Blog Archive
Malayalam Blog Directory
http://www.anweshanam.com/index.php/dr-sugathan#sthash.Qg2agf9G.dpbs
About Me
Tuesday, 6 January 2015
സൈനസൈറ്റിസ്- ഹോമിയോ പരിഹാരം
Dr.T.Sugathan
Homoeopathic physician,
Mob: 9544606151
ദൈനംദിന ജീവിതത്തെ പാടേ തകര്‍ക്കുന്ന ആരോഗ്യ പ്രശ്നമാണ് സൈനസൈറ്റിസ്. രോഗത്തിന്റെ അടിസ്ഥാന കാരണം കണ്ടെത്തി ചികിത്സിച്ചാല്‍ ഹോമിയോപ്പതി സൈനസൈറ്റിസ്നു ഫലപ്രദമാണ്.
സൈനസൈറ്റിസ് അഥവാ ‘പീനസം’ ബാധിച്ചു വളരെയധികം രോഗികള്‍ ചികിത്സ തേടി ദിനംപ്രതി എത്തുന്നുണ്ട്. മൂക്കില്‍ നിന്നും പഴുപ്പ് പോലുള്ള ദ്രാവകം പുറത്തു വരികയും തുടര്‍ച്ചയായ തലവേദനയും മൂലം ഇവര്‍ കഷ്ട്ടപ്പെടുന്നു. നെറ്റിയുടെ നടുഭാഗത്ത് അഥവാ പുരികങ്ങള്‍ ചേരുന്ന ഭാഗത്തും കണ്ണുകള്‍ക്ക് താഴെയായി മൂക്കിന്റെ രണ്ടു വശങ്ങളിലായി ശ്ലേഷ്മ സ്തരം കൊണ്ട് ആവരണം ചെയ്തിട്ടുള്ള വായു അറകളാണ്സൈനസ്സുകള്‍. ഇവ മാക്സിലറി, ഫ്രോണ്ടല്‍ സൈനസ്സ്, എത്മോയ്ഡല്‍ സൈനസ്, സ്ഫിനോയിഡല്‍ സൈനസ് എന്നിവയാണ്.
അന്തരീക്ഷ മലിനീകരണം, അലര്‍ജി , ശുദ്ധവായുവിന്റെ കുറവ്, പൊടിപടലങ്ങള്‍, തണുത്ത കാലാവസ്ഥയിലുള്ള വാസം, എ.സിയുടെ ഉപയോഗം,ദന്തരോഗങ്ങള്‍,ചില ഔഷധങ്ങളുടെ സ്ഥിരമായ ഉപയോഗം, അവയുടെ പാര്‍ശ്വഫലങ്ങള്‍ ഇവയൊക്കെ സൈനസൈറ്റിസ്നു കാരണമാകാം.
സൈനസിന്റെ ധര്‍മ്മങ്ങള്‍
നാം ശ്വസിക്കുന്ന വായുവിന്റെ താപനില നിയന്ത്രിക്കുക, സ്വനപേടകത്തില്‍ നിന്നും പുറത്തു വരുന്ന വാക്കുകള്‍ക്ക് വ്യക്തത പകരുക, തലയ്ക്കേല്ക്കുനന്ന ആഘാതങ്ങളെ ഒരു പരിധി വരെ തടയുക, തലയുടെ ഭാരം കുറയ്ക്കുക ഇവയാണ് ഇത്തരം അറകളുടെ പ്രധാന ധര്‍മ്മങ്ങള്‍. ശ്ലേഷ്മ സ്തരം കൊണ്ട് ആവരണം ചെയ്യപ്പെട്ട ഈ വായു അറകളില്‍ രോഗകാരണങ്ങളായ ബാക്ടീരിയകളുടെ കടന്നു കയറ്റവും, അതുവഴി രോഗലക്ഷണങ്ങളും പ്രത്യക്ഷപ്പെടുന്നു. ന്യുമോകോക്കസ്, സ്പെകറ്റോ കോക്കസ്, ‘സ്റ്റഫൈനോ കോക്കസ്’, ഹിമോഫിലസ് ഇന്ഫ്ലുവന്‍സ വിഭാഗത്തില്‍പ്പെട്ട ബാക്ടീരിയകളാണ് രോഗകാരി.
