Blog Archive

Malayalam Blog Directory

http://www.anweshanam.com/index.php/dr-sugathan#sthash.Qg2agf9G.dpbs

Wednesday, 4 January 2023

കിഡ്നി സ്റ്റോൺ അഥവാ മൂത്രത്തിൽ കല്ല്
ഡോ ടി സുഗതൻ വർക്കല 9446703924 വൃക്കകൾ( KIdney) , യൂറീറ്റർ നാളികൾ ( Ureter ) മൂത്രാശയ( Urinary Bladder ) ത്തെയും ബാധിക്കുന്ന ഒന്നാണ് മൂത്രത്തിൽ കല്ല്, കിഡ്നി സ്റ്റോൺ എന്നൊക്കെ ഒരേ പേരിൽ പറയുന്ന കല്ലിന്റെ അസുഖം. ഏതാണ്ട് പത്തു മുതൽ ഇരുപത്തിയഞ്ച് ശതമാനത്തോളം ജനങ്ങളിൽ രോഗം കണ്ടു വരുന്നു. സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവരിലും മുൻകാലങ്ങളെ അപേക്ഷിച്ച് ഇന്ന് വളരെ കൂടുതലാണ്. ജനിതക പാരമ്പര്യ കാരണങ്ങളാൽ പകർന്നു കിട്ടാൻ സാധ്യതയുള്ളതായി പഠനങ്ങൾ തെളിയിക്കുന്നു. ജീവിത ശൈലികളിൽ വന്ന മാറ്റത്തിന്റെ ഭാഗമായി കൊച്ചു കുട്ടികളിൽ വരെ ഇന്ന് രോഗം കണ്ടു വരുന്നു. മൂത്രത്തിൽ കല്ല് പലരേയും അലട്ടുന്ന പ്രശ്നമാണ്. കിഡ്നി സ്റ്റോൺ കൂടുതലും പുരുഷന്മാരെ അലട്ടുന്ന ഒന്നാണ്. കാൽസ്യം ഓക്സലേറ്റ് പോലുള്ളവ അടിഞ്ഞു കൂടിയുണ്ടാകുന്ന പ്രശ്നമാണിത്. തുടക്കത്തിൽ അലിയിച്ചു കളയാമെങ്കിലും കൂടുതലായാൽ ഏറെ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതുമാണ്. വൃക്കയിലോ മൂത്ര വാഹിനിയിലോ മൂത്ര സഞ്ചിയിലോ ഇത്തരത്തിലുള്ള കല്ലുകൾ കാണപ്പെടുന്നു. വൃക്കയിലെ കല്ലുകളെ ശാസ്ത്രീയമായി നെഫ്രോലിത്തിയാസിസ് എന്നും മൂത്രാശയ ഭാഗത്തെ കല്ലുകളെ യുറോലിത്തിയാസിസ് എന്നും വിളിക്കുന്നു. വേനൽ കാലത്താണ് പലപ്പോഴും കിഡ്നി സ്റ്റോൺ ശക്തി പ്രാപിക്കുന്നത്. എന്നാൽ വേനൽ കാലം മാത്രമല്ല വെള്ളം കുടിച്ചില്ലെങ്കിൽ ഏത് കാലാവസ്ഥയിലും കിഡ്നി സ്റ്റോൺ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ശരീരത്തിലെ ചില തരം ധാതുക്കൾ മൂത്രത്തിൽ അടിഞ്ഞു കൂടുമ്പോൾ ആണ് വൃക്കയ്ക്കുള്ളിൽ ഇത്തരം കല്ലുകൾ രൂപം കൊള്ളുന്നത്. കാൽസ്യം, യൂറിക് ആസിഡ് എന്നിവ അടങ്ങിയ ധാതുക്കളുടെയും ഉപ്പിന്റെയും ശേഖരമാണ് വൃക്കയിലെ കല്ലുകളായി രൂപപ്പെടുന്നത്. ഇവ സാധാരണയായി കട്ടി കൂടുതൽ ഉള്ളവയാണ്. നിർജ്ജലീകരണം, അമിതവണ്ണം എന്നിവയാണ് വൃക്കയിലെ കല്ലുകൾ രൂപപ്പെടുന്നതിന്റെ രണ്ട് പ്രധാന കാരണങ്ങൾ. ശരീരത്തിൽ മതിയായ ജലാംശം ഇല്ലാതെ വരുമ്പോൾ, മൂത്രം കൂടുതൽ സാന്ദ്രമാവുകയും ചില ധാതുക്കളുടെ അളവ് വർദ്ധിക്കുകയും, അത് പിന്നീട് വൃക്കയിലെ കല്ലുകൾ രൂപപ്പെടുന്നതിലേക്ക് നയിക്കുകയും ചെയ്യുന്നു. വൃക്കയിൽ കല്ലുള്ള ആളുകൾ ഒരു ദിവസം 10 മുതൽ 15 ഗ്ലാസ് വെള്ളം വരെ കുടിക്കണം. ധാരാളം വെള്ളം കുടിക്കുക വഴി നമ്മൾ കഴിക്കുന്ന ഭക്ഷണ പദാർത്ഥങ്ങളിലെ വിഷാംശമുള്ള വസ്തുക്കൾ വൃക്കകൾക്ക് കൂടുതൽ ദോഷം ചെയ്തു തുടങ്ങുന്നതിന് മുൻപ് മൂത്രത്തിലൂടെ പുറന്തള്ളാൻ സഹായിക്കും. കാൽസ്യം ഓക്സലേറ്റ് പോലുള്ളവ അടിഞ്ഞു കൂടിയുണ്ടാകുന്ന പ്രശ്നങ്ങൾ തുടക്കത്തിൽ അലിയിച്ചു കളയാമെങ്കിലും കൂടുതലായാൽ ഏറെ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഒന്നായി മാറും. വൃക്കയിലെ കല്ലുണ്ടാകുന്നതിന്റെ ലക്ഷണങ്ങൾ പല ആളുകൾക്കും പല രീതിയിലാണ് അനുഭവപ്പെടുന്നത്. എങ്കിലും പ്രധാന ലക്ഷണങ്ങൾ അവഗണിക്കരുത്. കിഡ്നി സ്റ്റോൺ ഉള്ളവരിൽ കാണുന്ന ആദ്യ ലക്ഷണം അടിവയറ്റിൽ പെട്ടെന്നുള്ള തീവ്രമായ വേദനയാണ്. കൃത്യമായി പറഞ്ഞാൽ പിന്നിൽ നിന്ന് ഇടുപ്പിന്റെ ഭാഗത്ത് കൂടി അസഹനീയമായ വേദന അര മണിക്കൂർ ഇടവേളകളിൽ വരാം. എന്നാൽ ഈ വേദന മറ്റ് പല രോഗവസ്ഥകൾ മൂലമാണ് എന്ന് തെറ്റിദ്ധരിക്കപ്പെടാൻ സാധ്യത ഏറെയാണ്. പുറത്തും, വാരിയെല്ലുകൾക്ക് താഴെയും, വയറിന്റെ വശങ്ങളിലുമായി കടുത്ത വേദന ഉണ്ടാകുന്നു. വൃക്കയിലെ കല്ലുകളുടെ വലുപ്പം കൂടുതൽ ആണെങ്കിൽ ഇത് ബാധിച്ചിരിക്കുന്ന ഭാഗങ്ങളിൽ നീർക്കെട്ടും ഉണ്ടാകുന്നതാണ്. ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നുന്ന അവസ്ഥ. എന്നാൽ ഈ ലക്ഷണം അനുഭവപ്പെടുന്ന മിക്കവാറും പേരും ഇടയ്ക്കിടെ മൂത്രമൊഴിക്കാനുള്ള മടി കാരണം പിടിച്ച് നിർത്തുന്നതായി കാണാറുണ്ട്. ഇത് കൂടുതൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേയ്ക്ക് നയിക്കും. മൂത്രമൊഴിക്കുമ്പോൾ വേദനയോ പുകച്ചിലോ അനുഭവപ്പെടുക. ഇത് പലപ്പോഴും മൂത്രനാളിയിലെ അണുബാധ (യു.