോറ, കോക്കുലസ്, കോപ്പിയ ക്രൂഡ, ജെല്ഡീമിയം, ഇഗ്നീഷ്യ, മുതലായവയാണ്. ഹോമിയോ മരുന്നുകള് ഉപയോഗിക്കുമ്പോള് അതോടൊപ്പം മറ്റു മരുന്നുകളോ ലേപനങ്ങളോ ഉപയോഗിക്കാന് പാടില്ല. ഏറ്റവും കുറഞ്ഞ മാത്രയിലാണ് മരുന്നുകള് നല്കുന്നത്. അവ യഥാസമയം കൃത്യമായി രോഗി കഴിക്കണം. തേയില, കാപ്പി, പുകയില, മദ്യം, മയക്കുമരുന്നുകള്, തുടങ്ങിയവ ഹോമിയോ മരുന്ന് കഴിക്കുമ്പോള് ഉപയോഗിക്കാന് പാടില്ല. ശുദ്ധവായു, ശരിയായ വിശ്രമം, ചിട്ടയായ വ്യായാമം, ശുദ്ധമായ മനസ്സ്, സസ്യാഹാരം, മുതലായവ ഉറക്കക്കുറവ് പരിഹരിക്കുവാന് സഹായിക്കുന്നു.

No comments:

Post a Comment