കണ്ണിനു താഴെയായി മൂക്കിന്റെ ഇരു വശങ്ങളിലായി സ്ഥിതി ചെയ്യുന്ന മാക്സിലറി സൈനസില്‍ അണുബാധ പൊതുവേ കൂടുതലായി കണ്ടുവരുന്നു. എല്ലാ അറകളിലും ഒരുമിച്ചു രോഗബാധയുണ്ടാകാനുള്ള സാധ്യതയുമുണ്ട്.
ഏതു പ്രായക്കാരിലും ഈ രോഗമുണ്ടാകാം. എന്നാല്‍ മറ്റുള്ളവരെ അപേക്ഷിച്ച് ചെറുപ്പക്കാരില്‍ സൈനസൈറ്റിസ് കൂടുതലാണ്. രോഗതീവ്രതയുടെ അടിസ്ഥാനത്തില്‍ അക്യൂട്ട് സൈനസൈറ്റിസ് എന്നും ക്രോണിക് സൈനസൈറ്റിസ് എന്നും രണ്ടായി തരാം തിരിക്കാം. വളരെ പെട്ടന്ന് ഉണ്ടായി ദിവസങ്ങള്‍ക്കുള്ളില്‍ മാറുന്ന സൈനസൈറ്റിസ് ആണ് അക്യൂട്ട് സൈനസൈറ്റിസ്. എന്നാല്‍ ക്രോണിക് സൈനസൈറ്റിസ് വളരെനാള്‍ നീണ്ടു നില്ക്കുന്ന അവസ്ഥയാണ്.
ലക്ഷണങ്ങള്‍
ജലദോഷ ലക്ഷണങ്ങളായ മൂക്കൊലിപ്പ്, മേല്‍ വായിലെ അണപ്പല്ലുകളിലെ അണുബാധ, മൂക്കിനുള്ളില്‍ ദശ വളരുക ടോണ്‍സിലൈറ്റിസ്,തൊണ്ടവീക്കം,നാസാരന്ദ്രത്തിനുള്ളിലെ വളവ്, ദീര്‍ഘനാളായി തുടരുന്ന ശ്വാസകോശരോഗങ്ങള്‍,ക്ഷയം ഇവയൊക്കെ സൈനസൈറ്റിസ് മൂലമാകാം.
മൂക്കടപ്പ്, മൂക്കില്‍ നിന്നും വെള്ളം വരിക, തുമ്മല്‍, തലവേദന, ശരീരവേദന, തുമ്മലോടുകൂടിയ നേരിയ പനി, രാത്രികാലത്തെ ചുമ, മൂക്കിന് പിന്നില്‍നിന്ന് തൊണ്ടയിലേക്ക് കഫം ഇറങ്ങി വരിക എന്നിവയാണ് തുടക്കത്തില്‍ കണ്ടുവരുന്ന രോഗലക്ഷണങ്ങള്‍. നീണ്ടുനില്‍ക്കുന്ന മൂക്കടപ്പിനൊപ്പം മൂക്കില്‍ നിന്നും പഴുപ്പ് പുറത്ത് വരുന്നതും സൈനസൈറ്റിസ് രോഗലക്ഷണങ്ങമാണ്. ഇത്തരത്തില്‍ മൂക്കില്‍ നിന്നും പുറത്തു വരുന്ന പച്ചയോ, മഞ്ഞ നിറത്തിലുള്ള പഴുപ്പ് രോഗകാഠിന്യം സൂചിപ്പിക്കുന്നു. ഇതോടൊപ്പം വര്‍ദ്ധിച്ച തലവേദനയും തല കുനിക്കുന്നതിനും കിടക്കുന്നതിനും ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യും.
മണം, രുചി ഇവ അറിയാനുള്ള കഴിവ് നഷ്ട്ടമാകാം. ശക്തിയായി മൂക്ക് ചീറ്റിയാല്‍ പഴുപ്പും രക്തവും കലര്‍ന്ന ദ്രാവകം പുറത്ത് വരുന്നു. കൂടാതെ തലകറക്കം, പല്ലുവേദന, വായ്നാറ്റം, ശരീരം നേരെ നില്‍ക്കാന്‍ കഴിയാതെ വരിക തുടങ്ങിയ ലക്ഷണങ്ങളും കണ്ടുവരുന്നു.
