Blog Archive
Malayalam Blog Directory
http://www.anweshanam.com/index.php/dr-sugathan#sthash.Qg2agf9G.dpbs
About Me
Monday, 22 December 2014
ചിക്കന്ഗുനിയ ഹോമിയോപ്പതിയി
Dr. T.Sugathan B.H.M.S,P.G.C.R
Homoeopathic physician.
ഓരോ മഴക്കാലത്തിന്റെയും അവസാനം കുറേ പേടിപ്പെടുത്തുന്ന രോഗങ്ങളാണ് നമ്മെ സ്വീകരിക്കുന്നത്. ഈ കാലങ്ങളില് ഇത് കുറേ മനുഷ്യജീവന് അപഹരിക്കുകയും ചെയ്യുന്നു. ഏകദേശം 15വര്ഷം മുമ്പ് ഒരു മഴക്കാലത്തിനൊപ്പം കടന്നു വന്നതായിരുന്നു എലിപ്പനി അഥവാ വീല്സ് രോഗം. ഇപ്പോഴും ഇതിന്റെ നടുക്കം നമ്മെ വിട്ടു മാറിയിട്ടില്ല. അവിടവിടെയായി എലിപ്പനി ഇപ്പോഴും കണ്ടു വരുന്നു. അതുകഴിഞ്ഞു വന്ന മഴക്കാലങ്ങള് ഡെങ്കിപ്പനി, മലേറിയ, തുടങ്ങിയ രോഗങ്ങള് കൊണ്ടു വീണ്ടും സജീവമായി. ഇതാ ഇപ്പോള് ഈ മഴക്കാലത്ത് ചിക്കന്ഗുനിയയും നമ്മുടെ മുന്നിലെത്തി. കേരളത്തിലെ പല ജില്ലകളിലായി അനേകം മനുഷ്യ ജീവന് പൊലിഞ്ഞു. മറ്റനേകം പേര് രോഗത്തിലും രോഗഭീതിയിലും കഴിയുന്നു.
എന്താണ് ചിക്കന്ഗുനിയ?
പേര് കേട്ട് ആരും കോഴിയെ കുറ്റം പറയണ്ട. അതുകാരണം കോഴിയിറച്ചി കഴിക്കാതെയും ഇരിക്കണ്ട. ഇവിടെ കോഴിയല്ല, കൊതുകുകളാണ് വില്ലന്മാര്. ഡെങ്കിപ്പനി പോലെ തന്നെ മാരകമായേക്കാവുന്ന ഒരസുഖം. ഗ്രൂപ്പ് എ വിഭാഗത്തില്പ്പെട്ട ആര്ബോ വൈറസുകള് എഡിസ് ഈജിപ്റ്റി എന്ന പെണ് കൊതുകുകള് മനുശ്യശരീരത്തിലേക്കു കുത്തിവെയ്ക്കുന്നു. ഇതേ കൊതുകുകള് തന്നെയാണ് ഡെങ്കിപ്പനിയുടെയും വാഹകര്. എഡിസ് ഈജിപ്റ്റി എന്ന പുറത്തുവെള്ള വരകള് ഉള്ള പെണ്കൊതുകുകള് പകല് സമയം വെള്ളക്കെട്ടുകളിലും, ചെളികളിലെ ഈര്പ്പമുള്ള പ്രതലങ്ങളിലും വസിക്കുന്നു. രാത്രി ഇവ മനുഷ്യരക്തത്തിനുവേണ്ടി പരക്കം പായുന്നു. ഈ കൊതുകു കടി മൂലം മനുശ്യശരീരത്തിലെത്തപ്പെടുന്ന വൈറസുകള് ദിവസങ്ങള്ക്കുള്ളില് പെറ്റു പെരുകുന്നു. വൈറസുകള് മനുഷ്യശരീരത്തില് കടന്നാല് രോഗലക്ഷണങ്ങള് പ്രത്യക്ഷപ്പെടാനുള്ള കാലദൈര്ഘ്യം 10 മുതല് 14 ദിവസമാണ്. രോഗാരംഭത്തില് ശക്തിയായ പനി, തലവേദന, ശരീരമാസകലം നുറുങ്ങുന്ന വേദനയോടൊപ്പം ശരീരത്തിലെ പ്രധാനപ്പെട്ട സന്ധികളായ ഇടുപ്പെല്ല്, കാല്മുട്ട്, കൈമുട്ട്, കൈക്കുഴ, ഇവിടങ്ങളില് അതികലശലായ വേദനയും, നീരും, കാണപ്പെടുന്നു. സന്ധികള് മടക്കാനോ നിവര്ത്താനോ കഴിയാതെ രോഗി ല്ലാതെ ബുദ്ധിമുട്ടുന്നു. തുടര്ച്ചയായി 5 ദിവസത്തില് കൂടുതല് നീണ്ടു നില്ക്കുന്ന പനിയും സന്ധിവേദനയും, രോഗ തീവ്രതയിലേക്കുവിരല് ചൂണ്ടുന്നു. ആന്തരിക അവയവങ്ങളായ കരള്, വൃക്ക, ശ്വാസകോശം, തലച്ചോര് ഇവിടങ്ങളില് രക്ത സ്രാവം ഉണ്ടാകുകയും രോഗി മരണപ്പെടുകയും ചെയ്യുന്നു. ഇതിനു മുമ്പ് തന്നെ രോഗിയുടെ തൊലിപ്പുറത്ത് കാണപ്പെടുന്ന ചുവന്ന തടിപ്പും രക്തപ്പാടുകളും രോഗത്തിന്റെ രൂക്ഷതയുടെ ബഹിര്സ്പുരണമായി കാണാം.
രോഗനിര്ണ്ണയം
എത്രയും വേഗം ശരിയായ രോഗ നിര്ണ്ണയത്തിലൂടെ ജീവന് രക്ഷിക്കാന് കഴിയുന്നതാണ്. രക്ത പരിശോധനയിലൂടെ ഏറെക്കുറെ രോഗനിര്ണ്ണയം നടത്താവുന്നതും, രോഗലക്ഷണങ്ങളിലെ വ്യതിയാനം സൂക്ഷമായി വിലയിരുത്തി രോഗം നേരത്തെ മനസ്സിലാക്കാവുന്നതുമാണ്. യൂപ്പറ്റോറിയം പെര്ഫോഷ്യം, റസ്ടോക്സ് എന്നിവയാണ് ചിക്കന്ഗുനിയക്ക് ഹോമിയോപ്പതിയിലുള്ള പ്രധാന മരുന്ന്. യൂപ്പറ്റോറിയം ചിക്കന്ഗുനിയ പെട്ടെന്ന് കുറക്കും. ജല്സീമിയ, ബ്രയോണിയ, തുടങ്ങിയവയും ഇത്തരത്തിലുള്ള മരുന്നുകളാണ്
Subscribe to:
Post Comments (Atom)
No comments:
Post a Comment