Blog Archive
Malayalam Blog Directory
http://www.anweshanam.com/index.php/dr-sugathan#sthash.Qg2agf9G.dpbs
About Me
Wednesday, 25 September 2013
അകിടു വീക്കത്തിന് ഹോമിയോ ചികിത്സ ഫലപ്രദം
Dr. T.SUGATHAN B.H.M.S P.G.C.R
Homoeopathic
നമുക്കു മത്രമല്ല വീട്ടില്‍ വളര്‍ത്തുന്ന പട്ടി, പൂച്ച, ആട്, കോഴി, പശു മുതലായ എല്ലാ ജീവികള്‍ക്കും ഹോമിയോ ചികിത്സ എറെ ഫലപ്രദമാണ്. പശു, ആട്, കോഴി, മുതലായവയ്‌ക്ക് വരുന്ന അസുഖങ്ങള്‍ നമ്മെ വേദനിപ്പിക്കുക മാത്രമല്ല, നമ്മുടെ സാമ്പത്തിക അടിത്തറതന്നെ തകര്‍ക്കുകയും ചെയ്‌തേക്കാം.
ക്ഷീരകര്‍ഷകന്റെ പേടി സ്വപ്‌നങ്ങളില്‍ ഒന്നാണു പശുക്കളില്‍ കണ്ടു വരുന്ന അകിടുവീക്കം. ഈ രോഗത്തിനു കാരണം വൈറസുകളാണ്. വൃത്തിഹീനമായ ചുറ്റുപാടുകളില്‍ നിന്നു മുലക്കാമ്പിലുള്ള സുഷിരങ്ങളില്‍കൂടി വൈറസ്, ഉള്ളില്‍ കടക്കുന്നു. മണിക്കൂറുകള്‍ക്കുള്ളിലോ ഒന്നോ രണ്ടോ ദിവസത്തിനുള്ളിലോ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. അകിടിലുണ്ടാകുന്ന ക്ഷതങ്ങള്‍, പോറലുകള്‍, മുറിവുകള്‍, കറവക്കാരന്റെ കയ്യിലെ നഖങ്ങള്‍വഴിയുള്ള മുറിവുകള്‍ എന്നിവ അകിടിനുള്ളിലേക്ക് അണുപ്രവേശനം സുഗമമാക്കുന്നു.
വൃത്തിയില്ലാത്ത തൊഴുത്ത്, പോഷകാഹാരക്കുറവ്, അശാസ്‌ത്രീയമായ കറവരീതികള്‍, മുഴുവന്‍ പാലും കറക്കാതിരിക്കുന്ന അവ, സമയനിഷ്‌ഠയില്ലാത്ത കറവ, കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനങ്ങള്‍, മറ്റു രോഗങ്ങള്‍ തുടങ്ങിയവ രോഗാണുബാധയ്‌ക്കുള്ള സാധ്യത കൂട്ടുന്നു. രോഗം ബാധിച്ച മുലക്കാമ്പിലും ആ ഭാഗത്തെ അകിടിലും നീര്‍വീക്കം കാണുന്നു. തൊട്ടാല്‍ വേദനയും നടക്കാന്‍ ബുദ്ധിമുട്ടും കാണിക്കുന്നു. രോഗം ബാധിച്ച ഭാഗത്തു നല്ല ചൂട് അനുഭവപ്പെടുകയും ചുവപ്പു നിറം കാണുകയും ചെയ്യുന്നു. ഈ നിറവ്യത്യാസം അകിടില്‍ മുഴുവനായോ ഒന്നോ രണ്ടോ മുലക്കാമ്പില്‍ മാത്രമായോ കണ്ടു വരുന്നു. പാലിനു പ്രകടമായ നിറവ്യത്യാസവും അളവല്‍ കുറവും കാണുന്നു. കൂടാതെ ആഹാരത്തിനു രുചി കുറയുകയും ശരീരോശ്‌മാവു കൂടുകയും ചെയ്യുന്നു. പശു തീറ്റതിന്നാന്‍ മടികാണിച്ചു തുടങ്ങുന്നു. പശു കുട്ടിക്കു പാല്‍ കൊടുക്കാന്‍ വിസമ്മതിക്കുന്നു. കര്‍ഷകനെ പാല്‍ കറക്കാന്‍ അനുവദിക്കാതെ ചവിട്ടി ഓടിക്കുന്നു. അസഹ്യമായ വേദനമൂലം പശു വല്ലാതെ വിമ്മിട്ടപ്പെടുന്നു. രോഗത്തിന്റെ ആരംഭനാളില്‍ പാലിനു കട്ടി കുറഞ്ഞു മഞ്ഞ നിറമായി കാണുന്നു. തുടര്‍ന്നു പാല്‍ കുറയുന്നു. ക്രമേണ മഞ്ഞനിറത്തില്‍ പഴുപ്പു കലര്‍ന്ന ദ്രാവകം പുറത്തു വരുന്നു. അകിടു വീക്കം പാലുല്‍പാദനഗ്രന്തിയെ ബാധിക്കുന്നതിനാല്‍ തക്കസമയത്തു ചികിത്സ ലഭിക്കാതിരുന്നാല്‍ പാലുല്‍പാദന കുറയും.
