Blog Archive

Malayalam Blog Directory

http://www.anweshanam.com/index.php/dr-sugathan#sthash.Qg2agf9G.dpbs

Saturday, 17 August 2013

ത്വക്ക്‌ രോഗത്തിന്‌ ഹോമിയോ

Dr.T.SUGATHAN B.H.M.S, P.G.C.R

രാത്രിയില്‍ അധികം ഉറക്കമൊഴിയുന്നതും പകല്‍ സമയങ്ങളില്‍ കൂടുതല്‍ ഉറങ്ങുന്നതും ത്വക്കിന്റെ യഥാര്‍ത്ഥ സൗന്ദര്യം നഷ്ടപ്പെടുത്തും. ശരീരത്തിന്റെ ബാഹ്യഭാഗം മുഴുവന്‍ ആവരണം ചെയ്‌ത്‌ അതിന്‌ വര്‍ണ്ണവും ഭംഗിയും നല്‍കുന്ന പ്രധാന ഘടകമാണ്‌ ത്വക്ക അഥവാ ചര്‍മ്മം. സുപ്രധാനമായ നിരവധി ധര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്ന പ്രധാനപ്പെട്ട ശരീരഘടകമായതിനാല്‍ ചര്‍മ്മ സംരക്ഷണം ശരീരത്തിന്റെ പൊതുവെയുള്ള ആരോഗ്യ സംരക്ഷണത്തിന്‌ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നു. സൗന്ദര്യ സങ്കല്‌പങ്ങള്‍ മാറി മറിഞ്ഞു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിലും സൗന്ദര്യം സംരക്ഷണത്തിനായി വരുമാനത്തിന്റെ ഏറിയ പങ്കും ചെലവിടാന്‍ തയ്യാറായി ജനം മുന്നോട്ടു വരുമ്പോള്‍ ബ്യൂട്ടി ക്‌ളിനിക്കുകളും ബ്യൂട്ടി പാര്‍ലറുകളും കച്ചവടതന്ത്രങ്ങളുമായി മത്സരിക്കുന്നു. ഇന്നത്തെ കച്ചവടസംസ്‌കാരത്തിന്റെ ഉപഭോഗവസ്‌തുവായി നമ്മുടെ സ്‌ത്രീ സമൂഹം എണ്‌പത്‌ ശതമാനത്തോളം മാറിക്കഴിഞ്ഞിരിക്കുന്നു. സൗന്ദര്യ സംരക്ഷണത്തിനായി ഉപയോഗിക്കുന്ന കൃത്രിമ രാസവസ്‌തുക്കള്‍ കുറേ ത്വക്‌ രോഗങ്ങളും സമ്മാനിക്കുന്നു. മുഖത്തെ ത്വക്കിന്‌ പ്രാധാന്യം നല്‍കി പരിചരിക്കുവാന്‍ എല്ലാവരും ശ്രമിക്കുന്നു. എന്നാല്‍ മുഖ ചര്‍മ്മം പോലെ തന്നെ മറ്റ്‌ ശരീരഭാങ്ങളിലെ ത്വക്കിനും പ്രാധാന്യെ നല്‍കി സംരക്ഷിക്കേണ്ടത്‌ ആരോഗ്യസംരക്ഷണത്തിന്‌ അത്യന്താപേക്ഷിതമാണ്‌. ആയതിനാല്‍ ത്വക്ക്‌ സംരക്ഷണത്തില്‍ പ്രധാന ഘടകം ശരീരത്തിന്റെ പൊതുവായ ആരോഗ്യം നിലനിര്‍ത്തുകയെന്നതു തന്നെയാണ്‌. ത്വക്ക്‌ രോഗങ്ങള്‍ ഏതു പ്രായക്കാരിലും കണ്ടു വരുന്നു. കുട്ടികളില്‍ സാധാരണയായികണ്ടുവരുന്നത്‌ ചൊറി, ചിരങ്ങ്‌, പൂപ്പല്‍ രോഗങ്ങള്‍, അലര്‍ജി, കരപ്പന്‍, ചൂടുകുരു മുതലായവയാണ്‌. കുട്ടികളില്‍ കുട്ടികളുടെ ഗുഹ്യഭാഗത്തും തുടകള്‍ക്കിടയിലും മലദ്വാരത്തിനു ചുറ്റും കഴുത്തിന്റെ മടക്കുകളിലും കക്ഷത്തിലും ചുരുണ്ട്‌ തടിച്ച്‌ ചൊറിച്ചിലോടുകൂടി തൊലി ഉരിഞ്ഞുപോകുന്ന അവസ്ഥ കാണപ്പെടുന്നു. ഇതൊരുതരം പൂപ്പല്‍ ബാധയാണ്‌. ശരാശരി ശുചിത്വം പാലിക്കാതിരിക്കുക, വെള്ളവും, സോപ്പും, വൃത്തിയായി തുടച്ചു മാറ്റാതിരിക്കുക, ചിലതരം ആന്റിബയോട്ടിക്‌ മരുന്നുകളുടെ ഉപയോഗം ഇവയൊക്കെ രോഗ കാരണമാവാം. അലര്‍ജിയുള്ള ഏതെങ്കിലും വസ്‌തുവുമായുള്ള സമ്പര്‍ക്കം കാരണം തൊലിപ്പുറത്തുണ്ടാകുന്ന തടിപ്പുകള്‍, ചൊറിച്ചില്‍, എന്നിവയും, ആഹാരപദാര്‍ത്ഥങ്ങള്‍, വസ്‌ത്രം, സോപ്പ്‌, പൗഡര്‍, ചില പ്രാണികളുടെ കടി ഇങ്ങനെ ഏതുതരം വസ്‌തുവും അലര്‍ജിയുണ്ടാക്കാം. വരണ്ട പാടുകളും, വരണ്ട തൊലിയും, കുട്ടികളില്‍ സാധാരണയായി കണ്ടു വരുന്നു. ഇവയ്‌ക്ക്‌ പാരമ്പര്യവുമായി വളരെയധികം ബന്ധമുണ്ട്‌. പ്രതിരോധശേഷി കുറഞ്ഞ കുട്ടികളില്‍ സാധാരണ കണ്ടു വരുന്ന കരപ്പന്‍, മുഖത്തോ, ശരീരമാസകലമോ, തലയിലോ കണ്ടു വരുന്ന ചുവന്ന തടിച്ച പാടുകള്‍ അതോടൊപ്പം ചെറിയ കുമിളകളും കാണപ്പെടുന്നു. അതികഠിനമായ ചൊറിച്ചിലോടുകൂടി കുമിളകള്‍ പൊട്ടി നീരൊലിക്കുകയും ചെയ്യും. മുതിര്‍ന്നവരില്‍.... കുട്ടികളെപ്പോലെ തന്നെ പ്രായപൂര്‍ത്തിയായവരിലും സ്‌ത്രീ-പുരുഷ വ്യത്യാസമില്ലാതെ കണ്ടു വരുന്ന ത്വക്ക്‌രോഗങ്ങളാണ്‌ മുഖക്കുരു, അരിമ്പാറ, വട്ടച്ചൊറി, പൂപ്പല്‍ രോഗങ്ങള്‍, തുടങ്ങിയവ. പ്രായമായവരില്‍ കതണ്ടു വരുന്നവയാണ്‌ സോറിയാസിസ്‌, എക്‌സിമ, അരിമ്പാറ, വെള്ളപ്പാണ്ട്‌, തുടങ്ങിയവ. ഇവയില്‍ സോറിയാസിസ്‌ ഇന്ന്‌ വളരെയധികം ആളുകളെ ബാധിച്ചിരിക്കുന്നു. തൊലിയില്‍ ചെറിയ ചുവന്ന കുത്തുകളായാണ്‌ തുടക്കം. കാലക്രമേണ ഈ ചെറിയ ചുവന്ന കുത്തുകള്‍ വലിപ്പം കൂടുകയും കട്ടിയായ തൊലി ദിവസം തോറും മീന്‍ ചെതുമ്പല്‍ പോലെ അടര്‍ന്നു പോവുകയും ചെയ്യും. ചിലരില്‍ തലയില്‍ താരന്‍ പെലെ വന്ന്‌ ഇളകിയും വരാം. രോഗിക്ക്‌ വല്ലാതെ ചൊറിച്ചില്‍ അനുഭവപ്പെടുന്നു. ഇങ്ങനെ ചൊറിയുന്ന അവസരത്തിലാണ്‌ ചെതുമ്പല്‍ പോലെ പാടയായി തൊലി ഇളകി മാറുന്നത്‌. സോറിയാസിസ്‌ ശരീരത്തിലെ ഏതു ഭാഗത്ത്‌ വേണമെങ്കിലും കാണപ്പെടാം. എന്നാല്‍ കൂടുതലായി കണ്ടു വരുന്നത്‌ തല, കൈകാലുകള്‍, നെഞ്ച്‌, മുതലായ ഭാഗങ്ങളിലാണ്‌. സന്ധിവേദന, നീര്‌, ഇവ ആരംഭനാളില്‍ രോഗിയില്‍ കണ്ടു വരുന്നു. രോഗത്തിന്റെ അവസാന നാളുകളില്‍ ദേഹം വല്ലാതെ വികൃതമാകുന്നു. കാലാവസ്ഥാ വ്യതിയാനം, മാനസിക സമ്മര്‍ദ്ദം, വിരുദ്ധാഹാരങ്ങള്‍ ഇവയൊക്കെ രോഗഹേതുവാകാം. പമ്പര്യമായും രോഗം പകര്‍ന്നുകിട്ടാം. എന്നാല്‍, ഇതൊരു പകര്‍ച്ചവ്യാധിയല്ല. രോഗിയുടെ ശരീരം വൃത്തികേടായി തോന്നുന്നതു കൊണ്ടും രോഗത്തെക്കുറിച്ചുള്ള അറിവില്ലായ്‌മ കൊണ്ടും രോഗിയോട്‌ അടുത്ത്‌ പെരുമാറാന്‍ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നു. എല്ലാത്തരം ത്വക്‌ രോഗങ്ങളിലും രോഗാവസ്ഥയുടെ ഏറ്റക്കുറച്ചിലുകളില്‍ കാലാവസ്ഥ ഒരു പരിധി വരെ സ്വാധീനിക്കുന്നുണ്ട്‌. ചികിത്സ ഫലപ്രദം ത്വക്ക്‌ രോഗങ്ങള്‍ക്ക്‌ വളരെ ഫലപ്രദമാണ്‌ ഹോമിയോ ചികിത്സ. ഹോമിയോപ്പതി തത്വമനുസരിച്ച്‌ സോറിക്‌ മയാസം (psoric
miasm) രോഗകാരണമാകുന്ന ത്വക്ക്‌ രോഗങ്ങള്‍ ആന്തരികമായ രോഗത്തിന്റെ ബഹിര്‍സ്‌ഫുരണമാണ്‌. അതുകൊണ്ട്‌ തന്നെ ലേപനങ്ങള്‍ പുറമേ പുരട്ടി മാത്രം ത്വക്ക്‌ രോഗങ്ങള്‍ ഭേദമാക്കാന്‍ കഴിയില്ല. ഒരോ രോഗിയുടെയും ശാരീരിക-മാനസിക രോഗലക്ഷണങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്‌ മരുന്ന്‌ തിരഞ്ഞെടുക്കുക. രോഗിയുടെ രോഗാവസ്ഥ കണക്കിലെടുത്ത്‌ കൂടിയ ആവര്‍ത്തന മരുന്നുകളാണ്‌ വളരെ നേരിയ അളവില്‍ നല്‍കുന്നത്‌. ഈ മരുന്നുകള്‍ രോഗിയില്‍ വളരെക്കാലം പ്രവര്‍ത്തിക്കുന്നു. അതുകൊണ്ട്‌ തന്നെ രോഗശമനം വളരെ പതുക്കെ മാത്രം സംഭവിക്കുന്നു. ആന്തരികമായ രോഗാവസ്ഥയുടെ ബഹിര്‍സ്‌ഫുരണമായി തൊലിപ്പുറത്ത്‌ കാണപ്പെടുന്ന രോഗലക്ഷണങ്ങളെ മരുന്നുകള്‍ ഉള്ളില്‍ കഴിച്ച്‌ തന്നെ സുഖപ്പെടുത്തണം. അല്ലാതെ, ഈ അവസ്ഥയില്‍ ലേപനങ്ങള്‍ രോഗിയുടെ ഉള്ളിലെ രോഗാവസ്ഥ മൂര്‍ച്ഛിക്കാനോ അതുമല്ലെങ്കില്‍ മറ്റ്‌ പ്രധാനപ്പെട്ട അവയവങ്ങളെ ബാധിക്കാനും ഇടവരുത്തും. ചൊറിച്ചിലോട്‌ കൂടിയ ധാരാളം കുരുപ്പുകള്‍, ചുവന്ന്‌ പൊള്ളിയ പോലെ തടിപ്പ്‌, ചൊറിച്ചില്‍ കൊണ്ട്‌ ഉറക്കക്കുറവ്‌, വല്ലാത്ത ക്ഷീണം. തണുത്ത കാലാവസ്ഥയില്‍ ത്വക്‌ രോഗങ്ങള്‍ അധികരിക്കുക. ചൂട്‌ കൊണ്ട്‌ സുഖം തോന്നുക. ഈ അവസ്ഥയില്‍ ആര്‍സ്‌ ആല്‍ബ്‌ എന്ന മരുന്ന്‌ ഫലം ചെയ്യും. കുരുപ്പുകള്‍ പൊട്ടി നീരൊലിക്കുക, ശ്ലേഷ്‌മസ്‌തരങ്ങളില്‍ പഴുപ്പ്‌ ബാധിക്കുക, ചുണ്ട്‌, ചെവി, വിരലുകള്‍ക്കിടയില്‍ വൃണങ്ങള്‍ കാണപ്പെടുക, രാത്രികാലത്ത്‌ രോഗലക്ഷണങ്ങള്‍ അധികരിക്കുക തുടങ്ങിയവയ്‌ക്ക്‌ ഗ്രാഫൈറ്റീസ്‌ എന്ന മരുന്ന്‌ ഉപയോഗിക്കുക. ചെറിയ മുറിവുകള്‍ പെട്ടെന്ന്‌ പഴുത്ത്‌ വൃണമാവുക, അമിത വിയര്‍പ്പ്‌, തണുപ്പുകാലത്ത്‌ അധികമാവുക തുടങ്ങിയവയ്‌ക്ക്‌ ഹെപ്പര്‍ സള്‍ഫ്‌ എന്ന മരുന്ന്‌ ഗുണം ചെയ്യും. കഠിനമായ ചൊറിച്ചില്‍, ചൊറിയുമ്പോള്‍ വേദന, നീറ്റല്‍, വൃത്തിയില്ലായ്‌മ, രോഗിയുടെ പ്രത്യേകത. എന്നീ അവസ്ഥയില്‍ സള്‍ഫര്‍ ഫലപ്രദമാണ്‌. സോറിനം ത്വക്‌രോഗങ്ങള്‍ക്ക്‌ വളരെ ഫലപ്രദമാണ്‌. പ്രത്യേകിച്ച്‌ സോറിയാസിസ്‌, മുഖക്കുരു, തുടങ്ങിയവയ്‌ക്ക്‌. തണുപ്പിനോടും തണുത്ത കാലാവസ്ഥയോടും പെട്ടെന്ന്‌ പ്രതികരിക്കുക. തലയില്‍ താരന്‍, വൃണങ്ങള്‍ പെട്ടെന്ന്‌ പൊട്ടി നീരൊലിക്കുക. തുടങ്ങിയവയ്‌ക്ക്‌ കല്‍കേറിയ കാര്‍ബ്‌ ഫലപ്രദമാണ്‌. തൂജ, നാട്രം, മൂര്‍ ഇവ അരിമ്പാറ പൂര്‍ണ്ണമായും സുഖപ്പെടുത്തും. ചില കുട്ടികളിലും ചെറുപ്പക്കാരിലും കൈകാല്‍ മുട്ടുകളില്‍ കണ്ടു വരുന്ന താമര മുള്ളിന്‌ ആന്റി ക്രൂഡം ഫലപ്രദമായ പരിഹാരമാണ്‌. തീപ്പള്ളല്‍ പോലെ കറുപ്പുകള്‍ ചൊറിച്ചിലും നീറ്റലും അനുഭവെപ്പടുമ്പോള്‍ കാന്താരിസ്‌ എന്ന മരുന്ന്‌ ഫലപ്രദമാണ്‌. ഇവയെല്ലാം ഓരോ രോഗിയുടെയും ശാരീര്‌ക-മാനസിക ലക്ഷണങ്ങളെ അടിസ്ഥാനപ്പെടുത്തി തിരഞ്ഞെടുത്ത്‌ അതിന്റെ ശരിയായ ആവര്‍ത്തനത്തില്‍ കഴിക്കണം. അത്‌ പരിചയസമ്പനനായ ഒരു ഹോമിയോ ഡോക്ടറുടെ നിരീക്ഷണത്തില്‍ തന്നെയായിരിക്കുകയും വേണം. പള്‍സാറ്റില, സെപിയ, സൈലിഷ്യ, ആര്‍ട്ടിക്ക യൂറിന്‍, മെസീറിയം, റക്‌സ്‌ ടോക്‌സ്‌, നൈട്രിക്‌ ആസിഡ്‌, ഹെപ്പാര്‍ സള്‍ഫ്‌, കാലി മൂര്‍, ഡല്‍കാമറ, അലൂമിന, ക്രോട്ടണ്‍ ടിക്‌, മെര്‍ക്‌ സോള്‍, കാലി സള്‍ഫര്‍, തുടങ്ങിയവയാണ്‌ ഇത്തരത്തില്‍ തിരഞ്ഞെടുക്കാവുന്ന മറ്റ്‌ മരുന്നുകള്‍. സോപ്പും ഷാംപുവും അമിതമാവരുത്‌ അധികം സോപ്പ്‌, സോപ്പ്‌ കലര്‍ന്ന ഷാംപൂ ഇവ തുടര്‍ച്ചയായി ഉപയോഗിക്കാതിരിക്കുക. കുളി കഴിഞ്ഞ്‌ രാസപദാര്‍ത്ഥങ്ങളടങ്ങിയ സുഗന്ധദ്രവ്യങ്ങള്‍ ലേപനം ചെയ്യുന്നത്‌ കഴിവതും ഒഴിവാക്കുക. പരുത്തി വസ്‌ത്രങ്ങളാണ്‌ നമ്മുടെ നാട്ടിലെ കാലാവസ്ഥയ്‌ക്ക്‌ യോജിച്ചത്‌. വ്യക്തി ശുചിത്വം പാലിക്കുന്നതോടൊപ്പം, അടി വസ്‌ത്രങ്ങള്‍ ദിവസേന കഴുകി, വെയിലില്‍ ഉണക്കി ഉപയോഗിക്കണം. മറ്റുള്ളവര്‍ ഉപയോഗിക്കുന്ന തോര്‍ത്ത്‌, സോപ്പ്‌, മറ്റ്‌ തുണിത്തരങ്ങള്‍ എന്നിവ ഉപയോഗിക്കരുത്‌. മുടിയും നഖവും, യഥാസമയം വെട്ടി സൂക്ഷിക്കുക. ദിവസേന കുറഞ്ഞത്‌ എട്ട്‌ മണിക്കൂര്‍ ഉറങ്ങാന്‍ ശ്രമിക്കുക. രാത്രിയില്‍ അധികം ഉറക്കമൊഴിയുന്നതും പകല്‍ സമയങ്ങളില്‍ കൂടുതല്‍ ഉറങ്ങുന്നതും ത്വക്കിന്റെ യഥാര്‍ത്ഥ സൗന്ദര്യം നഷ്ടപ്പെടുത്തും. വരണ്ട ത്വക്കുള്ളവര്‍ നെയ്യ്‌, വെണ്ണ, ഇവ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത്‌ ഗുണം ചെയ്യും. പോഷകമൂല്യമടങ്ങിയ ആഹാരം ചര്‍മ്മത്തിന്റെ ആരോഗ്യവും ഭംഗിയും കാത്തു സൂക്ഷിക്കും. ധാന്യങ്ങള്‍ പയറു വര്‍ഗ്ഗങ്ങള്‍ ഇലക്കറികള്‍ പാല്‍, പഴങ്ങള്‍, എന്നിവ നിത്യവും മിതമായ രീതിയില്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തണം.

No comments:

Post a Comment