Blog Archive

Malayalam Blog Directory

http://www.anweshanam.com/index.php/dr-sugathan#sthash.Qg2agf9G.dpbs

Thursday, 8 August 2013

പൈല്‍സിന്‌ ഹോമിയോ

Dr.T.SUGATHAN B.H.M.S P.G.C.R
 



 
പൈല്‍സ്‌ അഥവാ അര്‍ശസ്‌ ഇന്ന്‌ മിക്കവരെയും അലട്ടുന്ന രോഗമാണ്‌. ഈ ജീവിതത്തിന്റെ അസ്വസ്ഥതകള്‍ നിത്യജീവിതത്തില്‍ പലപ്രശ്‌നങ്ങളും സൃഷ്ടിക്കുന്നു. വന്‍കുടല്‍ മലദ്വാരവുമായി ചേരുന്ന ഭാഗത്തോ മലദ്വാരത്തിന്റെ കീഴറ്റത്തോ സിരകള്‍ തടിച്ച്‌ വീര്‍ത്ത്‌ മലദ്വാരത്തിലെ പേശികള്‍ക്കൊപ്പം തളളി വരുന്നു. മലദ്വാരത്തിലെ രക്തക്കുഴലുകളില്‍ ഉണ്ടാകുന്ന വീക്കമാണ്‌ മൂലക്കുരു, പൈല്‍സ്‌,അര്‍ശസ്‌,എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഹെമറോയ്‌ഡുകള്‍.
  • ചികിത്സിക്കാതിരിക്കരുത്‌
പൈല്‍സ്‌ രോഗിയെ ശാരീരികമായും മാനസികമായും വല്ലാതെ ബുദ്ധിമുട്ടിക്കാറുണ്ട്‌. എന്നാല്‍ രോഗം തുറന്ന്‌ പറയാന്‍ പലരും മടിക്കുന്നതിനാല്‍ ചികിത്സയും രോഗശമനവും പ്രയാസകരമാകുന്നു.മൂലക്കുരു ഏത്‌ പ്രായത്തിലുളള സ്‌ത്രീ പുരുഷന്‍മാരെയും ബാധിക്കാം. എന്നാല്‍ സാധാരണയായി 20നും 65നും ഇടയില്‍ പ്രായമുളളവരെയാണ്‌ കൂടുതലുമായി കണ്ട്‌ വരുന്നത്‌. പ്രായാധിക്യം രോഗതീവ്രത കൂട്ടുന്നു. അതിനാല്‍ 40 മുതല്‍ 65 വയസുവരെയുളളവരില്‍ രോഗത്തിന്റെ കാഠിന്യം ശക്തമായിരിക്കും. ശരീരപേശികളുടെ ബലക്കുറവും ഇതിന്‌ കാരണമാണ്‌.
  • കാരണങ്ങള്‍
മലബന്ധം പൈല്‍സിന്റെ മുഖ്യകാരണമാണ്‌. മലദ്വാരത്തിന്റെ പേശികള്‍ക്ക്‌ വരുന്ന ബലക്കുറവുമൂലം രോഗി മലശോധനയ്‌ക്ക്‌ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. ഇത്‌ മലദ്വാരം മുഴുവനായി പുറത്തേക്ക്‌ തള്ളിവരാന്‍ ഇടയാക്കും. ചിലര്‍ക്ക്‌ മലശോധന വളരെ ബുദ്ധിമുട്ട്‌ ഉണ്ടാക്കാറുണ്ട്‌. മണിക്കൂറുകള്‍ കക്കൂസില്‍ ഇരുന്നാല്‍ മാത്രമേ അല്‌പമെങ്കിലും മലം പുരത്ത്‌ വരികയുള്ളൂ. അതും വളരെ നേരത്തെ ശ്രമഫലമായി മാത്രം. ഇത്തരക്കാര്‍ ചെലുത്തുന്ന സമ്മര്‍ദ്ദം കാലക്രമേണ അര്‍ശസ്‌ രോഗത്തിന്‌ ഹേതുവാകുന്നു.