ഹോമിയോപ്പതിചികില്‍സ വളരെ കുറഞിഞ ചെലവില്‍ രോഗശമനത്തിനും പഴയ അളവില്‍ ഒരു വ്യത്യാസവുമില്ലാത്ത ശുദ്ധമായ പാല്‍ ലഭിക്കാനും ഇടവരുത്തുന്നു. വൈറസ് മൂലമുണ്ടാകുന്ന രോഗങ്ങള്‍ക്കു ഹോമിയോ ഔഷധങ്ങള്‍ വളരെ ഫലപ്രദമാണെന്നു തെളിയിക്കപ്പെട്ടുകഴിഞ്ഞതാണ്. ഈയിടെ ആലപ്പുഴ, അട്ടപ്പാടി, പ്രദേശങ്ങളില്‍ പടര്‍ന്നു പിടിച്ച മസ്‌തിഷ്‌കജ്വരം നിയന്ത്രണവിധേയമാക്കിയതില്‍ ഹോമിയോ ചികില്‍സ ഒരു വലിയ പങ്ക് വഹിച്ചിരുന്നു എന്നത് ശ്രദ്ധേയമാണ്
രോഗാരംഭത്തില്‍തന്നെ ഹോമിയോമരുന്നു കൊടുത്താല്‍ കുറഞ്ഞതു മൂന്നു മുതല്‍ നാലു ദിവസത്തിനുള്ളില്‍ അസുഖം പൂര്‍ണമായി ഭേദമാക്കാം. അകിടിനു വീക്കവും കല്ലിപ്പും ചുവപ്പു നിറവും തൊട്ടുനോക്കിയാല്‍ ചൂടും അനുഭവപ്പെടുന്ന അവസ്ഥയില്‍ ബ്രയോണിയ എന്ന മരുന്ന് ഫലപ്രദമാണ്.
അതികഠിനമായ ചൂടും ചുവപ്പു നിറവും കണ്ടാല്‍ ബെല്ലഡോണ എന്ന മരുന്നു ഫലിക്കും. വീക്കവും വേദനയും ചുവപ്പുനിറവും ബ്രയോണിയ എന്ന മരുന്നു കൊടുത്തിട്ടു കുറയുകയും കല്ലിപ്പ് അവശേഷിക്കുകയും ചെയ്യുന്ന അവസരത്തില്‍ ഫൈലക്കാ എന്ന മരുന്നു ഫലപ്രദമാണ്.
ഹേമം തട്ടിയുണ്ടാകുന്ന അകിടുവീക്കത്തിനും കല്ലിപ്പിനും ആര്‍ണിക്ക ഫലപ്രദമാണ്. ആര്‍ണിക്ക മതര്‍ ടിങ്‌ചര്‍ ലേശം വെള്ളത്തിലൊഴിച്ചു വീക്കം കാണുന്ന ഭാഗത്തു പുരട്ടിക്കൊടുക്കുക
കുറഞ്ഞ ആവര്‍ത്തന മരുന്നുകളാണു മൃഗങ്ങള്‍ക്കു കൊടുക്കേണ്ടത്. അല്‌പം വെള്ളത്തില്‍ രണ്ടോ മൂന്നോ തുള്ളി മരുന്നു ചേര്‍ത്തു പശുവിന്റെ വായിലൊഴിച്ചുകൊടുക്കാം. രോഗത്തിന്റെ തീവ്രതയനുസരിച്ചു രണ്ടോ മൂന്നോ മണിക്കൂര്‍ ഇടവിട്ടു മരുന്നു കൊടുക്കണം.
രോഗം ബാധിച്ച പശുവിനെ മറ്റുള്ളവയില്‍ നിന്നു മാറ്റിക്കെട്ടുക. കൂടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. പശുവിനെ വൃത്തിയായി സൂക്ഷിക്കുക. പശുവിന്റെ മുലക്കാമ്പ് അണുനാശിനി ഉപയോഗിച്ചു കഴുകുക. കറക്കുന്നവര്‍ കൈ വൃത്തിയായി കഴുകുക. ശുചിത്വം പാലിക്കുക. പശുവിനെ കൂടുതല്‍ വെള്ളം കൊടുക്കുക. അകിടിലുണ്ടാകുന്ന എത്ര നിസാരമായ വൃണങ്ങളും മുറിവുകളും കാലതാമസം കൂടാതെ ചികില്‍സിച്ചു ഭേദമാക്കുക. ശാസ്‌ത്രീയമായ കറവ രീതി സ്വീകരിക്കുക. അതായത് അകിടിനു ക്ഷതമേല്‍ക്കാതിരിക്കാന്‍ വലിച്ചു കറക്കാതെ പിഴിഞ്ഞു കറക്കുന്ന രീതി സ്വീകരിക്കുക. കറവക്കാരന്‍ രോഗിയായിരിക്കരുത്. പ്രത്യേകിച്ചു ക്ഷയം പോലുള്ള ശ്വാസകോശരോഗങ്ങള്‍ ഉള്ളയാള്‍ ആകരുത്. കാറ്റും വെളിച്ചവും കടക്കുന്നവിധം തൊഴുത്തു നിര്‍മ്മിക്കണം. ചാണകം എടുത്തു മാറ്റാനും മൂത്രം വളരെ വേഗം ഒഴുകിപ്പോകാനും സൗകര്യപ്രദമായ രീതിയില്‍ തൊഴുത്തിന്റെ തറ സിമന്റ് ചെയ്യുക. തൊഴുത്തു ദിവസേന അണുനാശിനി ഉപയോഗിച്ചു കഴുകി വൃത്തിയാക്കണം. പരിസരത്തു വെള്ളം കെട്ടിനില്‍ക്കാന്‍ ഇട നല്‍കരുത്.
Subscribe to:
Post Comments (Atom)
No comments:
Post a Comment