റ്റി.ഐ) ആണെന്ന് തെറ്റിദ്ധരിക്കപ്പെടാറുണ്ട്. മൂത്രത്തിന്റെ നിറം മാറുക എന്നതും ഒരു പ്രധാന ലക്ഷണമാണ്. മൂത്രത്തിൽ രക്തം കാണപ്പെടുന്നത് വൃക്കയിൽ കല്ലുണ്ട് എന്നതിന്റെ മറ്റൊരു ലക്ഷണമാണ്. മൂത്രത്തിന് ചുവപ്പ്, പിങ്ക് അല്ലെങ്കിൽ തവിട്ട് നിറത്തിലുള്ള വ്യത്യാസം കാണപ്പെടുകയാണ് എങ്കിൽ, സ്വയം ചികിത്സ നടത്താതെ ഉടൻ തന്നെ ഡോക്ടറെ സമീപിക്കേണ്ടതാണ്. അടി വയറ്റിലെ കടുത്ത വേദന പോലെ തന്നെ തലകറക്കവും, ഓക്കാനം, ഛർദ്ദി, പനി, കുളിര് എന്നിവയും കണ്ടു വരുന്നു. വൃക്കകൾക്കുള്ളിൽ ഇരിക്കുന്ന കല്ലും മൂത്രനാളത്തിനുള്ളിൽ എത്തിയ കല്ലും സാധാരണ നിലയിൽ വേദന ഉണ്ടാക്കുകയില്ല. മൂത്രാശയത്തിലെ കല്ല് ചിലപ്പോൾ മൂത്രത്തിന്റെ ഒഴുക്ക് തടസ്സപ്പെടുത്തി എന്ന് വരാം. വൃക്കയിലെ കല്ലുകളുടെ വലുപ്പം പല തരത്തിലായിരിക്കും. മാത്രമല്ല, അവയ്ക്ക് മൂത്രനാളിയിലെ മറ്റ് ഭാഗങ്ങളിലേക്ക് കടക്കുവാൻ സാധിക്കുകയും ചെയ്യുന്നു. മിക്കപ്പോഴും, കല്ലുകൾ മൂത്രനാളിയിലൂടെ സ്വയം പുറത്തേക്ക് കടന്നു പോകാറുണ്ട്. എന്നാൽ, ഈ കല്ലുകളുടെ വലുപ്പം മൂത്രനാളിയിലൂടെ കടക്കുന്നതിനെക്കാൾ വലുപ്പമേറിയതാണ് എങ്കിൽ, ഇവയെ പുറത്തെത്തിക്കുവാൻ ശസ്ത്രക്രിയയുടെ സഹായം ആവശ്യമായി വരുന്നതാണ്. സ്വയം ചികിത്സ ഈ രോഗത്തിന് വളരെയധികം ദൂഷ്യ ഫലങ്ങൾ ഉണ്ടാക്കും. അനാവശ്യമായി നമ്മൾ കഴിക്കുന്ന വേദന സംഹാരികൾ പലതും വൃക്കകളുടെ പ്രവർത്തനം തകരാറിലാക്കാൻ കഴിയുന്നതാണ്. ചെറിയ കല്ലുകൾ മൂത്രനാളിയിലൂടെ സ്വയം പുറത്തേക്ക് പോകുന്നു. കല്ലിന്റെ സ്ഥാനം, ഘടന, വലിപ്പം എന്നിവ അനുസരിച്ച് ചികിത്സ വ്യത്യാസപ്പെടാം. ചിട്ടയായ ഭക്ഷണ രീതിയും ജീവിത ക്രമവും മരുന്നുകളും തുടർ പരിശോധനകളും ആവശ്യമാണ്. ധാരാളം വെള്ളം കുടിക്കുന്നത് കല്ലുണ്ടാവുന്നതിനുള്ള സാധ്യത കുറയ്ക്കും. നമ്മൾ കഴിക്കുന്ന ഭക്ഷണ പദാർത്ഥങ്ങളിൽ കല്ലുണ്ടാകാൻ സഹായിക്കുന്ന ഘടകങ്ങൾ ഉള്ളതിനാൽ ഭക്ഷണ നിയന്ത്രണം ആവശ്യമാണ്. രോഗികൾ തക്കാളി , ക്യാബേജ് തുടങ്ങിയവ ഒഴിവാക്കണം. നമ്മുടെ ജീവിത ശൈലിയിൽ ഫാസ്റ്റ് ഫുഡ് സംസ്കാരത്തിന് വന്ന