Blog Archive

Malayalam Blog Directory

http://www.anweshanam.com/index.php/dr-sugathan#sthash.Qg2agf9G.dpbs

Thursday, 2 January 2014

Dr.T.SUGATHAN B.H.M.S, P.G.C.R Homoeopathic physician, Mob: 9544606151 ആര്‍ത്തവ ക്രമക്കേടുകള്‍ക്ക് ജീവിതശൈലി ക്രമീകരികം സ്ത്രീജന്യരോഗങ്ങളില്‍ കൂടുതല്‍ കണ്ടു വരുന്നതും എന്നാല്‍ പുറത്തു പറയാന്‍ മടിച്ച് ചികിത്സ തേടാതിരിക്കുന്നതുമായ ഒന്നാണ് ആര്‍ത്തവ ക്രമക്കേടുകള്‍. ആര്‍ത്തവ സംബന്ധമായ പലവിധ രോഗങ്ങളും ബുദ്ധിമുട്ടുകളും സ്ത്രീകള്‍ക്ക് അനുഭവപ്പെടുന്നു. ഇവയില്‍ പ്രധാനപ്പെട്ടവ വേദനാജനകമായ ആര്‍ത്തവം, ആര്‍ത്തവം നിലയ്ക്കുക, അധിക രക്തസ്രാവം, തീരെ രക്തം വരാതിരിക്കുക മുതലായവയാണ്. ഋതുമതിയാകുന്നു ഒരു പെണ്‍കുട്ടി ഏകദേശം പന്ത്രണ്ട് വയസ്സാകുമ്പോള്‍ ഋതുമതിയാവുകയും മാസമുറ ആരംഭിക്കുകയും ചെയ്യും. തുടര്‍ന്നുള്ള നാല്പതു വര്‍ഷത്തോളം ഗര്‍ഭം ധരിക്കാനും അമ്മയാകാനുമുള്ള അവളുടെ പ്രാപ്തി നിലനില്‍ക്കുന്നു. പന്ത്രണ്ടു വയസ്സില്‍ ആദ്യ ആര്‍ത്തവം തുടങ്ങിക്കഴിഞ്ഞാല്‍ നാല്പത്തിയഞ്ചു അന്‍ പതു വയസ്സിനുള്ളില്‍ ആര്‍ത്തവം നിലയ്ക്കുന്നു. ഗര്‍ഭപാത്രത്തിന്റെ ഇരുവശങ്ങളിലുമായുള്ള അണ്ഡാശയങ്ങളില്‍ രൂപപ്പെടുന്ന സ്‌ത്രൈണ ഹോര്‍മോണുകളായ ഈസ്‌ട്രോജന്‍, പ്രോജെസ്‌ട്രോണ്‍ എന്നിവയും മറ്റു ആന്തരിക ഗ്രന്ഥികളായ പിറ്റിയൂട്ടറി, തൈറോയ്ഡ് എന്നിവയിലെ ഹോര്‍മോണുകളുടെയും പ്രവര്‍ത്തനഫലമായി സ്ത്രീക്ക് കരുത്തും, ഓജസ്സും, പ്രത്യേക ശരീരഘടനയും നല്‍കുന്നതിനോടൊപ്പം അണ്ഡാശയത്തില്‍ നിന്ന് ഓരോ മാസവും പുറത്തു വരുന്ന അണ്ഡം പുരുഷബീജവുമായി സങ്കലനം നടക്കാതെ വന്നാല്‍, ഗര്‍ഭാശയഭിത്തിയിലെത്തി ഉള്‍ഭാഗം ശുചിയാക്കി രക്തത്തോടൊപ്പം പുറത്തു പോകുന്നു. ഇതാണ് മാസമുറ അഥവാ ആര്‍ത്തവം.പൂര്‍ണ്ണ ആരോഗ്യവതിയായ ഒരു സ്ത്രീയില്‍ ഉരുപത്തിയെട്ടു ദിവസത്തിലൊരിക്കല്‍ ആര്‍ത്തവ ചക്രം ആവര്‍ത്തിക്കുന്നു. രക്തസ്രാവം ഏകദേശം നാലു ദിവസം നീണ്ടു നില്‍ക്കുകയും ചെയ്യും. വേദനയുള്ള ആര്‍ത്തവം വിവാഹിതയാവുന്നതിനു മുമ്പ് പെണ്‍കുട്ടികളില്‍ സാധാരണ കണ്ടു വരുന്നതാണ് വേദനയോടുകൂടിയ ആര്‍ത്തവം. ചില സ്ത്രീകളില്‍ വിവാഹത്തിനു ശേഷവും, ചിലരില്‍ കുട്ടികളായതിനു ശേഷവും ഈ അവസ്ഥ കണ്ടു വരുന്നു. ആര്‍ത്തവ സമയത്ത് അടിവയറ്റില്‍ അസ്വസ്ഥതയും വേദനയും, തുടയുടെ ഉള്‍ഭാഗത്തു വേദന, തലക്കറക്കം, ഛര്‍ദ്ദി, തലവേദന, നടുവേദന, ഇവയൊക്കെ അനുഭവപ്പെടുന്നു. ചിലര്‍ക്കു ആ സമയത്തു ശബ്ദം, മണം, എന്നിവയൊക്കെ അരോചകമായി തോന്നാം. പലരിലും ആദ്യദിവസങ്ങളില്‍ മൂന്നോ നാലോ മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന വേദനയും അസ്വസ്ഥതയും ആയിരിക്കും അനുഭവപ്പെടുക. രക്തസ്രാവത്തോടൊപ്പം ഇത്തരം ബുദ്ധിമുട്ടുകള്‍ കുറയുന്നു. ചിലരില്‍ ഒന്നോ രണ്ടോ ദിവസം വേദന കണ്ടേക്കാം. ചിലരില്‍ ആര്‍ത്തവം തുടങ്ങുന്നതിനു രണ്ടു ദിവസം മുമ്പു തന്നെ ഇത്തരം അസ്വസ്ഥതകള്‍ ഉടലെടുക്കുന്നു. ആര്‍ത്തവം തുടങ്ങുന്നതിനു രണ്ടു ദിവസം മുമ്പേ വേദന ആരംഭിക്കുന്നത് അണ്ഡാശയം ശരിയായി പ്രവര്‍ത്തിക്കാത്തതിനാലാവാം. എന്നാല്‍ ആര്‍ത്തവത്തിനു തൊട്ടു മുമ്പാണ് വേദന തുടങ്ങുന്നതെങ്കില്‍ ഗര്‍ഭാശയത്തിനാണു പ്രശ്‌നമെന്നു മനസ്സിലാക്കാം. ഗര്‍ഭപാത്രത്തിലെ മുഴകള്‍, ജന്മനാലുള്ള ഗര്‍ഭപാത്ര തകരാറുകള്‍, ഗര്‍ഭപാത്രത്തിന്റെ ഘടനാ വ്യതിയാനങ്ങള്‍, ഗര്‍ഭാശയത്തിനുള്ളിലെ ആവരണത്തിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍, അണ്ഡവും, രക്തവും, പുറത്തേക്കു തള്ളുബോള്‍ ഉണ്ടാകുന്ന രാസപ്രവര്‍ത്തനങ്ങള്‍ ഇവയൊക്കെ അതിശക്തമായ വയറുവേദനയ്ക്കു കാരണമാകാം. ശുചിത്വമില്ലായ്മ, ലൈംഗിക ശുചിത്വക്കുറവ്, സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം, അണുബാധ തുടങ്ങിയവയൊക്കെ വേദനയുണ്ടാക്കാം. ശരീരത്തില്‍ കൊഴുപ്പിന്റെ അംശം തീരെ കുറഞ്ഞു, മെലിഞ്ഞ സ്ത്രീകളിലാണ് ഈ അവസ്ഥ കൂടുതലായി കണ്ടു വരുന്നത്. അതുകൊണ്ട് തന്നെ ആഹാരം ക്രമീകരിച്ച് ഈ ക്രമക്കേടു മാറ്റാം. ചിട്ടയായ വ്യായാമം, നടത്തം, നീന്തല്‍, സൈകിളിംഗ്, യോഗ മുതലായവ രോഗം നിയന്ത്രിക്കാന്‍ ഉപകരിക്കും. മാനസിക ഉല്ലാസവും അനിവാര്യമാണ്. ആര്‍ത്തവത്തിനു മുമ്പ് അസ്വസ്ഥത ആര്‍ത്തവ നാളുകള്‍ക്കു മുമ്പ് ചില സ്ത്രീകളില്‍ സാധാരണ കണ്ടു വരുന്ന മാനസിക അസ്വസ്ഥതയാണ് ആര്‍ത്തവ പൂര്‍വ്വ അസ്വസ്ഥത അഥവാ പ്രീമെന്‍സ്റ്റുറല്‍ സിന്‍ഡ്രോം. വളരെ പെട്ടെന്ന് ദേഷ്യം വരിക, ശക്തമായ തലവേദന, അതികഠിനമായ ദുഃഖം, മാനസിക വിഭ്രാന്തി, ആരോടും മിണ്ടാതിരിക്കുക, വിശപ്പില്ലായ്മ, ഛര്‍ദ്ദി, ഉറക്കക്കുറവ്, കൈകാല്‍ കഴപ്പ്, എന്നിവ ലക്ഷണങ്ങളാണ്. ചിലര്‍ക്ക് ഇണയുടെ സാമിപ്യം അനിവാര്യമായി വരികയുംലൈംഗിക ബന്ധത്തിന് അമിത താല്പര്യം പ്രകടമാകുകയും ചെയ്യുന്നു. സ്‌നേഹപൂര്‍ണ്ണമായ പെരുമാറ്റത്തിലൂടെ സുരക്ഷിതത്വ ബോധത്തോടെ സ്ത്രീക്ക് സംരക്ഷണം ലഭിക്കേണ്ട അവസരമാണിത്. ആര്‍ത്തവാരംഭത്തോടെ പൂര്‍വ്വ സ്ഥിതിയിലെത്തുന്നു. ഭക്ഷണത്തില്‍ ശ്രദ്ധിക്കുകയും ധാരാളം വെള്ള ംകുടിക്കുകയും വേണം. മദ്യം, കാപ്പി, ചായ,കോള, ഇവ ഉപയോഗിക്കരുത്. ആര്‍ത്തവമില്ലായ്മ മാസമുറ നിന്നു പോകുന്നതാണ് അനാര്‍ത്തവം അഥവാ അമിനോറിയ ഗര്‍ഭാവസ്ഥയിലും വാര്‍ദ്ധക്യത്തിന്റെ ആരംഭത്തോടെയും മാസമുറ നിലയ്ക്കുന്നതു സ്വാഭാവികമാണ്. എന്നാല്‍ കൃത്യമായി വന്നുകൊണ്ടിരിക്കുന്ന മാസമുറ മേല്‍പ്പറഞ്ഞ കാരണമില്ലാതെ പെട്ടെന്നു നില്‍ക്കുന്നു. പല കാരണങ്ങള്‍ കൊണ്ട് മാസമുറ പെട്ടെന്നു നിന്നു പോകാം. അവയില്‍ പ്രധാനം ഗര്‍ഭാശയത്തിന്റെ സ്ഥാനഭ്രംശം, രക്തക്കുറവ്, വിഷാദരോഗം, മാനസിക സംഘര്‍ഷം, ഭയം മറ്റു ശാരീരിക രോഗാവസ്ഥകളുടെ പ്രകടമാകല്‍ എന്നിവയാണ്. ശരിയായ കാരണം കണ്ടെത്താന്‍ വേണ്ട പരിശോധനകള്‍ നടത്തുകയും ശരിയായ വിശ്രമം, മാനസികവും ശാരീരികവുമായ സന്തുലിതാവസ്ഥ പ്രാപിക്കുക, ശരിയായ ആഹാരക്രമീകരണത്തിലൂടെ രക്തക്കുറവ് പരിഹരിക്കുക എന്നിവയും വേണം. അമിത രക്തസ്രാവം ഇടവിട്ടുള്ളതും, കുറഞ്ഞ ദിവസത്തെ ഇടവേളയില്‍ കൂടുതല്‍ ദിവസം നീണ്ടുനില്‍ക്കുന്നതുമായ ആര്‍ത്തവം, അമിതരക്തസ്രാവം ഇവയൊക്കെ അടിയന്തിര ചികിത്സ ആവശ്യമുള്ള രോഗാവസ്ഥകളാണ്. സാധാരണയായി ഇരുപത്തിയെട്ടു ദിവസത്തെ ഇടവേളകളില്‍ നടക്കാറുള്ള ആര്‍ത്തവം, പതിനഞ്ചു ദിവസത്തെ ഇടവേള കഴിഞ്ഞു കണ്ടുവരുന്നതോടൊപ്പം നാലു ദിവസം നീണ്ടുനില്‍ക്കുന്ന രക്തസ്രാവം പത്തു ദിവസത്തോളം നീണ്ടു നില്‍ക്കുന്നു. ഇത്തരം അവസ്ഥകളില്‍ അമിതമായി രക്തം നഷ്ടപ്പെടുന്നത് സ്ത്രീകളുടെ ആരോഗ്യത്തിന് ഹാനികരമാണ്. അധിക ക്ഷീണം, വിളര്‍ച്ച, ഇടയ്ക്കിടെ അനുഭവപ്പെടുന്ന തലകറക്കം മുതലായവ കണ്ടു വരുന്നു. ഗര്‍ഭപാത്രത്തിലെ മുഴകള്‍, പഴുപ്പ്, അണ്ഡാശയത്തിലെ മുഴകള്‍, കാന്‍സര്‍ ഇവയൊക്കെ അമിത രക്തസ്രാവത്തിനും ഇടവിട്ടുള്ള ആര്‍ത്തവ ക്രമക്കേടുകള്‍ക്കും കാരണമാകാം. എന്നാല്‍ ഇത്തരം കാരണങ്ങള്‍ അല്ലാതെയുള്ള അമിതരക്തസ്രാവം ചില സ്ത്രീകളില്‍ ഹോര്‍മോണ്‍ തകരാറുമൂലം കണ്ടു വരുന്നു. സാധാരണയായി മുപ്പതിനും നാല്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളില്‍ കണ്ടു വരുന്ന അമിത രക്ത സ്രാവം ഡിസ്ഫങ്ഷണല്‍ യൂട്ടേറൈന്‍ ബഌഡിംഗ് എന്നു പറയുന്നു. ഹോര്‍മോണ്‍ തകരാര്‍ മൂലം ശരിയായ അണ്ഡവിലര്‍ജ്ജനം നടക്കാതെ വരികയും അമിതമായി രക്തം പുറത്തു വരികയും ചെയ്യുന്നു. ഹോര്‍മോണുക്കളുടെ ശരിയായ പ്രവര്‍ത്തനത്തിന് മനസ്സിനെ ശാന്തമാക്കുകയും ചിട്ടയായ ജീവിതശൈലിയും ഭക്ഷണ കാര്യത്തില്‍ ശ്രദ്ധയും അത്യാവശ്യമാണ്. ആര്‍ത്തവരക്തം ഇല്ലായ്മ ആര്‍ത്തവരക്തം പുറത്തു വരാതിരിക്കുന്ന അവസ്ഥയാണ് ഒളിഗോമെനോറിയ. ഒന്നോ രണ്ടോ തുള്ളി രക്തം മാത്രം ഓരോ ആര്‍ത്തവ കാലത്തും പുറത്തു വരുന്നു. ഈ അവസ്ഥയും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഗര്‍ഭാശയഗളത്തിനുള്ള നീര്, പഴുപ്പ്, മുഴകള്‍, അര്‍ബുദം, ഇവയുള്ളപ്പോള്‍ ഇടവിട്ടു രക്തസ്രാവമുണ്ടാവാം. ഗര്‍ഭാശയഗളത്തിനുള്ള നീര്, പഴുപ്പ്, മുഴകള്‍, അര്‍ബുദം ഇവയുള്ളപ്പോള്‍ ഇടവിട്ടു രക്തസ്രാവമുണ്ടാവാം. ഗര്‍ഭാശയഗള കാന്‍സര്‍ ഉള്ളവരില്‍ ദുര്‍ഗന്ധത്തോടെ, കറുപ്പു നിറത്തില്‍ കട്ട പിടിച്ച രക്തമോ ചിലരില്‍ വെള്ള നിറത്തിലോ, പഴുപ്പു കലര്‍ന്നോ രക്ത സ്രാവം ഉണ്ടാകും. ആദ്യാര്‍ത്തവതത്ിനു ശേഷം ചില പെണ്‍കുട്ടികളില്‍ അമിത രക്തസ്രാവമോ കൃത്യതയില്ലാത്ത ആര്‍ത്തവമോ സാധാരണമാണ്. കുറച്ചു നാളുകള്‍ക്കു ശേഷം അതു സാധാരണ നില കൈവരുന്നു. വേദന ആദ്യ നാളുഖളില്‍ ഇല്ലാതിരിക്കുകയും കുറേ കാലങ്ങള്‍ക്കു ശേഷം ആര്‍ത്തവത്തിനു ഏതാനു ദിവസങ്ങള്‍ക്കു മുമ്പ് വേദന ആരംഭിച്ച് , തീവ്രമായി ഓരോ ആര്‍ത്തവ കാലങ്ങളിലും അധികരിച്ചു കാണുകയും, അമിത ര്കതസ്രാവം, ഗര്‍ഭമുണ്ടാകാതിരിക്കുക, എന്നിവയ്ക്കു കാരണമാകുകയും ചെയ്യും. എല്ലാ ആര്‍ത്തവ ക്രമക്കേടുകള്‍ക്കും ഫലപ്രദമായ ചികിത്സ ഹോമിയോപ്പതിയിലുണ്ട്. ഓരോ രോഗിയുടെയും ശാരീരിക-മാനസിക രോഗലക്ഷണങ്ങളെ അടിസ്ഥാനപ്പെടുത്തി തിരഞ്ഞെടുക്കാന്‍ സത്യസന്ധമായി രോഗലക്ഷണങ്ങള്‍ ഡോക്ടറെ അറിയിക്കണം. രോഗപ്രതിവിധിയുടെ പ്രകൃതി ശാസ്ത്രമായ ’ സമം സമാന ശാന്തി ’ എന്ന തത്ത്വസംഹിത അടിസ്ഥാനമാക്കി ചികിത്സ നിശ്ചയിക്കുന്ന ഹോമിയോപ്പതിയില്‍ ഓരോ മനുഷ്യന്റെയും ശാരീരിക-മാനസിക വൈകാരിക തലങ്ങള്‍ ജീവസ്രോതസ്സിനാല്‍ പരസ്പരം കൂട്ടിയിണക്കിയിരിക്കുന്നു. അതുകൊണ്ടു തന്നെ ശരീരത്തിന്റെ ഏതെങ്കിലും ഒരരു ഭാഗത്ത് പ്രത്യക്ഷപ്പെടുന്ന രോഗാവസ്ഥയുടെ പ്രതികരണമായി വൈകാരികവും മാനസികവുമായ വ്യതിയാനങ്ങളും ഉണ്ടാവുന്നു രോഗിയുടെ ശരീരപ്രകൃതി, ജീവിതരീതി, പ്രായം സാമൂഹ്യ ബന്ധം, തൊഴില്‍, ആഹാരശീലം, ഇഷ്ടാനിഷ്ടങ്ങള്‍ മാനസിക നില ഇവയൊക്കെ വ്യക്തമിായും കൃത്യമായും മനസ്സിലാക്കി ശരിയായ ആവര്‍ത്തനത്തിലുള്ള മരുന്നുകള്‍ തിരഞ്ഞെടുത്ത്, ശരിയായ സമയത്തു കഴിച്ചാല്‍ ആര്‍ത്തവ ക്രമക്കേടുകള്‍ ഹോമിയോ ചികിത്സ കൊണ്ട് പൂര്‍ണ്ണമായു മാറ്റാവുന്നതാണ്. അതിനു പരിചയസമ്പന്നനായ ഒരു ഹോമിയോ ഡോക്ടറുടെ സേവനം തേടേണ്ടതാണ്

1 comment:

  1. ആര്‍ത്തവ ക്രമക്കേടുകള്‍

    ReplyDelete