Blog Archive

Malayalam Blog Directory

http://www.anweshanam.com/index.php/dr-sugathan#sthash.Qg2agf9G.dpbs

Thursday, 17 October 2013

വളര്‍ത്തു മൃഗങ്ങള്‍ക്കും ഹോമിയോ ചികി Dr. T.SUGATHAN B.H.M.S P.G.C.R Homoeopathic physician, Mob: 9544606151 മനുഷ്യന്‌ മാത്രമല്ല, വീട്ടില്‍ വളര്‍ത്തുന്ന പട്ടി, പൂച്ച, ആട്‌, കോഴി, പശു മുതലായ എല്ലാ ജീവികള്‍ക്കും ഹോമിയോ ചികിത്സ ഏറെ ഫലപ്രദമാണ്‌. പശു, ആട്‌, കോഴി, മുതലായവര്‍ക്ക്‌ വരുന്ന അസുഖങ്ങള്‍ നമ്മെ വേദനിപ്പിക്കുക മാത്രമല്ല നമ്മുടെ സാമ്പത്തിക അടിത്തറ തന്നെ തകര്‍ക്കുകയും ചെയ്‌തേക്കാം. അകിടു വീക്കം ഈ രോഗത്തിനു കാരണം വയറസുകള്‍ ആണ്‌. വൃത്തിഹീനമായ ചുറ്റുപാടില്‍ നിന്നു മുലക്കാമ്പുകളിലുള്ള സുക്ഷിരങ്ങളില്‍ കൂടി വയറസ്‌ ഉള്ളില്‍ കടക്കുന്നു. മണിക്കൂറുകള്‍ക്കുള്ളിലോ, ഒന്നോ രണ്ടോ ദിവസത്തിനുള്ളിലോ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. അടകിടില്‍ ഉണ്ടാകുന്ന ക്ഷതങ്ങള്‍, പോറലുകള്‍, മുറിവുകള്‍, കറവക്കാരന്റെ കയ്യിലെ നഖങ്ങള്‍ വഴിയുള്ള മുറിവുകള്‍ എന്നിവ അകിടിനുള്ളിലേക്ക്‌ അണു പ്രവേശനം സുഗമമാക്കുന്നു. രോഗം ബാധിച്ച മുലക്കാമ്പിലും ആ ഭാഗത്തെ അകിടിലും നീര്‍വീക്കം കാണുന്നു. തൊട്ടാല്‍ വേദനയും, നടക്കാന്‍ ബുദ്ധിമുട്ടും, കാണിക്കുന്നു. രോഗം ബാധിച്ച്‌ ഭാഗത്തു നല്ല ചൂട്‌ അനുഭവപ്പെടുകയും, ചുവപ്പ്‌ നിറം കാണുകയും ചെയ്യുന്നു. ഈ നിറവ്യത്യാസം അകിടില്‍ മുഴുവനായോ ഒന്നോ രണ്ടോ മുലക്കാമ്പില്‍ മാത്രമായോ കണ്ടു വരുന്നു. പാലില്‍ പ്രകടമായ നിറ വ്യത്യാസവും, അളവില്‍ കുറവും കാണപ്പെടുന്നു. കൂടാതെ ആഹാരത്തിനു രുചി കുറയുകയും ശരീരോഷ്‌മാവ്‌ കൂടുകയും ചെയ്യുന്നു. പശു തീറ്റ തിന്നാന്‍ മടി കാണിച്ചു തുടങ്ങുന്നു. പശു കുട്ടികള്‍ക്കു പാല്‍ കൊടുക്കാന്‍ വിസമ്മതിക്കുന്നു. കര്‍ഷകനെ പാല്‍ കറക്കാന്‍ അനുവദിക്കാതെ ചവിട്ടി ഓടിക്കുന്നു. അസഹ്യമായ വേദനമൂലം പശു വല്ലാതെ വിമ്മിഷ്ടപ്പെടുന്നു. രോഗത്തിന്റെ ആരംഭ നാളില്‍ പാലിനു കട്ടികുറഞ്ഞു മഞ്ഞ നിറമായി കാണുന്നു. തുടര്‍ന്നു പാല്‍ കുറയുന്നു. ക്രമേണ മഞ്ഞ നിറത്തില്‍ പഴുപ്പു കലര്‍ന്ന ദ്രാവകം പുറത്തു വരുന്നു. അകിടു വീക്കം പാല്‍ ഉത്‌പാദന ഗ്രന്ഥിയെ ബാധിക്കുന്നതിനാല്‍ തക്ക സമയത്ത്‌ ചികിത്സ ലഭിക്കാതിരുന്നാല്‍ പാല്‍ ഉത്‌പാദനം കുറയും. ഹോമിയോ ചികിത്സ വളരെ കുറഞ്ഞ ചിലവില്‍ രോഗശമനത്തിനും പഴയ അളവില്‍ ഒരു വ്യത്യാസവുമില്ലാത്ത ശുദ്ധമായ പാല്‍ ലഭിക്കാനും ഇടവരുത്തുന്നു. വൈറസ്സ്‌ മൂലം ഉണ്ടാകുന്ന രോഗങ്ങള്‍ക്കു ഹോമിയോ ഔഷധങ്‌ഹള്‍ വളരെ ഫലപ്രദമാണെന്ന്‌ തെളിയികികപ്പെട്ടു കഴിഞ്ഞതാണ്‌. രോഗാരംഭത്തില്‍ തന്നെ ഹോമിയോ മരുന്നു കൊടുത്താല്‍ കുറഞ്ഞതു മൂന്നു മുതല്‍ നാലു ദിവസത്തിനുള്ളില്‍ അസുഖം പൂര്‍ണ്ണമായി ഭേദമാക്കാം. അകിടിനു വീക്കവും, കല്ലിപ്പും, ചുവപ്പ്‌ നിറവും, തൊട്ടു നോക്കാിയാല്‍ ചൂടും അനുഭവപ്പെടുന്ന അവസ്ഥയില്‍ ബ്രയോണിയ എന്ന മരുന്നു ഫലപ്രദമാണ്‌. അതി കഠിനമായ ചൂടും ചുവപ്പു നിറവും കണ്ടാല്‍ ബോല്ലഡോന എന്ന മരുന്നു ഫലിക്കും. വീക്കവും, വേദനയും, ചുവപ്പു നിറവും ബ്രയോണിയ എന്ന മരുന്ന്‌ കൊടുത്തിട്ട്‌ കുറയുകയും കല്ലിപ്പ്‌ അവശേഷിക്കുകയും ചെയ്യുന്ന അവസരത്തില്‍ ഫൈറ്റോലക്ക എന്ന മരുന്നു ഫലപ്രദമാണ്‌. മഞ്ഞ്‌ തട്ടി ഉണ്ടാകുന്ന അകിടു വീക്കത്തിനും കല്ലിപ്പിനും ആര്‍ണിക്ക ഫലപ്രദമാണ്‌. ആര്‍ണിക്കു മദര്‍ ടിന്‍ച്ചര്‍ ലേശം വെള്ളത്തില്‍ ഒഴിച്ചു വീക്കം കാണുന്ന ഭാഗത്തു പുരട്ടി കൊടുക്കുക. കുറഞ്ഞ ആവര്‍ത്തന മരുന്നുകളാണ്‌ മൃഗങ്ങള്‍ക്കു കൊടുക്കേണ്ടതു അല്‌പം വെള്ളത്തില്‍ 2-3 തുള്ളി മരുന്നു ചേര്‍ത്തു പശുവിന്റെ വായില്‍ ഒഴിച്ചു കൊടുക്കാം. രോഗത്തിന്റെ തീവ്രത അനുസരിച്ച്‌ രണ്ടോ മൂന്നോ മണിക്കൂര്‍ ഇടവിട്ടു മരുന്നു കൊടുക്കണം. രോഗം ബാധിച്ച പശുവിനെ മറ്റുള്ളവയില്‍ നിന്നു മാറ്റി കെട്ടുക. തൊഴുത്തും പരിസരവും വൃത്തിയായി സൂക്ഷിക്കുക. പശുവിനെ വൃത്തിയായി സൂക്ഷിക്കുക. പശുവിന്റെ മുലക്കാമ്പ്‌ അണുനാശിനി ഉപയോഗിച്ച്‌ കഴുകുക. കറക്കുന്നവര്‍ കറവയ്‌ക്കു മുമ്പ്‌ കൈകള്‍ സോപ്പ്‌ ഉപയോഗിച്ച്‌ വൃത്തിയായി കഴുകുക. ശുചിത്വം പാലിക്കുക. പശുവിന്‌ കൂടുതല്‍ വെള്ളം കൊടുക്കുക. അകിടില്‍ ഉണ്ടാകുന്ന എത്ര നിസ്സാരമായ മുറിവുകളും വ്രണങ്ങളും കാലതാമസം