സ്ഥാനം, ആഹാര രീതിയിൽ വന്ന മാറ്റങ്ങൾ ഇവയൊക്കെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ദിവസവും 10 മുതൽ 15 ഗ്ലാസ്സ് വെള്ളം കുടിക്കുക. ഭക്ഷണത്തിൽ വേണ്ടത്ര നാരുകളും ജലാംശവും ഉണ്ടായിരിക്കണം. സസ്യ ഭക്ഷണത്തിന് പ്രാധാന്യം നൽകുക. നാരുകൾ അടങ്ങിയ ധാന്യങ്ങൾ, പയറു വർഗ്ഗങ്ങൾ, കിഴങ്ങ് വർഗങ്ങൾ, പഴങ്ങൾ, പച്ചക്കറി, ഇലക്കറികൾ തുടങ്ങി നാരുകൾ ധാരാളമുള്ള വയറിന് ഹിതകരമായ ഭക്ഷണം കഴിക്കുക. വറുത്തതും പൊരിച്ചതുമായ ഫാസ്റ്റ് ഫുഡ് ആഹാര രീതി നിയന്ത്രിക്കുക. അമിത മദ്യപാനം, ബിയർ ഉപയോഗം, മൃഗ ക്കൊഴുപ്പ്, ബീഫ്, പോർക്ക്, മട്ടൺ, എന്നിവയുടെ ഉപയോഗം ഇവയെല്ലാം രോഗ സാധ്യത വർദ്ധിപ്പിക്കും. ക്രിത്രിമ നിറവും മണവുമുള്ള ബേക്കറി സാധനങ്ങൾ ഒഴിവാക്കുക. അമിത എരിവ്, പുളി, ഉപ്പ്, എന്നിവ കുറയ്ക്കണം. അച്ചാറുകൾ പരമാവധി ഉപയോഗിക്കരുത്. വിഷാംശമുള്ള വസ്തുക്കൾ വൃക്കകൾക്ക് കൂടുതൽ ദോഷം ചെയ്തു തുടങ്ങുന്നതിന് മുൻപ് തന്നെ ജലം ഇവയെ പുറം തള്ളുന്നു. അതു കൊണ്ട് തന്നെ നിത്യേന 15 ഗ്ലാസിൽ കൂടുതൽ വെള്ളം കുടിക്കണം. ഇതു വഴി ഈ കല്ലുകൾ മൂത്രത്തിലൂടെ പുറന്തള്ളാൻ സഹായിക്കും. വൃക്കയിലെ കല്ലുകളെ ശരീരത്തിൽ നിന്ന് നീക്കം ചെയ്യാൻ സഹായിക്കുന്ന ഏറ്റവും ഫലപ്രദമായ മാർഗം ഇത് തന്നെ. കിഡ്നി സ്റ്റോൺ പരിഹരിക്കാനുള്ള പ്രധാന പ്രകൃതിദത്ത മാർഗങ്ങളിലൊന്നാണ് വാഴപ്പിണ്ടി. ഇതിന്റെ ജ്യൂസ് കഴിയ്ക്കുന്നതും ഭക്ഷണത്തിൽ കൂടുതൽ വാഴപ്പിണ്ടി വിഭവങ്ങൾ ഉള്പ്പെടുത്തുന്നതും എന്തു കൊണ്ടും നല്ലതാണ്. ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്ന മറ്റൊരു പ്രകൃതിദത്തമായ പാനീയങ്ങളിൽ ഏറ്റവും മികച്ചതാണ് മാതള നാരങ്ങയുടെ ജ്യൂസ്. ശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കാനും ഇത് സഹായിക്കും. ഈ ജ്യൂസിലെ ധാതു ഘടകങ്ങൾ മൂത്രത്തിന്റെ ഉത്പാദനത്തെ വർദ്ധിപ്പിക്കുകയും, വൃക്കയിലെ കല്ലുകൾ കൂടുതൽ എളുപ്പത്തിൽ കടന്നു പോകാൻ അനുവദിക്കുകയും ചെയ്യുന്നത് വഴി ശസ്ത്രക്രിയ കൂടാതെ സ്വാഭാവികമായി കല്ലുകൾ നീക്കം ചെയ്യാൻ ഇത് സഹായിക്കുന്നു. രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ ഏറ്റവും മികച്ച ആന്റി ഓക്സിഡന്റുകളും വലിയ അളവിൽ ഇതിൽ അടങ്ങിയിട്ടുണ്ട്. ഓപ്പറേഷൻ വഴി കിഡ്നി സ്റ്റോൺ നീക്കം ചെയ്താലും വീണ്ടും രോഗം വരാം. ഇത്തരം സങ്കീർണ്ണതകളിൽ നിന്ന് മോചനം ലഭിക്കാൻ ശസ്ത്രക്രിയ അല്ലതെയുള്ള ചികിത്സാ രീതികളാണ് ഉത്തമം. അതു കൊണ്ട് തന്നെ രോഗം കൃത്യമായി കണ്ടെത്തി തുടക്കത്തിൽ തന്നെ ചികിത്സയ്ക്കു വിധേയരാകണം. രോഗിയുടെ പ്രായം, കല്ലിന്റെ വലുപ്പം, സ്ഥാനം ഇവയൊക്കെ കണക്കിലെടുത്ത് ഹോമിയോപ്പതി മരുന്നിലൂടെ രോഗ വിമുക്തി നേടാവുന്നതാണ്. രോഗ ലക്ഷണങ്ങൾ സൂക്ഷ്മമായി അവലോകനം ചെയ്തു ശാരീരികവും മാനസികവുമായ ലക്ഷണങ്ങളെ കോർത്തിണക്കി തിരഞ്ഞെടുക്കാവുന്ന നിരവധി മരുന്നുകളുണ്ട് ഹോമിയോപ്പതിയിൽ. രോഗിയുടെ പ്രായം, കല്ലിന്റെ സ്ഥാനം, കൃത്യമായ ലബോറട്ടറി നിരീക്ഷണം ഇവയൊക്കെ കണക്കിലെടുത്ത് തിരഞ്ഞെടുക്കുന്ന മരുന്ന് രോഗം സുഖപ്പെടുത്തും. മറ്റ് രോഗങ്ങളെ പോലെ തന്നെ ഓരോ രോഗിയുടെയും ശാരീരിക-മാനസിക രോഗ ലക്ഷണങ്ങളെ ശരിയായി പഠിച്ചു മാത്രം തിരഞ്ഞെടുക്കാവുന്ന മരുന്നുകൾ പരിചയ സമ്പന്നനായ ഹോമിയോ ഡോകടറുടെ നിരീക്ഷണത്തിൽ ശരിയായ ആവർത്തനത്തിലും അളവിലും ശരിയായ സമയത്തും കഴിക്കണം. ഹോമിയോ മരുന്നുകൾ പൂർണ്ണമായും ഫലവത്താണ് എന്നു മാത്രമല്ല, ശരീരത്തിന് ഒരുവിധ ദൂഷ്യഫലങ്ങളും ഉണ്ടാക്കാത്തവ കൂടിയാണ്. രോഗാരംഭത്തിൽ തന്നെ മരുന്ന് കഴിച്ചു തുടങ്ങുക. ഹോമിയോ ചികിത്സാ സമ്പ്രദായത്തിന്റെ കാതലായ തത്ത്വമനുസരിച്ച് രോഗത്തെയല്ല രോഗിയെയാണ് ചികിത്സിക്കുന്നത്. അതായത് ഒരേ രോഗം ബാധിച്ച പല രോഗികൾക്കും ഒരേ മരുന്നല്ല, മറിച്ച് പല ഔഷധങ്ങളിൽ നിന്ന് ഒരു മരുന്ന് തിരഞ്ഞെടുത്ത് അതിന്റ ശരിയായ ആവർത്തനത്തിലും അളവിലും നൽകുകയാണ്. ഹോമിയോപ്പതി ചികിത്സയിലും ആഹാര നിയന്ത്രണം അനിവാര്യം. അതോടൊപ്പം ഭക്ഷണ ക്രമം ചിട്ടപ്പെടുത്തുക, ശരീര ഭാരം കുറയ്ക്കുക, മാനസിക ഉല്ലാസത്തിന് വഴികൾ കണ്ടെത്തുക, കൊഴുപ്പുള്ള ഭക്ഷണം, ഉപ്പ്, മധുരം ഇവയും ഒഴിവാക്കുക. 000000000

No comments:

Post a Comment