Blog Archive
Malayalam Blog Directory
http://www.anweshanam.com/index.php/dr-sugathan#sthash.Qg2agf9G.dpbs
About Me
Monday, 22 December 2014
അണ്ഡം പിണങ്ങിയാല് മാരകം
Dr. T.SUGATHAN B.H.M.S,P.G.C.R
പൂര്ണ്ണ വളര്ച്ചയെത്തിയ അണ്ഡം പെട്ടെന്ന് മുരടിച്ച് പോവുകയും ഒരു ആവരണം കൊണ്ട് മൂടി ഓവറിയില് നിന്നു പുറത്തു വരാതിരിക്കുന്നു. ഇങ്ങനെ ഒന്നില് കൂടുതല് അണ്ഡം ഓവറിയില് കാണപ്പെടുന്ന അവസ്ഥയാണ് പോളിസിസ്റ്റിക് ഓവറി ഡിസീസ് സ്ത്രീജന്യ രോഗങ്ങളില് പ്രധാനപ്പെട്ടതും വളരെയധികം സ്ത്രീകള് അറിയാതെയോ ശ്രദ്ധിക്കപ്പെടാതെയോ വളരെ വൈകി മാത്രം തിരിച്ചറിയുകയോ ചെയ്യുന്ന ഒന്നാണ് പോളിസിസ്റ്റിക് ഓവറിസിന്ഡ്രോം.
കൗമാക്കാരില് കൂടുതല് 12 മുതല് 45 വയസ്സുവരെ പ്രായമുള്ള 10-15% സ്ത്രീകളില് രോഗം കണ്ടു വരുന്നു. കൗമാരത്തില് നിന്ന് യൗവനത്തിലേക്ക് കടക്കുന്നതോടെ സ്ത്രീ ശരീരത്തിലെ ആന്തരിക ഹോര്മോണുകളുടെ പ്രവര്ത്തന ഫലമായി വിവിധ മാറ്റങ്ങള് കണ്ടു വരുന്നു.
കൗമാരത്തില് നിന്ന് യൗവനത്തിലേക്ക് കടക്കുന്നതോടെ സ്ത്രീ ശരീരത്തിലെ ആന്തരിക ഹോര്മോണുകളുടെ പ്രവര്ത്തനഫലമായി വിവിധ മാറ്റങ്ങള് കണ്ടു വരുന്നു. ഇതില് പ്രധാനം ജനനേന്ദ്രിയങ്ങളുടെ വളര്ച്ച, പ്രത്യുല്പാദനക്ഷമത തുടങ്ങി സൗന്ദര്യവും തൊലിപ്പുറത്തെ ഭംഗിയും വരെ ഉണ്ടാകുന്നത് ഇത്തരം ഹോര്മോണുകളുടെ പ്രവര്ത്തനഫലമായാണ്.
കൗമാരക്കാരിലാണ് പി.സി.ഒ.ഡി കൂടുതല് കണ്ടു വരുന്നത്. ചില സ്ത്രീകളില് പ്രസവ ശേഷവും രോഗം കണ്ടു വരുന്നു. ജീവിത ശൈലിരോഗങ്ങളായ പ്രമേഹം, അമിത കൊളസ്ട്രോള്, ഹൃദ്രോഗം, രക്താദിമര്ദ്ദം, പൊണ്ണത്തടി, തുടങ്ങിയ രോഗങ്ങളുടെ പട്ടികയില് പോളിസിസ്റ്റിക് ഓവറി ഡിസീസും സ്ഥാനം പിടിച്ചിരിക്കുന്നു.