രോഗം നിയന്ത്രിക്കുവാന്‍
വൈറസ്സുകള്‍ മൂലമുണ്ടാകുന്ന സൈനസൈറ്റിസിന് ശരിയായ വിശ്രമം ആവശ്യമാണ്. അതോടൊപ്പം ധാരാളം വെള്ളം കുടിയ്ക്കുക. ഇതുകൊണ്ട് മരുന്നുകളുടെ ഉപയോഗം ഇല്ലാതെ 2-3 ദിവസം കൊണ്ട് രോഗത്തിന് ശമനം ഉണ്ടാകുന്നു. രോഗികള്‍ വെള്ളം തിളപ്പിച്ച് ആവികൊള്ളുന്നത് നല്ലതാണ്.
രോഗം മൂന്ന് ദിവസത്തില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന അവസരത്തില്‍ ശരിയായ ചികിത്സ തേടേണ്ടതാണ്. എല്ലാദിവസവും രാവിലെയും വൈകിട്ടും കൃത്യമായി നല്ലതുപോലെ ആവിപിടിക്കുന്നത് കൊണ്ട് നീരാവി ഈ അറകളിലെത്തി അവിടെ കട്ടപിടിച്ചിരിക്കുന്ന കഫത്തെ അലിയിച്ച് തൊണ്ടയിലൂടെയോ, മൂക്കിലൂടെയോ പുറത്തുകളയാന്‍ സഹായിക്കുന്നു.
സൈനസൈറ്റിസിന് വളരെ ഫലപ്രദവും പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതുമായ ചികിത്സാവിധികള്‍ ഹോമിയോപ്പതിയില്‍ ലഭ്യമാണ്. ഹോമിയോപ്പതിയില്‍ രോഗചികിത്സ എന്നതിനേക്കാള്‍ ഉപരി ചികിത്സയ്ക്കാണ് പ്രസക്തി.രോഗിയുടെ സ്ഥിരമായ രോഗശമനത്തിന് പ്രാധാന്യം നല്‍കുന്ന ഹോമിയോപ്പതിയില്‍ രോഗിയുടെ മാനസിക ശാരീരികമായ എല്ലാവിവരങ്ങളും വ്യക്തമായി മനസ്സിലാക്കണം.
രോഗിയുടെ ബാഹ്യലക്ഷണങ്ങളെ മാത്രം മനസ്സിലാക്കി ചികിത്സ നിശ്ചയിക്കാന്‍ കഴിയില്ല. മറിച്ച് ഓരോ രോഗിയുടെയും മാനസിക, ശാരീരിക രോഗലക്ഷണങ്ങളെ ക്രോഡീകരിച്ച് അനുയോജ്യമായ ഒരു മരുന്ന് തിരഞ്ഞെടുക്കണം. അതിന്റെ ശരിയായ ആവര്‍ത്തനത്തിലും (പൊട്ടന്‍സി) ശരിയായ അളവിലും(ഡോസ്) നല്‍കിയാണ് ഹോമിയോ ചികിത്സ. അതിനാല്‍ വ്യക്തവും സത്യസന്ധവുമായ രോഗ വിവരങ്ങള്‍ ഡോക്ടറോട് പറയണം. ഡോക്ടറുടെ മേല്‍നോട്ടത്തില്‍ മാത്രം മുടക്കം വരാതെ മരുന്ന് കഴിക്കണം.
ഡോ : ടി. സുഗതൻ B.H.M.S, P.G.C.R
S H ഹോമിയോപ്പതിക് സ്പെഷ്യലിറ്റി ക്ലിനിക്
opp : ഗവ ആയുർവേദ ആശുപത്രി
വർക്കല, തിരുവനന്തപുരം
ഫോൺ : 9544606151
Subscribe to:
Post Comments (Atom)

No comments:
Post a Comment