  • രോഗാവസ്ഥ കൂടാനുള്ള സാഹചര്യങ്ങള്‍
ദീര്‍ഘനേരം നിന്നു ജോലിചെയ്യുന്ന പോലീസുകാര്‍, കണ്ടക്ടര്‍മാര്‍, ദീര്‍ഘനേരം ഇരുന്നു ജോലി ചെയ്യുന്ന ഓഫീസ്‌ ഉദ്യോഗസ്ഥര്‍, ഡ്രൈവര്‍മാര്‍, ജഡ്‌ജിമാര്‍, ഇവര്‍ക്കൊക്കെ മൂലക്കുരു വരാനുള്ള സാധ്യത കൂടുതലാണ്‌. കൂടാതെ മാനസികപിരിമുറുക്കം, വ്യായാമക്കുറവ്‌, തെറ്റായ ആഹാരരീതി, ചില മരുന്നുകളുടെ ഉപയോഗം, അമിതവണ്ണം, ഇവയും രോഗകാരണമായേക്കാം. പാരമ്പര്യമായും രോഗം പകര്‍ന്നു കിട്ടാം.
  • പൈല്‍സും ഗര്‍ഭിണികളും
ചില സ്‌ത്രീകളില്‍ ഗര്‍ഭാവസ്ഥയിലും പ്രസവശേഷവും അര്‍ശസ്‌ കണ്ടു വരുന്നു. ഗര്‍ഭസ്ഥശിശു ഏല്‍പ്പിക്കുന്ന സമ്മര്‍ദ്ദം, ചില ഹോര്‍മോണുകളുടെ പ്രവര്‍ത്തനം, മലബന്ധനം, മുതലായവയാണ്‌ കാരണം. ചിലരില്‍ രോഗം കാലക്രമേണ മാറുന്നു. എന്നാല്‍ ചിലരില്‍ സ്ഥായിയായി കാണാം. മലബന്ധം അര്‍ശസിന്റെ പ്രധാന കാരണമായതിനാല്‍ നമ്മുടെ ജീവിത ശൈലിയില്‍ ഫാസ്റ്റ്‌ ഫുഡ്‌ സംസ്‌കാരത്തിന്‌ വന്ന സ്ഥാനം, ആഹാരരീതിയില്‍ വന്ന മാറ്റങ്ങള്‍ ഇവയൊക്കെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
  • ലക്ഷണങ്ങള്‍
മലശോധന ശരിയായി നടക്കാതിരിക്കുക. മലദ്വാരത്തില്‍ വേദന, നീറ്റല്‍, ചൊറിച്ചില്‍, മലശോധനയ്‌ക്ക്‌ മുമ്പോ പിമ്പോ കൊഴുപ്പുള്ള ദ്രാവകം പുറത്തുവരിക, രോഗി ക്ഷീണിതനാവുക, മലത്തോടൊപ്പമോ അല്ലാതെയോ രക്തസ്രാവം, രക്തം പുരണ്ട മലം, മലദ്വാരത്തിനു ചുറ്റും എന്തോ തൂങ്ങിക്കിടക്കും പോലെ തോന്നുക ഇവയൊക്കെയാണ്‌ അര്‍ശസിന്റെ പ്രധാന ലക്ഷണങ്ങള്‍. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ വൈദ്യസഹായം തേടാന്‍ മടിക്കരുത്‌. മലബന്ധം ഒഴിവാക്കുക എന്നതു തന്നെയാണ്‌ പ്രാരംഭ ചികിത്സയും പരമപ്രധാനമായി ശ്രദ്ധിക്കേണ്ടതും.
  • തട്ടിപ്പുകളില്‍ അകപ്പെടരുത്‌
