Blog Archive

Malayalam Blog Directory

http://www.anweshanam.com/index.php/dr-sugathan#sthash.Qg2agf9G.dpbs

Monday, 22 December 2014

അലര്ജിയ്ക്ക് പ്രതിവിധിയുണ്ട് Dr.T.SUGATHAN B.H.M.S,P.G.C.R Homoeopathic physician Mob: 9544606151 അലര്ജി മൂലം ബുദ്ധിമുട്ടുന്നവരുടെ എണ്ണം നാള്ക്കുനാള് കൂടിവരുന്നു. ഇത് കാരണം നീണ്ടുനില്ക്കുന്ന മൂക്കൊലിപ്പ്,തുമ്മല് തുടങ്ങിയ രോഗലക്ഷണങ്ങള് ക്രമേണ ആസ്തമയ്ക്ക് വഴി തെളിക്കാം. മനുഷ്യശരീരത്തില് തീവ്രപ്രതികരണമുളവാക്കുന്ന ചില സാധാരണ വസ്തുക്കളുടെ സാനിധ്യം കൊണ്ടുണ്ടാകുന്ന അതി സംവേദന പ്രതികരണമാണ്അലര്ജി. ഇത്തരം വസ്തുക്കളെ അലര്ജന് എന്ന് പറയുന്നു. ഈ വസ്തുക്കള് ഏതുമാകാം. ആഹാര പദാര്ത്ഥങ്ങള്,പൊടി പൂപ്പല്,പൂമ്പൊടി ജന്തുക്കളുടെ രോമം ചിലയിനം മരുന്നുകള് ഇതൊക്കെ അലര്ജിയ്ക്ക് കാരണമാകാം. ഹൃദ്രോഗം, രക്തസമ്മര്ദ്ദം, തുടങ്ങിയ രോഗങ്ങളെപ്പോലെ തന്നെ ഏറ്റവും കൂടുതലായി ഇത് കണ്ടുവരുന്നു. ജീവിതശൈലി രോഗങ്ങളുടെ ഗണത്തില്പ്പെടുത്താവുന്ന അലര്ജി ഏതു പ്രായക്കാരിലും ലിംഗവിത്യാസമില്ലാതെ തന്നെ രോഗം കണ്ടു വരുന്നു. ശരീരത്തിന്റെ പ്രതിരോധശേഷിക്കു വരുന്ന ഏറ്റക്കുറച്ചിലുകള് രോഗത്തിന്റെ കാഠിന്യം വര്ദ്ദിപ്പിക്കാം. മൂക്കൊലിപ്പ്, നിറുത്താതെയുള്ള തുമ്മല്, കൂടാതെ മൂക്കടപ്പ്, തൊണ്ടവേദന, ചെവിവേദന, മൂക്ക്, തൊണ്ട, ചെവി, ഇവിടങ്ങളില് അസഹ്യമായ ചൊറിച്ചില്, കണ്ണുകള് ചുവന്നു കലങ്ങുക, കണ്പോളകള്ക്കു വീക്കം, കണ്ണില് നിന്നും വെള്ളം വരക, ഇവയൊക്കെ അലര്ജി രോഗത്തിന്റെ പ്രാരംഭലക്ഷണങ്ങളാണ്. ചിലര്ക്ക് ചെവിവേദനയോടൊപ്പം ചെവി അടഞ്ഞിരിക്കുന്ന പ്രതീതിയും കണ്ടു വരുന്നു. കണ്തടങ്ങളില് കറുപ്പ് ബാധിക്കുക, വല്ലാത്ത ക്ഷീണം, ഉറക്കമില്ലായ്മ എന്നിവയും കണ്ടു വരുന്നു. അലര്ജി മൂലം നീണ്ടു നില്ക്കുന്ന മൂക്കൊലിപ്പ്, തുമ്മല്, തുടങ്ങിയ രോഗലക്ഷണങ്ങള് ക്രമേണ ആസ്ത്മയ്ക്ക് വഴി തെളിക്കാം. അലര്ജി മൂലം ബുദ്ധിമുട്ടുന്നവരില് ഏറിയപങ്കും പൊടിപടലങ്ങള് ശ്വസിക്കുന്നവരാണ്. ചിലര്ക്കു പഴയ തുണി, കടലാസ് മുതലായവ കൂടാതെ പൂമ്പൊടി, മണമുള്ള പുഷ്പം, രൂക്ഷഗന്ധമുള്ള സുഗന്ധദ്രവ്യങ്ങള്, പെയിന്റ്, സോപ്പ്, പൂപ്പല്, ചിലന്തിവല, പട്ടി-പൂച്ച ഇവയുടെ രോമം ഇവയൊക്കെ അലര്ജിക്കു കാരണമാകാം. ഭക്ഷണപദാര്ത്ഥങ്ങള് ചിലരില് അലര്ജി ഉണ്ടാക്കാം. അതില് പ്രധാനം കപ്പലണ്ടി, ഗോതമ്പ്, മുട്ട, ഇറച്ചി, ചില തരം മത്സ്യങ്ങള് ഇവയാണ്. ചില കുട്ടികളില് പശുവിന് പാല്, പാലുല്പന്നങ്ങള്, ചോക്ളേറ്റ് മുതലായവയും അലര്ജി ഉണ്ടാക്കാം. ഇത്തരം അവസരങ്ങളില് രോഗിയില് ഛര്ദ്ദി, ഓക്കാനം, ശരീരത്തില് വട്ടത്തില് ചുവന്ന തിണര്പ്പുകള് കാണുകയും ചൊറിച്ചില് അനുഭവപ്പെടുകയും ചെയ്യുന്നു. രൂക്ഷമായ അലര്ജി ജീവവഹാനിക് രെ സാദ്ധ്യതയുളവാക്കും. മറ്റ് രോഗങ്ങള്ക്ക് എന്നതുപോലെ തന്നെ രോഗിയെ പൂര്ണ്ണമായി മനസ്സിലാക്കി രോഗിയുടെ ശാരീരികവും മാനസികവുമായ എല്ലാ രോഗലക്ഷണങ്ങളും കോര്ത്തിണക്കി അവയ്ക്ക് അനുയോജ്യമായ ഒരു മരുന്നു കണ്ടെത്തി അതിന്റെ ശരിയായ ആവര്ത്തനത്തിലും അളവിലും സമയക്രമത്തിലും കഴിച്ചാല് രോഗശാന്തി ലഭിക്കും. രോഗിയുടെ എല്ലാവിധ രോഗലക്ഷണങ്ങളും ശാരീരികവും മാനസികവുമായ വ്യതിയാനങ്ങളും നേരിട്ട് മനസ്സിലാക്കി മാത്രമേ ശരിയായ ഔഷധനിര്ണ്ണയം നടത്താന് കഴിയൂ. രോഗിയുടെ ജീവിത സാഹചര്യം, രോഗലക്ഷണങ്ങള് അധികരിക്കുന്ന ചുറ്റുപാട്, കാലാവസ്ഥയില് വരുന്ന ഏറ്റക്കുറച്ചിലുകള് ഇവയൊക്കെ രോഗ നിര്ണയത്തിനും അതുവഴി ഔഷധ നിര്ണയത്തിനും പ്രധാനമാണ്. ഹോമിയോപ്പതി തത്വമനുസരിച്ച് രോഗത്തെയല്ല മറിച്ച് രോഗിയെ ആണ് ഡോക്ടര് ചികിത്സിക്കുന്നത് എന്നതില് തന്നെ ഈ ചികിത്സ സമ്പ്രദായത്തിന്റെ മഹത്വം അടങ്ങിയിരിക്കുന്നു.

No comments:

Post a Comment