Blog Archive

Malayalam Blog Directory

http://www.anweshanam.com/index.php/dr-sugathan#sthash.Qg2agf9G.dpbs

Thursday, 8 August 2013

​Dr.T.Sugathan Homeopathy - ഹോമിയോപ്പതിയിലൂടെ ഹൃദയം സംരക്ഷിക്കാം

ഹോമിയോപ്പതിയിലൂടെ ഹൃദയം സംരക്ഷിക്കാം

Dr.T.SUGATHAN B.H.M.S P.G.C.R

മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരവയവമാണ്‌ ഹൃദയം. പ്രത്യേകതരം പേശികളാല്‍ നിര്‍മ്മിതമായ, പൊള്ളയായ നാല്‌ അറകളുള്ള ഹൃദയം നെഞ്ചിന്റെ ഇടതുവശത്തായി സ്ഥിതി ചെയ്യുന്നു. നമ്മുടെ ശരീരത്തിലെ അശുദ്ധ രക്ത കുഴലുകളിലൂടെ കടന്നു വരുന്ന രക്തം സ്വീകരിച്ചു ശുദ്ധീകരണത്തിനായി ശ്വാസകോശത്തിലേക്കു കടത്തിവിടുകയും അവിടെ നിന്നു ശൂദ്ധരക്തം സ്വീകരിച്ചു ശരീരത്തിന്റെ മുഴുവന്‍ ഭാഗങ്ങളിലേയ്‌ക്കും ക്രമമായി എത്തിക്കുന്ന ഒരു പമ്പാണ്‌ ഹൃദയം. താളക്രമത്തിലുള്ള, വിശ്രമമില്ലാതെ ക്രമമായി ചുരുങ്ങുകയും വികസിക്കുകയും ചെയ്യുന്നതിനെയാണ്‌ ഹൃദയസ്‌പന്ദനം എന്നു പറയുന്നത്‌. വികസിക്കുന്നതിന്‌ ഡയസ്റ്റോള്‍ എന്നും ചുരുങ്ങുന്നതിനു സിസ്‌റ്റോള്‍ എന്നും പറയുന്നു. 0.5 സെക്കന്റില്‍ വികസിക്കുകയും 0.3 സെക്കന്റില്‍ ചുരുങ്ങുകയും ചെയ്യുന്നു. മനുഷ്യഹൃദയം ശരാശരി ഒരു മിനിട്ടില്‍ 72 തവണ സ്‌പന്ദനം ചെയ്യുന്നു. ഒരു സാധാരണ വ്യക്തിയുടെ ഹൃദയം ഒരു ദിവസം (24മണിക്കൂര്‍) ഒരു ലക്ഷ്യം പ്രാവശ്യം സ്‌പന്ദിക്കുന്നു. ഒരോ സ്‌പന്ദനത്തിലും 70മില്ലിലിറ്ററില്‍ രക്തം ഹൃദയം പമ്പ്‌ ചെയ്യുന്നു. അതായതു ഒരു മിനിട്ടില്‍ 5 ലിറ്റര്‍ രക്തം ഹൃദയം പമ്പ്‌ ചെയ്‌തു വിടുന്നു. ഏതാണ്ട്‌ സ്വന്തം കൈമുഷ്ടിയുടെ വലു ്പമുള്ളതാണ്‌ ഹൃദയം. ഹൃദയപേശികള്‍ക്കു മാത്രം രക്തം കൊടുക്കുന്ന ഹൃദയധമനികളില്‍ ഉണ്ടാകുന്ന തടസ്സം മൂലം ഹൃദയത്തിന്റെ താളക്രമത്തില്‍ ഉലച്ചിലുണ്ടാക്കുകയും ശരിയായി പ്രവര്‍ത്തിക്കാന്‍ കഴിയാതെ വരികയും ശരീരത്തിലെ രപക്തപ്രവാഹത്തിനു വിഘ്‌നം സംഭവിക്കുകയും ചെയ്യുന്നു. ഇതിനെയാണ്‌ ഹൃദ്‌രോഗം എന്നു പറയുന്നത്‌. കാരണങ്ങള്‍ ഹൃദയസംബന്ധമായ രോഗങ്ങള്‍ പാരമ്പര്യമായി പകര്‍ന്നു കിട്ടാം. ചില രോഗങ്ങള്‍ ജന്മനാ കണ്ടു വരുന്നു. ഇവയില്‍ പലതും ഒപ്പറേഷനിലൂടെ ശരിപ്പെടുത്താന്‍ ഇന്നു കഴിയുന്നു. ഏതു പ്രായക്കാരിലും ഹൃദ്‌രോഗങ്ങള്‍ കണ്ടു വരുന്നു. എങ്കിലും കൂടുതലായി നാല്‍പത്‌ വയസ്സിനോടടുപ്പിച്ച പുരുഷന്മാരിലാണ്‌ കണ്ടു വരുന്നത്‌. പുകവലി, അമിതവണ്ണം മദ്യപാനം, ചിട്ടയില്ലാത്ത ഭക്ഷണക്രമം, ജീവിതരീതി വ്യായാമമില്ലായ്‌മ, മാനസിക സമ്മര്‍ദ്ദം ഇവയൊക്കെ ഹൃദ്‌രോഗ കാരണങ്ങളാണ്‌. ഹൃദയപേശികളിലേക്കുള്ള രക്തപ്രവാഹത്തിനു തടസ്സം വരിക, ധമനികളുടെ ഉള്‍വശം കൊഴുപ്പ്‌ അടിഞ്ഞുകൂടി ഉള്‍വ്യാസം കുറയും, തത്‌ഫലമായി രക്തസമ്മര്‍ദ്ദം കൂടുകയും ചെയ്യുക. പ്രമേഹം, പുകവലിയുടെ അനന്തരഫലമായി നിക്കോട്ടിന്‍ അടിഞ്ഞുകൂടി രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുക ഇങ്ങനെയുള്ള പലവിധകാരണങ്ങള്‍കൊണ്ട്‌ ഹൃദയ പേശികള്‍ക്കു ബലക്ഷയം ഉണ്ടാകുകയും ചെയ്യുന്നു. ലക്ഷണങ്ങള്‍ ഹൃദ്‌രോഗത്തിന്റെ പ്രധാന ലക്ഷണം നെഞ്ചുവേദന തന്നെയാണ്‌ ശക്തിയായ നെഞ്ചുവേദന താടിയിലേസ്‌ക്കോ, ഇരുകൈകളിലേയ്‌ക്കോ, വിരലുകളിലേയ്‌ക്കോ, വയറിലേയ്‌ക്കോ വ്യാപിക്കും. നെഞ്ചരിച്ചില്‍, തളര്‍ച്ച, ശ്വാസതടസ്സം, അമിതമായ വിയര്‍പ്പ്‌, ഛര്‍ദ്ദി, കൈകാലുകളില്‍ നീര്‍വീക്കം, ഇവയും കാണുന്നു. എന്നാല്‍ മേല്‍പറഞ്ഞ യാതൊരു വിധ രോഗലക്ഷണങ്ങളും അനുഭവപ്പെടാതെ ഹൃദയാഘാതം കാണപ്പെടാം. ഇതിനെ സൈലന്റ്‌ അറ്റാക്ക്‌ എന്നു പറയുന്നു. ഇത്തരം അവസ്ഥ കൂടുതലായി കണ്ടു വരുന്നത്‌ പ്രമേഹരോഗികളിലാണ്‌. ജീവിതശൈലി ഹൃദയാരോഗ്യം മരുന്നിലൂടെ നേടിയെടുക്കാവുന്നതല്ല. മറിച്ചു നമ്മുടെ ജീവിതസാഹചര്യങ്ങള്‍ ചിട്ടപ്പെടുത്തി സ്വായത്തമാക്കാവുന്നതാണ്‌. ആധുനിക ജീവിതസാഹചര്യങ്ങള്‍ പലതും ഇത്തരം ജീവിതശൈലി രോഗങ്ങളിലേക്ക്‌ നമ്മെ നയിക്കുന്നു. ഒരു രസത്തിനു വേണ്ടി പുക വലിക്കുന്നവരും ഒരു കമ്പനിക്കു വേണ്ടി മദ്യം കഴിക്കുന്നവരും ഈ അവസ്ഥയില്‍ നിന്ന്‌ മോചിതരാകാന്‍ കഴിയാത്തവിധം ചെന്നുചാടുന്നത്‌ ഇത്തരം രോഗങ്ങളിലേയ്‌ക്കാണ്‌. പുകവലിയും മദ്യപാനവും പുകവലി മൂലം രക്തത്തിലെ ളസ്‌ട്രോളിന്റെ അളവു കൂടുന്നു. പുകയിലയിലെ നിക്കോട്ടിന്‍ ഹൃദയമിടിപ്പ്‌ കൂട്ടുന്നു. ഹൃദയത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിനു വേണ്ടി ഹൃദയം കൂടുതല്‍ ആയാസപ്പെടേണ്ടി വരുന്നു. പുകവലിയിലൂടെ അകത്തേക്കു കടക്കുന്ന കാര്‍ബണ്‍ മോണോക്‌സൈഡ്‌ ഹൃദയകോശത്തിലേക്കുള്ള രക്തപ്രവാഹം