Blog Archive

Malayalam Blog Directory

http://www.anweshanam.com/index.php/dr-sugathan#sthash.Qg2agf9G.dpbs

Thursday, 8 August 2013

കര്‍ക്കടകരോഗങ്ങള്‍ക്ക്‌ ഹോമിയോ പ്രതിവിധി


കര്‍ക്കടകരോഗങ്ങള്‍ക്ക്‌ ഹോമിയോ പ്രതിവിധി

Dr.T.SUGATHAN B.H.M.S PG.C.R

കര്‍ക്കടക കാലത്ത്‌ പടര്‍ന്ന്‌ പിടിക്കുന്ന രോഗങ്ങള്‍ക്ക്‌ ഹോമിയോ ചികിത്സ ഫലപ്രദമാണ്‌. കര്‍ക്കടക കാലം പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുന്ന കാലമാണ്‌. രോഗാണുക്കള്‍ക്ക്‌ വളരാന്‍ പറ്റിയ അന്തരീക്ഷമാണ്‌ കര്‍ക്കടകത്തിലുള്ളത്‌. ഇതിനൊപ്പം മാലിന്യക്കൂമ്പാരവും മലിനജലവും കൂടിയാകുമ്പോള്‍ പകര്‍ച്ച വ്യാധികള്‍ അതിവേഗം പടരുന്നു. കര്‍ക്കടക കാലത്ത്‌ പടര്‍ന്നു പിടിക്കുന്ന രോഗങ്ങള്‍ക്ക്‌ ഹോമിയോ ചികിത്സ ഫലപ്രദമാണ്‌.വൈറല്‍പ്പനി കര്‍ക്കടക കാലത്ത്‌ ഏറ്റവുമധികം പടര്‍ന്നു പിടിക്കുന്ന രോഗമാണ്‌ വൈറല്‍പ്പനി. ജെല്‍സീമിയം, ബ്രൈയോണിയ, കെസ്‌ടോക്‌സ്‌ എന്നിവയാണ്‌ ഇതിന്‌ ഫലപ്രദമായ മരുന്നുകള്‍.ടൈഫോയ്‌ഡ്‌ ജലജന്യരോഗങ്ങളില്‍ പ്രധാനപ്പെട്ടതും ഏറെ അപകടകാരിയുമാണ്‌ ടൈഫോയ്‌ഡ്‌. നാലാഴ്‌ചയോളം ടൈഫോയ്‌ഡ്‌ പനി നീണ്ടുനിന്നേക്കാം. ബ്രൈയോണിയ, ഫോസ്‌ഫറസ്‌, സള്‍ഫര്‍ എന്നീ ഹോമിയോ മരുന്നുകള്‍ ടൈഫോയ്‌ഡിനെ അകറ്റും.എലിപ്പനി ലോകത്ത്‌ ഏറ്റവും കൂടുതലായി കാണുന്ന ജന്തുജന്യരോഗമാണ്‌ എലിപ്പനി. കഴിഞ്ഞ കുറേ വര്‍ഷമായി കര്‍ക്കടകകാലത്ത്‌ ഇത്‌ പടര്‍ന്നു പിടിക്കുന്നുണ്ട്‌. പനി, വിറയല്‍, കഠിനമായ തലവേദന, ഛര്‍ദ്ദി, വിശപ്പില്ലായ്‌മ എന്നവയാണിതിന്റെ ലക്ഷണങ്ങള്‍. ജെല്‍സീമിയം, ബ്രൈയോണിയ എന്നിവയാണ്‌ എലിപ്പനിക്കുള്ള ഹോമിയോ മരുന്നുകള്‍.ചിക്കന്‍ഗുനിയ കഴിഞ്ഞ രണ്ടു വര്‍ഷം മുമ്പുള്ള കര്‍ക്കടകകാലത്ത്‌ കേരളത്തില്‍ സംഹാരതാണ്ഡവമാടിയ പനിയാണ്‌ ചിക്കന്‍ഗുനിയ. ശക്തമായ പനി, സന്ധികളില്‍ വേദനയും നീരും, രോഗി നിവര്‍ന്നു നില്‍ക്കാന്‍ കഴിയാതെ വളഞ്ഞുപോകുന്ന അവസ്ഥ എന്നിവയാണ്‌ ചിക്കന്‍ഗുനിയയുടെ ലക്ഷണങ്ങള്‍. ബ്രയോണിയ, റെക്‌സ്‌ടോക്‌സ്‌ എന്നിവയാണ്‌ ഇതിനുള്ള ഹോമിയോ മരുന്നുകള്‍.എച്ച്‌1 എന്‍1എച്ച്‌1 എന്‍1 എന്ന പകര്‍ച്ചപ്പനിയും കര്‍ക്കടകകാലത്ത്‌ പടര്‍ന്നുപിടിക്കുന്നു. ജെല്‍സീമിയം, ബ്രയോണിയ, അക്കോനൈറ്റം എന്നിവയാണ്‌ ഇതിനുള്ള പ്രതിവിധി.അതിസാരം അതിസാരമാണ്‌ കര്‍ക്കടകമാസത്തെ മറ്റൊരു പകര്‍ച്ചവ്യാധി. അതിസാരം മൂര്‍ച്ഛിച്ചാല്‍ ശരീരത്തിന്റെ ലവണാംശം നഷ്ടപ്പെടുകയും ജീവന്‍ തന്നെ അപകടത്തിലാകുകയും ചെയ്യും. അതുകൊണ്ട്‌ ഇതിന്‌ അടിയന്തരമായി ചികിത്സ തേടണം. നക്‌സ്‌ഫോമിക്ക, കോള്‍ചിക്കം, കുപ്പറംമെറ്റ്‌ എന്നിവയാണ്‌ അതിസാരത്തിനുള്ള മരുന്നുകള്‍.കോളറ കഠിനമായ ഛര്‍ദ്ദിയും വയറിളക്കവുമുണ്ടാക്കുന്ന രോഗമാണ്‌ കോളറ. കഞ്ഞിവെള്ളം പോലെ വയറില്‍ നിന്ന്‌ പൊയ്‌ക്കോണ്ടിരിക്കുന്ന അവസ്ഥ രോഗിക്കുണ്ടാകും. ശരീരത്തിന്റെ ജലാംശം നഷ്ടപ്പട്ട്‌ അതിവേഗം മരണത്തിന്‌ കാരണമാകും. ക്യാംഫര്‍ എന്ന ഹോമിയോ മരുന്ന്‌ കോളറയ്‌ക്ക്‌ ഫലപ്രദമാണ്‌.മഞ്ഞപ്പിത്തം ഹെപ്പറ്റൈറ്റിസ്‌ എ, ഇ എന്നിവയാണ്‌ കര്‍ക്കടകകാലത്ത്‌ സാധാരണയായി കാണുന്നത്‌. നെക്‌സ്‌ വോമിക്ക, ലൈക്കോസോഡിയം, ചെലിഡോണിയം എന്നിവയാണ്‌ മഞ്ഞപ്പിത്തത്തിനു

No comments:

Post a Comment