കൂടാതെ ചികിത്സിച്ച്‌ ഭേദമാക്കുക. ശാസ്‌ത്രീയമായ കറവ രീതി സ്വീകരിക്കുക. അതായത്‌ അകിടില്‍ ക്ഷതമേല്‍ക്കാതിരിക്കാന്‍ വലിച്ചു കറക്കാതെ പിഴിഞ്ഞു കറക്കുന്ന രീതി സ്വീകരിക്കുക. കറവക്കാരന്‍ രോഗിയായിരിക്കരുത്‌. പ്രത്യേകിച്ച്‌ ക്ഷയം പോലുള്ള ശ്വാസകോശ രോഗങ്ങള്‍, ഹെപ്പറ്റൈറ്റിസ്‌ ബി, എയ്‌ഡ്‌സ്‌ ഇവയുള്ള ആള്‍ ആകരുത്‌. കാറ്റും വെളിച്ചവും കടക്കുന്ന വിധം തൊഴുത്തു നിര്‍മ്മിക്കണം. ചാണകം എടുത്തു മാറ്റാനും മൂത്രം വളരെ വേഗം ഒഴുകി പോകാനും സൗകര്യപ്രദമായ രീതിയില്‍ തൊഴുത്തിന്റെ തറ സിമെന്റ്‌ ചെയ്യുക. തൊഴുത്ത്‌ ദിവസേന അണുനാശിനി ഉപയോഗിച്ച്‌ കഴുകി വൃത്തിയാക്കണം. പരിസരത്ത്‌ വെള്ളം കെട്ടി നില്‍ക്കാന്‍ ഇട നല്‍കരുത്‌. കോഴിവസന്ത കോഴികളില്‍ ഏറ്റവും കൂടുതലായി കണ്ടു വരുന്ന രോഗമാണ്‌ കോഴിവസന്ത. ഇതുമൂലം വളരെയധികം കോഴികള്‍ ചത്തൊടുങ്ങുന്നു. രോഗബാധിതരായ കോഴികള്‍ ഓരോന്നായി ചത്തു വീഴുമ്പോള്‍ ആകും വീട്ടുകാര്‍ രോഗ തീവ്രത അറിയുക. കോഴികള്‍ തീറ്റ കഴിക്കാതെ അവശരായി ഏതെങ്കിലും ഭാഗത്തു അനങ്ങാതെ ഇരിക്കുക. വെള്ള കലര്‍ന്ന വിലര്‍ജ്യ വസ്‌തുക്കള്‍ പുറത്തു വരിക ഇവയാണ്‌ രോഗ ലക്ഷണങ്ങള്‍. ആര്‍സനിക്‌ ആല്‍ബ്‌ എന്ന മരുന്നു കോഴി വസന്ത രോഗത്തിനു ഫലപ്രദമാണ്‌. ദഹനക്കേട്‌ പട്ടി, പശു, ആട്‌, ഇവയ്‌ക്ക്‌ സാധാരണയായി ഉണ്ടാകുന്ന ദഹനസംബന്ധമായ അസുഖങ്ങള്‍ക്ക്‌ നക്‌സ്‌വോമിക്ക എന്ന മരുന്നു ഫലപ്രദമാണ്‌. അരിമ്പാറ പട്ടി, ആട്‌, പശു, ഇവയുടെ ശരീരഭാഗങ്ങളിലും മുലക്കാമ്പിലും കാണപ്പെടുന്ന അരിമ്പാറ ഒരു വൈറസ്‌ രോഗമാണ്‌. ഇതു മാറാനായി തൂജഒയില്‍മെന്റ്‌ വളരെ ഫലപ്രദമാണ്‌. അരിമ്പാറയുള്ള ഭാഗത്തു ഈ മരുന്നു തുടര്‍ച്ചയായി പുരട്ടുക. ദിവസങ്ങള്‍ക്കുള്ളില്‍ രോഗം പൂര്‍ണ്ണമായി മാറി കിട്ടും. ഹോമിയോ ഔഷധങ്ങള്‍ അതിന്റെ ശരിയായ ആവര്‍ത്തനത്തിലും ശരിയായ അളവിലും കൊടുത്താല്‍ മാത്രമേ രോഗശമനം വരികയുള്ളൂ. മൃഗ ചികിത്സയ്‌ക്കു വളരെയധികം മൃഗ ഡോക്ടര്‍മാര്‍ ഇന്നു ഹോമി.യോ ഡോക്ടര്‍മാരുടെ സഹായം തേടുകയും ഹോമിയോ ഔഷധങ്ങള്‍ ഉപയോഗിച്ചു പൂര്‍ണ്ണതോതില്‍ രോഗശമനം വരുത്തുകയും ചെയ്യുന്നു

No comments:

Post a Comment