എന്താണ് പിസിഒഡി
സ്ത്രീയുടെ പ്രത്യുല്പാദന വ്യവസ്ഥയെ മുഴുവന് നിയന്ത്രിക്കുന്ന വിവിധയിനം ഹോര്മോണുകള് ശരീരത്തിലുണ്ടാകുന്നു. ഇത്തരം ഹോര്മോണുകളുടെ അസന്തുലിതാവസ്ഥ സ്ത്രീ ശരീരത്തില് ധാരാളം അപാകതകള് സൃഷ്ടിക്കുന്നു. 10 മുതല് 12 വയസ്സിനുള്ളില് ഉണ്ടാകുന്ന ആദ്യ ആര്ത്തവം മുതല് 40-45 വയസ്സിനടുത്ത് സ്ത്രീയുടെ മാസമുറ നില്ക്കുന്നതുവരെയുള്ള അതായത് ആര്ത്തവവിരാമം വരെയുള്ള കാലഘട്ടത്തില് സ്ത്രീ ശരീരം പ്രത്യുല്പാദനക്ഷമമായിരിക്കും. ഈ അവസരത്തില് എല്ലാ മാസവും ഓരോ അണ്ഡം ഓവറിയില് നിന്ന് പൂര്ണ്ണവളര്ച്ചയെത്തി പുറത്തു വരുന്നു. ഇങ്ങനെ പൂര്ണ്ണവളര്ച്ചയെത്തിയ അണ്ഡം പുറത്തു വരാന് വേണ്ടി ഓവറിയില് നിന്ന് പുറത്തു വരുന്നത് ആര്ത്തവ ചക്രത്തിന്റെ മധ്യത്തിലാണ്. അതായത് 28 ദിവസം ഇടവിട്ടു വരുന്ന ആര്ത്തവ ചക്രത്തില് 14-ാം ദിവസം ഇങ്ങനെ പുറത്തു വരുന്ന അണ്ഡം പുരുഷബീജവുമായി സംയോജിക്കാതിരുന്നാല് ആര്ത്തവരക്തത്തോടൊപ്പം പുറത്തു പോകുന്നു. ഇത്തരം അവസ്ഥകള് എല്ലാം നിയന്ത്രിക്കുന്നത് ഹോര്മോണുകളാണ്. എന്നാല് ഹോര്മോണ് വ്യതിയാനം മൂലം പൂര്ണ്ണ വളര്ച്ചയെത്തിയ അണ്ഡം പെട്ടെന്ന് മുരടിച്ചു പോവുകയും അവ ഒരു ആവരണം കൊണ്ട് മൂടുകയും ഓവറിയില് നിന്നു പുറത്തു വരാതിരിക്കുകയും ചെയ്യുന്നു. ഇങ്ങനെ പുറത്തു വരാതെ ഒന്നില് കൂടുതല് അണ്ഡം ഓവറിയില് കാണപ്പെടുന്ന അവസ്ഥയാണ് പോളിസിസ്റ്റിക് ഓവറി ഡിസീസ്.
ഒരു പരിധി വരെ പാരമ്പര്യമായി പി.സി.ഒ.ഡി വരാന് സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ രോഗം കൃത്യമായി കണ്ടെത്തി തുടക്കത്തില് തന്നെ ചികിത്സയ്ക്കു വിധേയരാകണം. ഹോര്മോണ് തകരാറുകള് തൈറോയ്ഡ്, പിറ്റിയൂട്ടറി, അഡ്രിനല് ഗ്രന്ഥി ഇവയുടെ പ്രവര്ത്തന വൈകല്യങ്ങല് തിരിച്ചറിയണം. വിഷാദരോഗം, വെപ്രാളം, മാനസിക സംഘര്ഷം, ലൈംഗിക മരവിപ്പ് ഇവ ഇത്തരം രോഗികളില് കണ്ടു വരുന്നു. അമിതമായി ഗര്ഭനിരോധന ഗുളിക കഴിക്കുക, സമീകൃതാഹാരത്തിന്റെ അപര്യാപ്തത, വ്യായാമില്ലായ്മ ഇതൊക്കെ ഈ രോഗാവസ്ഥയ്ക്ക് ആക്കം കൂട്ടുന്നു.
പ്രമേഹം, ഹൃദ്രോഗം, കാന്സര്, പ്രത്യേകിച്ച് ഗര്ഭാശയ കാന്സര് ഇവ വരാനുള്ള സാധ്യത പി.സി.ഒ.ഡി ഉള്ളവരില് കൂടുതലാണ്. തുടര്ച്ചയായ ഗര്ഭമലസലും ഈ രോഗത്തിന്റെ അനന്തര ഫലങ്ങളാണ്.
