Blog Archive

Malayalam Blog Directory

http://www.anweshanam.com/index.php/dr-sugathan#sthash.Qg2agf9G.dpbs

Wednesday, 19 February 2014

ഗര്‍ഭാശയ മുഴകള്‍ക്ക് ഹോമിയോപ്പതി Dr.T.SUGATHAN B.H.M.S, P.G.C.R Homoeopathic physician, Mob: 9544606151 സ്ത്രീജന്യ രോഗങ്ങളില്‍ കൂടുതല്‍ കണ്ടു വരുന്നതും എന്നാല്‍ ലക്ഷണങ്ങളുടെ അഭാവത്തില്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്ന രോഗമാണ് ഗര്‍ഭാശയ മുഴകള്‍. (യൂട്ടറിന്‍ ഫൈബ്രോയിഡുകള്‍) മുപ്പതിനും അന്‍പതിനും ഇയട്ക്ക് പ്രായമുള്ള ഇരുപത് ശതമാനത്തോളം സ്ത്രീകളെ രോഗം ബാധിക്കുന്നു. അമിത വണ്ണമുള്ളവരിലാണ് രോഗം കൂടുതലായി കണ്ടു വരുന്നത്. പ്രധാന ഗ്രന്ഥികള്‍ പുറപ്പെടുവിക്കുന്ന ഹോര്‍മോണുകള്‍ സ്ത്രീ ശരീരത്തിലെ വിവിധ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നു. ഇത്തരം ഹോര്‍മോണുകളുടെ അമിതമായ പ്രവര്‍ത്തനവും പ്രവര്‍ത്തനരാഹിത്യവും പല വിധ രോഗാവസ്ഥയ്ക്കും കാരണമാകുന്നു. നിര്‍ദോഷികളായ ഇത്തരം മുഴകള്‍ ഉണ്ടാകുന്ന സ്ഥാനത്തേയും അതിന്റെ വലുപ്പത്തേയും ആശ്രയിച്ചാണ് രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നത്. രോഗകാരണം വ്യക്തമല്ലാത്തതും, പ്രത്യേകിച്ചു രോഗലക്ഷണങ്ങള്‍ പ്രകടമാകാത്തതുമാണ് ഗര്‍ഭാശയ മുഴകള്‍, എന്നാല്‍ പാരമ്പര്യമായി രോഗം പകര്‍ന്നു കിട്ടുന്നു. അതുകൊണ്ടു തന്നെ അമ്മയ്ക്ക് ഗര്‍ഭാശയ മുഴകള്‍ ഉണ്ടെങ്കില്‍ മകള്‍ക്ക് രോഗ സാധ്യത കൂടുതലാണ്. കൂടാതെ ഇരട്ടകളായ സ്ത്രീകളിലും രോഗം കൂടുതല്‍ കാണപ്പെടുന്നു. സ്ത്രീ ഹോര്‍മോണുകളായ ഈസ്‌ട്രോജന്‍, പ്രൊജസ്‌ട്രോണ്‍ എന്നിവയുടെ അമിത പ്രവര്‍ത്തനവും രോഗകാരണമാകുന്നു. ഗര്‍ഭാശയ മുഴകളാണ് ഗര്‍ഭപാത്രം നീക്കം ചെയ്യല്‍ ശസ്ത്രക്രിയയിലേക്കു നയിക്കപ്പെടുന്നതിനുള്ള പ്രധാന കാരണം. ആര്‍ത്തവ വിരാമത്തോടെ ഹോര്‍മോണ്‍ പ്രവര്‍ത്തനം നിലയ്ക്കുന്നതിനാല്‍ ഇത്തരം മുഴകള്‍ ചെറുതാകുന്നു. ഗര്‍ഭാശയ മുഴകള്‍ നുരുപദ്രവകാരികളായതിനാല്‍ പേടിക്കേണ്ടതില്ല. തീരെ ചെറിയ മുഴകള്‍ മുതല്‍ വലുപ്പമേറിയ മുഴകള്‍ വരെ രൂപപ്പെടാം. വലുപ്പത്തോടൊപ്പം ഇവയുടെ സ്ഥാനവും പ്രാധാന്യമര്‍ഹിക്കുന്നു. ചെറിയ മുഴകള്‍ ഗര്‍ഭ ധാരണത്തെ സാധാരണയായി ബാധിക്കാറില്ല. എങ്കിലും ചിലരില്‍ ഗര്‍ഭം അലസാനും വന്ധ്യതയ്ക്കും കാരണമാകാം. ഗര്‍ഭാശയ മുഴകള്‍ ഉള്ളവരില്‍ സാധാരണ രോഗലക്ഷണങ്ങള്‍ പ്രകടമാവാറില്ല. എന്നാല്‍ അമിത രക്തസ്രാവം പ്രധാനമാണ്. ആര്‍ത്തവ ക്രമക്കേടുകള്‍ കൂടുതലായി കണ്ടു വരുന്നു. വേദനയോട് കൂടിയ ആര്‍ത്തവവും ആര്‍ത്തവ രക്തം കറുപ്പു നിറവും കട്ടപിടിച്ചതുമായിരിക്കും. 7മുതല്‍ 10 ദിവസം വരെ വളരെ കൂടുതല്‍ രക്തം പുറത്തു വരുന്നു. രക്തം നഷ്ടപ്പെടുമ്പോള്‍ രോഗിക്കു വിളര്‍ച്ച ഉണ്ടാകുന്നു. അമിത ക്ഷീണം, വയറുവേദന, തുടര്‍ച്ചയായി ഇടയ്ക്കിടെ മൂത്രമൊഴിക്കണമെന്ന തോന്നല്‍, നടുവേദന, ലൈംഗിക വിരക്തി, മലബന്ധം, എന്നിവയും കാണപ്പെടുന്നു. ഗര്‍ഭപാത്രം നീക്കം ചെയ്യല്‍ ശസ്ത്രക്രിയ കഴിയുന്നതോടെ ശരീരത്തില്‍ വളരെയധികം മാറ്റങ്ങള്‍ കണ്ടു വരുന്നു. മാനിസികവും ശാരീരികവുമായ പല വിധ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു. ഇതിനു പ്രധാന കാരണം ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ്. ഇത്തരം സങ്കീര്‍ണ്ണതകളില്‍ നിന്നു മോചനം ലഭിക്കാന്‍ ശസ്ത്രക്രിയ അല്ലതെയുള്ള ചികിത്സാ രീതികളാണ് ഉത്തമം. രോഗിയുടെ പ്രായം, മുഴയുടെ വലുപ്പം, സ്ഥാനം ഇവയൊക്കെ കണക്കിലെടുത്ത് ഹോമിയോപ്പതി മരുന്നിലൂടെ രോഗവിമുക്തി നേടാവുന്നതാണ്. എന്നാല്‍ വലിപ്പം കൂടിയ മുഴകള്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യണം. സ്ത്രീകളിടെ മദ്യപാനം, ബിയര്‍ ഉപയോഗം, മൃഗക്കൊഴുപ്പ്, ബീഫ്, പോര്‍ക്ക്, മട്ടണ്‍, എന്നിവയുടെ ഉപയോഗം ഇവയെല്ലാം രോഗസാധ്യത വര്‍ധിപ്പിക്കും. ക്രിത്രിമ നിറവും മണവുമുള്ള ബേക്കറി സാധനങ്ങള്‍ ഒഴിവാക്കുക. അമിത എരിവ്, പുളി, ഉപ്പ്, എന്നിവ കുറയ്ക്കണം. അച്ചാറുകള്‍ പരമാവധി ഉപയോഗിക്കരുത്. ധാരാളം വെള്ളം കുടിക്കുക. പച്ചക്കറികള്‍, ഇലക്കറികള്‍ ധാരാളം കഴിക്കുക. ഹോമിയോ മരുന്നുകള്‍, ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ പരിഹരിക്കുകയും മുഴകള്‍ ചുരുങ്ങി സാധാരണ നിലയിലെത്താനും ആര്‍ത്തവ ക്രമക്കേടുകള്‍ സാധാരണ നിലയിലാക്കാനും സഹായിക്കും. കൂടാതെ യാതൊരു വിധ ദുഷ്ഫലങ്ങളും പാര്‍ശ്വഫലങ്ങളും ഉണ്ടാകുന്നുമില്ല. ജീവിതരീതി, വ്യക്തിബന്ധം, ഉറക്കം, ശാരീരികവും വൈകാരികവുമായ ഇഷ്ടാനിഷ്ടങ്ങള്‍, രോഗലക്ഷണങ്ങള്‍ക്ക് ഏറ്റക്കുറച്ചിലുണ്ടാകുന്ന സമയം, സാഹചര്യം എന്നിവയൊക്കെ കണക്കിലെടുത്ത് രോഗിയുടെ രോഗലക്ഷണങ്ങളെ അടിസ്ഥാനപ്പെടുത്തി തിരഞ്ഞെടുക്കുന്ന മരുന്നു നല്‍കണം. ശരിയായ ആവര്‍ത്തനത്തിലും സമയത്തും നല്‍കി മാത്രം ചികിത്സിക്കാന്‍ പരിചയ സമ്പന്നനായ ഒരു ഹോമിയോ ഡോക്ടറുടെ സേവനം ഉപകരിക്കും.

1 comment: