ഹോമിയോ മരുന്നുകളും കരളിനെ കാക്കും
Dr.T.SUGATHAN B.H.M.S P.G.C.R
Homeopathic physician
Mob: 9544606151
കരള്‍ രോഗങ്ങള്‍ക്ക് ഹോമിയോ ചികിത്സയും ഫലപ്രദമാണ്. വേദനസംഹാരികള്‍ അമിതമായി ഉപയോഗിക്കുന്നത് കരളിനെ തകര്‍ക്കുമെന്ന് ഹോമിയോ ശാസ്‌ത്രം പറയുന്നു. ദഹനപ്രക്രിയയില്‍ പ്രധാന പങ്ക് വഹിക്കുന്ന കരള്‍ മനുഷ്യശരീരത്തിലെ പുനര്‍ നിര്‍മ്മാണ ശേഷിയുള്ള ഒരവയവമാണ്. കോശങ്ങള്‍ നശിച്ചു കഴിഞ്ഞാല്‍ ഒരളവ് വരെ സ്വയം പുനര്‍ നിര്‍മ്മിക്കാന്‍ കരളിനു കഴിയുന്നു. വളരെയധികം രോഗങ്ങള്‍ കരളിനെ ബാധിക്കാം. രോഗ കാരണങ്ങള്‍ പിത്തക്കല്ലുവാഹിനി കുഴലുകള്‍ക്കുണ്ടാകുന്ന തടസ്സം വൈറസ് രോഗം എന്നിങ്ങനെ പലവിധത്തിലുണ്ട്. കരള്‍ ഉല്‌പാദിപ്പിക്കുന്ന പിത്തനീര് പിത്താശയത്തില്‍ സംഭരിക്കപ്പെടുകയും, പിത്തനീര്‍ വാഹി (Bile duct)എന്ന ചെറുകുഴല്‍ വഴി ആമാശയത്തിലെത്തി നാം കഴിക്കുന്ന ഭക്ഷണത്തോട് ചേരുകയും ചെയ്യുന്നു. ഇങ്ങനെ പിത്തനീര്‍ ഭക്ഷണത്തോട് ചേരാതിരുന്നാല്‍ ദഹന സംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകും. അതിനു പുറമേ രക്കത്തില്‍ പിത്തനീര്‍ വര്‍ദ്ധിച്ചു ശരീരത്തിലെ പല ഭാഗങ്ങളിലും മഞ്ഞനിറം ഉണ്ടാകുകയും ചെയ്യുന്നു.കരളിനെ ബാധിക്കുന്ന രോഗങ്ങളില്‍ പ്രധാനമാണ് മഞ്ഞപ്പിത്തം അഥവാ ജോണ്ടീസ്. മഞ്ഞക്കാമില, മഞ്ഞനോവ് എന്നീ പേരുകളില്‍ നാട്ടിന്‍ പുറങ്ങളില്‍ ഇതറിയപ്പെടുന്നു. രോഗതീവ്രത അറിയാതിരിക്കുക, നാടന്‍ മരുന്നുകള്‍ അശാസ്‌ത്രീയമായി ഉപയോഗിക്കുക. എന്നിവ കാരണം രോഗിയുടെ മരണത്തിനോ, രോഗപകര്‍ച്ചയ്‌ക്കോ വളരെയധികം സാദ്ധ്യതയുള്ള മഞ്ഞപ്പിത്തം മ്മുടെ സമൂഹത്തില്‍ ഒരു മുഖ്യപ്രശ്‌നം തന്നെയാണ്. വളരെയധികം ആള്‍ക്കാര്‍ അറിഞ്ഞോ അറിയാതെയോ ഈ രോഗത്തിന്റെ അടിമകളാണ്.രക്തത്തിലെ ബിലുറൂബിന്റെ അളവ് 100മില്ലി സീറത്തില്‍ 0.2 മുതല്‍ 0.8 മില്ലിഗ്രാം ആണു സാധാരണ കാണാറുള്ളത്. എന്നാല്‍ മഞ്ഞപിത്തത്തില്‍ ബിലിറൂബിന്റെ അളവ് വര്‍ദ്ധിച്ചിരിക്കും. ഇതു കാരണം ശരീരത്തില്‍ വ്യാപകമായും കണ്ണിന്റെ വെള്ള, നാവിന്റെ അടി ഭാഗം തുടങ്ങിയ ശ്ലേഷ്‌മ സ്‌തരണങ്ങളിലും നഖങ്ങള്‍ മുതലായ ഭാഗങ്ങലിലും മഞ്ഞനിറം കാണും. കൂടാതെ മൂത്രം മഞ്ഞനിറത്തിലായിരിക്കും. വൈറസുകള്‍ രോഗഹേതുവാകുന്ന ഹെപ്പറ്റെറ്റിസ് പ്രധാനമായും A,B,C,D,E,G എന്നിവയാണ്. ഇവയില്‍ ഹെപ്പറ്റെറ്റിസ് A യും Eഉം സാധാരണ കണ്ടു വരുന്നതും അപകടകാരി അല്ലാത്തതും, ഭക്ഷണത്തിലൂടെയും, മലിനജലത്തിലൂടെ രോഗം പകരുന്നതും, കുറഞ്ഞ ദിവസത്തിനുള്ളില്‍ ശരിയായ വിശ്രമവും ആഹാരക്രമവും ചികിത്സയും വഴി വളരെ പെട്ടെന്നു സുഖം പ്രാപിക്കുന്നതാണ്. എന്നാല്‍ ഹെപ്പറ്റെറ്റിസ് B യും C യും വളരെയധികം അപകടകാരിയാണ്. ഇന്നിപ്പോള്‍ ഏറ്റവും കൂടുതല്‍ പടര്‍ന്നു പിടിക്കുന്നതും ഈ വൈറസുകള്‍ മൂലമുള്ള കരള്‍ രോഗങ്ങളാണ്. ഹെപ്പറ്റെറ്റിസ് Bയും C യും രോഗപകര്‍ച്ച പ്രധാനമായും കുത്തിവയ്‌പുകള്‍ മുഖേനയാണെങ്കിലും, രക്തം സ്വീകരിക്കുന്നതിലൂടെയും, ലൈംഗിക ബന്ധങ്ങളിലൂടെയും പകരുന്നു. രോഗിയുടെ എല്ലാ ശരീരസ്രവങ്ങളിലും HBs Ag എന്ന ആന്റിജന്‍ ഉണ്ടായിരിക്കും. ചില മരുന്നുകള്‍ ഉദാഹരണമായി പാരസിറ്റമോള്‍ പോലുള്ള ഗുളികകള്‍, സ്ഥിരമായ മദ്യപാനം മുതലായവ കരള്‍ കോശങ്ങളെ നശിപ്പിക്കുക വഴി കരള്‍ പ്രവര്‍ത്തനരഹിതമാവുകയും ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനങ്ങള്‍ക്കു കോട്ടം സംഭവിക്കുകയും ചെയ്യുന്നു. ദീര്‍ഘകാലം നീണ്ടു നില്‍ക്കുന്ന ഇത്തരം കരള്‍ രോഗങ്ങള്‍ സിറോസിസ്, കരള്‍ കാന്‍സര്‍ എന്നീ രോഗങ്ങളിലേക്കു വഴി തെളിക്കുന്നു. സിറോസിസ് രോഗിക്കു കരള്‍ കാന്‍സര്‍ വരാനുള്ള സാധ്യത കൂടുതലാണ്. പ്രായപൂര്‍ത്തിയായ നൂറില്‍ അഞ്ചു മുതല്‍ പത്തു വരെ ആളുകള്‍ ഹെപ്പറ്റെറ്റിസ് B വൈറസ് രക്തത്തില്‍ വഹിക്കുന്നവരാണ്. ഇത്തരം രോഗം വാഹകര്‍ യാതൊരു വിധ രോഗലക്ഷണങ്ങളും കാണിച്ചില്ലെന്ന് വരാം. ചിലരില്‍ വൈറസ് ബാധയുടെ ഭാഗമായി അടിക്കടി ഉണ്ടാകുന്ന ചെറിയ തോതിലുള്ള കരള്‍ വീക്കവും മഞ്ഞപ്പിത്ത ലക്ഷണങ്ങളും വര്‍ഷങ്ങളോളം നീണ്ടു നില്‍ക്കുകയും കാലക്രമേണ സിറോസിസ് എന്ന മാരക രോഗമായി മാറുകയും ചെയ്യുന്നു. ഇത്തരം വൈറസ് രോഗകാരണമില്ലാതെ കണ്ട് വരുന്ന സിറോസിസ് വളരെ അപകടകാരിയായ ഒരു രോഗാവസ്ഥയാണ്. ഇതിനു കാരണം സ്ഥിരമായ സ്ഥിരമായ അമിതമായ മദ്യപാനമാണ്. മദ്യപാനിയായ പുരുഷന്മാരെ അപേക്ഷിച്ചു മദ്യപാനിയായ സ്‌ത്രീകള്‍ക്കു സിറോസിസിനുള്ള സാധ്യത കൂടുതലാണ്. സിറോസിസ് രോഗികള്‍ക്ക വയറില്‍ നീര്‍ക്കെട്ടു കാണുന്നു. അതോടൊപ്പം നീലനിറത്തില്‍ സിരകള്‍ തെളിഞ്ഞു കാണുന്നു. മോണയില്‍ നിന്നും മൂക്കില്‍ നിന്നും രക്തം വരിക, മലത്തിനു സ്വഭാവിക നിറം നഷ്ടമായി വെളുപ്പോ, ചില അവസരത്തില്‍ കറുപ്പ് നിറമോ കാണുന്നു. രോഗിയുടെ മാനസിക നില തകരാറിലാകുന്നു. വലതു തോള്‍ ഭാഗത്ത് വേദന കാണുന്നു. കാല്‍മുട്ട്, പാദം, ഇവിടങ്ങളില്‍ നീരുണ്ടാകുന്നു. പുരുഷന്മാരില്‍ ലൈംഗികാസക്തി നഷ്ടപ്പെടുന്നു. രോഗത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ രോഗി രക്തം ഛര്‍ദ്ദിക്കുന്നു. രോഗിക്കു പരിപൂര്‍ണ്ണ വിശ്രമം ആവശ്യമാണ്. കൊഴുപ്പ് കലര്‍ന്ന ആഹാര പദാര്‍ത്ഥങ്ങള്‍ ഉപ്പ, ഇറച്ചി, മീന്‍, മുതലായവ, കഴിയുന്നത്ര ഒഴിവാക്കുക. കാപ്പ, ചായ, ലഹരി പദാര്‍ത്ഥങ്ങള്‍, പൂര്‍ണ്ണമായി ഒഴിവാക്കുക. വേദന സംഹാരികളായ പാരസിറ്റമോള്‍ തുടങ്ങിയ മരുന്നുകള്‍ അനാവശ്യമായി കഴിക്കാതിരിക്കുക. ധാരാളം വെള്ളം കുടിക്കുക. കട്ടി കുറഞ്ഞ ആഹാര പദാര്‍ത്ഥങ്ങളും പവവര്‍ഗ്ഗങ്ങളും, പച്ചക്കറികളും കഴിക്കുക. കരള്‍ രോഗങ്ങള്‍ക്കു ഫലപ്രദമായ മരുന്നുകള്‍ ഹോമിയോപ്പതിയിലുണ്ട്. രോഗാരംഭത്തില്‍ തന്നെ ശരിയായ മരുന്നു കഴിച്ചു തുടങ്ങണം. ഹോമിയോ ചികിത്സാ സമ്പ്രദായത്തിന്റെ കാതലാ തത്വമനുസരിച്ച് രോഗത്തെയല്ല മറിച്ചു രോഗിയെയാണ് ചികിത്സിക്കുന്നത്. അതായത് ഒരേ പേരിലുള്ള രോഗം ബാധിച്ച പല രോഗികള്‍ക്കും ഒരേ മരുന്നല്ല മറിച്ചു പല ഔഷധങ്ങളില്‍ നിന്ന് രോഗിയുടെ ശാരീരിക-മാനസിക രോഗലക്ഷണങ്ങളെ അടിസ്ഥാനപ്പെടുത്തി ഒരു മരുന്ന് തിരഞ്ഞെടുത്തു അതിന്റെ ശരിയായ ആവര്‍ത്തനത്തിലും അളവിലും നല്‍കുകയാണ്. അതുകൊണ്ട് തന്നെ സ്വയം ചികിത്സ നന്നല്ല. ഹോമിയോ മരുന്നുകള്‍ പൂര്‍ണ്ണഫലവത്താണ്. എന്ന മാത്രമല്ല ശരീരത്തിനു യാതൊരുവിധ ദൂഷ്യഫലങ്ങളും ഉണ്ടാകാത്തവയാണ്. നക്‌സ് വോമിക്ക അമിത മദ്യപാനം കൊണ്ട് ഉണ്ടാകുന്ന കരള്‍ രോഗത്തിനു ഉത്തമമാണ്. ഫോസ്‌ഫറസ് കരള്‍ ക്യാന്‍സറിനു് ഫലപ്രദമാണ്. ലിതിയം കാര്‍ബ്, ലൈക്കോ പേഡിയം, ചെലിഡോണിയം, കാര്‍ഡന്‍ മറിയാനസ് സള്‍ഫര്‍, മെര്‍ക് സള്‍ഫചിയോനാതന്‍സ്, ചൈന ഒപ്പ്, ആസ് ആല്‍ബ് മുതലായ മരുന്നുകള്‍ വിവിധ കരള്‍ രോഗങ്ങള്‍ക്കുള്ള ഹോമിയോ മരുന്നുകളാണ്.

No comments:
Post a Comment