പി.സി.ഒ.ഡി. രോഗത്തിന് വളരെ ഫലപ്രദമായ ഹോമിയോ മരുന്നുകളുണ്ട്. ഹോമിയോപ്പതിയുടെ കാതലായ തത്ത്വമനുസരിച്ച് രോഗഹേതുവാകുന്ന മയാസം സൈക്കോട്ടിക് മയാസം ആണ്. രോഗലക്ഷണങ്ങള് സൂക്ഷ്മമായി അവലോകനം ചെയ്തു ശാരീരികവും മാനസികവുമായ ലക്ഷണങ്ങളെ കോര്ത്തിണക്കി തിരഞ്ഞെടുക്കാവുന്ന നിരവധി മരുന്നുകളുണ്ട്. രോഗിയുടെ പ്രായം, കൃത്യമായ ലബോറട്ടറി നിരീക്ഷണം ഇവയൊക്കെ കണക്കിലെടുത്ത് തിരഞ്ഞെടുക്കുന്ന മരുന്ന് രോഗം സുഖപ്പെടുത്തും. അതോടൊപ്പം ഭക്ഷണക്രമം ചിട്ടപ്പെടുത്തുക, ശരീരഭാരം കുറയ്ക്കുക, മാനസിക ഉല്ലാസത്തിന് വഴികള് കണ്ടെത്തുക, കൊഴുപ്പുള്ള ഭക്ഷണം, ഉപ്പ്, മധുരം ഇവയും ഒഴിവാക്കുക.
പ്രധാനപ്പെട്ട ഹോമിയോ മരുന്നുകള്
നാട്രം മൂര്
രോഗിക്ക് ഉപ്പിനോട് അമിത താത്പര്യം, ശരീരത്തില് നീരുവീക്കം, തളര്ച്ച, അതികഠിനമായ ക്ഷീണം, പ്രത്യേകിച്ച് രാവിലെ, തണുപ്പെറ്റാല് അസുഖം കൂടുക, മാസമുറ താളം തെറ്റുക, അധികമായ രക്തസ്രാവം, വെള്ളപോക്ക് എന്നിവയുണ്ടെങ്കില്.
ലൈക്കോപോഡിയം
മാസമുറ വൈകി വരുന്നു, അധികനാള് നീണ്ടുനില്ക്കുന്നു, വയറിന്റെ വലതു വശത്ത് വേദന അനുഭവപ്പെടുന്നു., വെള്ളപ്പോക്ക് കണ്ടു വരുന്നു.
സെപ്പിയ
തുടര്ച്ചയായ ഗര്ഭമലസല്, ചൊറിച്ചിലോടുകൂടിയ വെള്ളപോക്ക്, ക്രമം തെറ്റി വളരെ വൈകിയും നേരത്തെയും വരുന്ന മാസമുറ, വളരെ കുറച്ചുമാത്രം അല്ലെങ്കില് വളരെക്കൂടുതല് രക്തം പുറത്തു വരുന്നു.
ലാക്കസിസ്
വളരെ കുറഞ്ഞ ദിവസം മാത്രമുള്ള മാസമുറ, അമിത രക്തസ്രാവം, വയറിന്റെ ഇടതുവശത്ത് വേദന, വീക്കം, കിതപ്പ് ഇവ അനുഭവപ്പെടുന്നു.
പള്സാറ്റില
വളരെ വൈകി വരുന്ന മാസമുറ. അതോടൊപ്പം വളരെ കുറച്ച് മാത്രം രക്തം വരിക,
മറ്റ് മരുന്നുകള്
ട്യൂബര്ക്യുലിനം
പ്ളാറ്റിന
സബീന
അയോഡം
പൊഡോഫൈലം
എപ്പിസ്മെല്
കോളേസിന്ത് മുതലായവയാണ്.
ഹോമിയോ മരുന്നുകള് പാര്ശ്വഫലങ്ങള് ഇല്ലാത്തവയാണ്. ഇവയുടെ ഉപയോഗം കൊണ്ട് ഹോര്മോണ് അസന്തുലിതാവസ്ഥ പരിഹരിക്കാനും, ക്രമം തെറ്റിയ മാസമുറ ശരിയാക്കാനും സുഖപ്പെടുത്താനും കഴിയുന്നു.
Subscribe to:
Post Comments (Atom)

No comments:
Post a Comment