കുറയുന്നു. രക്തക്കുഴലുകളില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പു കാരണം ശരിയായ രക്തപ്രവാഹത്തിനു തടസ്സമുണ്ടാക്കുന്നു. വലിച്ചു തള്ളുന്ന സിഗരറ്റിന്റെ എണ്ണം അനുസരിച്ചു ഹൃദ്‌രോഗ സാദ്ധ്യത കൂടി വരുന്നു. ഹൃദയസ്‌തംഭനം മൂലമുണ്ടാകുന്ന മരണം പുകവലിക്കുന്നവരുടെ ഇടയില്‍ വലിക്കാത്തവരേക്കാള്‍ അഞ്ചിരട്ടിയാണ്‌. ഭക്ഷണശീലങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തിലെ അധിക കലോറി ശരീരത്തില്‍ തന്നെ അടിഞ്ഞു തൂടുന്നതാണ്‌ അമിതവണ്ണം. ഫാസ്റ്റ്‌ ഫുഡ്‌, ബേക്കറി സാധനങ്ങള്‍, കൊക്കക്കോള മുതലായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ അമിതവണ്ണത്തിനു കാരണമാകുന്നു. ശരീരം അനങ്ങാത്ത ജീവിത രീതിയും കൊഴുപ്പ്‌ കൂടുതല്‍ അടങ്ങിയ ആഹാരരീതിയും ഹൃദ്‌രോഗം വിളിച്ചു വരുത്തുന്നു. കലോറി കുറഞ്ഞതും സസ്യാഹാരവും, നാരുകള്‍ കൂടുതല്‍ അടങ്ങിയ ഭക്ഷണം കഴിച്ചു ശരീരവണ്ണം നിയന്ത്രിക്കുക. മാനസികസമ്മര്‍ദ്ദം മാനസികസമ്മര്‍ദ്ദം ശരീരത്തിലെ ചില ഹോര്‍മോണുകളുടെ അളവ്‌ കൂട്ടുന്നു. ഇവ നാഢീവ്യൂഹത്തേയും കുഴലുകളെയും സ്വാധീനിക്കുന്നു. ഇതു രക്തസമ്മര്‍ദ്ദം കൂട്ടുന്നു. ഭയം, കോപം, നിരാശ, ആകുലത എന്നീ വികാരങ്ങള്‍ ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തെ തകരാറിലാക്കുന്നു.. കൂടാതെ ഹൃദയത്തിന്റെ അദ്ധ്വാനഭാരം കൂട്ടുകയും ചെയ്യുന്നു. ചികിത്സ ഹൃദ്രോഗ നിവാരണത്തിന്‌ ഹോമിയോ ഔഷധങ്ങള്‍ ഫലപ്രദമാണ്‌. രോഗലക്ഷണങ്ങളെ ശരിയായി അപഗ്രഥിച്ചു മാത്രം തിരഞ്ഞെടുക്കാവുന്ന മരുന്നുകള്‍ ധാരാളമുണ്ട്‌. ഓരോ രോഗിയുടെയും മാനസികവും ശാരീരികവുമായ ലക്ഷണങ്ങളെ കോര്‍ത്തിണക്കി മാത്രം തിരഞ്ഞെടുക്കേണ്ടതാണ്‌ ഈ മരുന്നുകള്‍. സാധാരണയായി ഉപയോഗിക്കാവുന്ന മരുന്നുകള്‍ താഴെ പറയുന്നു കാര്‍ഡസ്‌ മറിയാനസ്‌ ലാക്കബിസ്‌ ഡിജിറ്റാലിസ്‌ കാല്‍മിയ സ്‌പൊന്‍ജിയ ആറം മെറ്റ്‌ സ്‌പൈജീലിയ ആര്‍സ്‌ ആല്‍ബ്‌ ഫോസ്‌ഫറസ്‌ ചൈന പള്‍സാറ്റില ചിട്ടയായ വ്യായാമം ഹൃദ്രോഗത്തിന്‌ അനിവാര്യഘടകമാണ്‌. അതില്‍ പ്രധാനം നടക്കുക തന്നെ. തുറസായ സ്ഥലത്ത്‌ 45 മിനിറ്റ്‌ എങ്കിലും ശുദ്ധവായു ശ്വസിച്ചു നടക്കുക. വെണ്ടത്ര വിശ്രമവും, നല്ല ഉറക്കവും വ്യക്തിശുചിത്വവുമൊക്കെ ഹൃദയാരോഗ്യത്തിന്റെ കണ്ണികളാണ്‌

No comments:

Post a Comment