തട്ടിപ്പുകള്‍ ഏറെയുള്ള മേഖലയാണ്‌ മൂലക്കുരു ചികിത്സയുടേത്‌. വ്യാജ ചികിത്സയും അനാവശ്യ ചികിത്സയും സുലഭം. മൂലവ്യാധികള്‍ സുഖപ്പെടുത്താം, ശസ്‌ത്രക്രിയയില്ലാതെ പൈല്‍സ്‌ സുഖപ്പെടുത്താം. തുടങ്ങി നിരവധി പരസ്യങ്ങള്‍ നമ്മള്‍ ദിവസവും കാണുകയും കേള്‍ക്കുകയും ചെയ്യുന്നുണ്ട്‌. പലരും ഇത്തരം തട്ടിപ്പില്‍ അകപ്പെട്ട്‌ വളരെയധികം പണം ചെലവാക്കി മറ്റ്‌ പല രോഗങ്ങളുമായി മടങ്ങി വരുന്നു. അല്ലെങ്കില്‍ കൃത്യമായ ചികിത്സ ലഭിക്കാതെ രോഗം മൂര്‍ച്ഛിച്ചിരിക്കുന്നു. അടിസ്ഥാന വിദ്യാഭ്യാസംപോലുമില്ലാത്ത ചികിത്സകരും ചികിത്സിക്കാനുള്ള അംഗീകാരം ഇല്ലാത്ത തട്ടിപ്പുകേന്ദ്രങ്ങളുമാണ്‌ ഇന്ന്‌ സമൂഹത്തിലെ ഏറ്റവും വലിയ മൂലക്കുരു. അതിനാല്‍ വ്യാജപ്രചരണങ്ങളും പരസ്യങ്ങളും കണ്ട്‌അതിനു പുറകേ പോകുന്നത്‌ ബുദ്ധിയല്ല. രോഗസ്വഭാവം, തീവ്രത, ശാരീരികവും മാനസികവുമായ ലക്ഷണങ്ങള്‍ തുടങ്ങിയവ പഠിച്ചാണ്‌ ഹോമിയോ മരുന്നുകള്‍ നല്‍കുന്നത്‌.
  • ഭക്ഷണശീലങ്ങള്‍ ചിട്ടപ്പെടുത്തുകയും മുടങ്ങാതെ മരുന്നു കഴിക്കുകയും വേണം.
  • ഭക്ഷണശീലങ്ങള്‍ ക്രമീകരിക്കുന്നത്‌ മൂലക്കുരു ചികിത്സയില്‍ പ്രധാനമാണ്‌
  • ദിവസവും 10 മുതല്‍ 15 ഗ്ലാസ്സ്‌ വെള്ളം കുടിക്കുക.
  • ഭക്ഷണത്തില്‍ വേണ്ടത്ര നാരുകളും ജലാംശവും ഉമ്‌ടായിരിക്കണം.
  • ധാന്യങ്ങള്‍, പറുവര്‍ഗങ്ങള്‍, പഴങ്ങള്‍, പച്ചക്കറി, ഇലക്കറികള്‍ തുടങ്ങി നാരുകള്‍ ധാരാളമുള്ള ഭക്ഷണസാധനങ്ങള്‍ കഴിക്കണം.
  • ആഹാരം നന്നായി ചവച്ചരച്ച്‌ കഴിക്കുക.
  • എരിവ്‌, പുളി, ഉപ്പ്‌, ഇവ അമിതമാകാതെ നോക്കുക.
  • മദ്യപാനം, പുകവലി, ഇവ പൂര്‍ണമായി ഒഴിവാക്കുക.
  • വറുത്തതും പൊരിച്ചതുമായ ഫാസ്റ്റ്‌ ഫുഡ്‌ ആഹാരരീതി നിയന്ത്രിക്കുക.
  • ധാരാളം നാരുകള്‍ അടങ്ങിയ വയറിന്‌ ഹിതകരമായ ഭക്ഷണം കഴിക്കുക.
  • ധാന്യങ്ങളും കിഴങ്ങ്‌ വര്‍ഗങ്ങളും ധാരാളമടങ്ങിയ സസ്യഭക്ഷണത്തിന്‌ പ്രാധാന്യം നല്‍കുക.
  • പയറു വര്‍ഗങ്ങള്‍, അണ്ടിപ്പരിപ്പ്‌, പാല്‍ ഉല്‌പന്നങ്ങള്‍, ഇലക്കറികള്‍ എന്നിവ ധാരാളം കഴിക്കുക.
  • കോഴിയിറച്ചി. കോഴിമുട്ട, ഇവ അര്‍ശസ്‌ രോഗികള്‍ പൂര്‍ണമായി ഒഴിവാക്കുക.





 

No comments:

Post a Comment