Blog Archive

Malayalam Blog Directory

http://www.anweshanam.com/index.php/dr-sugathan#sthash.Qg2agf9G.dpbs

Monday, 14 October 2013

ഹോമിയോ ചികിത്സ മനസ്സിനും ശരീരത്തി Dr.T.SUGATHAN B.H.M.S,P.G.C.R Homoeopathic physician, Mob: 9544606151 അനുകൂലമായ സാഹചര്യവും രതിതാല്‍പര്യമുണര്‍ത്തുന്ന മറ്റു ഘടകങ്ങളുമെല്ലാം ഒത്തു ചേരുമ്പോള്‍ മാത്രമേ ശരിയായ സ്‌ത്രീ പുരുഷ ലൈംഗിക ബന്ധം സാധിക്കുകയുള്ളൂ. മധ്യ വയസ്സില്‍ ലൈംഗികശേഷി കുറയാനുള്ള പ്രധാനകാരണം ശാരീരിക മാനസിക പ്രശ്‌നങ്ങളാണ്‌. പുരുഷലൈംഗിക പ്രശ്‌നങ്ങളില്‍ പ്രധാനമായി കണ്ടു വരുന്നത്‌ താല്‌പര്യക്കുറവ്‌, ഉദ്ധാരണപ്രശ്‌നങ്ങള്‍, ശീഘ്രസ്‌ഖലനം എന്നിവയാണ്‌. ഉദ്ധാരണപ്രശ്‌നങ്ങള്‍- ഉദ്ധാരണ ശേഷിക്കുറവ്‌ മധ്യവയസ്സിലം പുരുഷന്മാരൂടെ പ്രധാന പ്രശ്‌നമായി മാറിയിട്ടുണ്ട്‌. ലിംഗോദ്ധാരണത്തിനു വളരെയധികം സമയമെടുക്കുക, ഉദ്ധരിച്ചാല്‍തന്നെ ബലക്കുറവ്‌ അനുഭവപ്പെടുക, യോനീപ്രവേശനത്തിനു സാധിക്കാതെ വരിക, എന്നീ അവസ്ഥകള്‍ ഉണ്ടാകുന്നു. ഇത്‌ പുരുഷനെ വല്ലാതെ മുറിവേല്‍പിക്കും. മാനസികമായി തളരുന്ന പുരുഷന്‍ തുടര്‍ന്നുള്ള ലൈംഗിക ബന്ധത്തെ വെറുക്കുന്നു. ഫലത്തില്‍ സ്‌ത്രീക്കും ലൈംഗികാസ്വാദനം ഇല്ലാതാവുന്നു. ഇവിടെ പരസ്‌പരം അറിയാനും സ്‌നേഹിക്കാനും കഴിഞ്ഞാല്‍ ഒരു പരിധി വരെ കുടുംബ ബന്ധങ്ങള്‍ ദൃഢമായിരിക്കും. പുരുഷലൈംഗിക പ്രശ്‌നങ്ങളില്‍ ഏറ്റവും പ്രധാനം പ്രമേഹം മൂലമുണ്ടാകുന്ന ഉദ്ധാരണക്കുറവാണ്‌. കഴിക്കുന്ന മരുന്നുകളുടെ പാര്‍ശ്വഫലം, മാനസിക സമ്മര്‍ദ്ദം, രക്താതിമര്‍ദം, മദ്യപാനം, പുകവലി, കാലാവസ്ഥവ്യതിയാനം, തുടങ്ങിയ കാരണങ്ങളാല്‍ ഉദ്ധാരണശേഷി കുറയുന്നതായി കാണാറുണ്ട്‌. പുരുഷ ജനനേന്ദ്രിയത്തിലെ ചോറിട രക്തക്കുഴലുകള്‍ തടസ്സമുണ്ടാക്കുന്നത്‌ രക്ത പ്രവാഹത്തെ പ്രതികൂലമായി്‌ ബാധിക്കും. തന്മൂലം ബലക്കുറവ്‌ അനുഭവപ്പെടും. നാഡികളുടെ പ്രവര്‍ത്തന മാന്ദ്യം രക്തക്കുഴലുകളില്‍ ഉണ്ടാകുന്ന മറ്റു തകരാറുകള്‍ മാനസിക-ശാരീരിക വ്യതിയാനങ്ങള്‍ എന്നിവയൊക്കെ ഉദ്ധാരണശേഷി നഷ്ടപ്പെടുത്തും. ശീഘ്രസ്‌ഖലനം പുരുഷനെയും, സ്‌ത്രീയെയും ഒരു പോലെ മാനസികമായി തളര്‍ത്തുന്നു. സ്‌ത്രീകളില്‍ സ്‌ത്രീകളുടെ ലൈംഗിക പ്രശ്‌നങ്ങളില്‍ കൂടുതല്‍ കണ്ടു വരുന്നത്‌ താല്‌പര്യക്കുറവാണ്‌. മാനസിക ശാരീരിക പ്രശ്‌നങ്ങള്‍ കടുത്ത, ഉത്‌കണ്ട, ഭയം, കുറ്റബോധം, നടുവേദന, ലൈംഗികാവയവങ്ങളുടെ പ്രശ്‌നങ്ങള്‍ കുടുംബ സാഹചര്യങ്ങള്‍, പ്രമേഹം, രക്തസമ്മര്‍ദ്ദം, ഹോര്‍മോണ്‍ തകരാറുകള്‍, ഗര്‍ഭാശയ സംബന്ധമായ തകരാറുകള്‍ ചില ശസ്‌ത്രക്രിയകള്‍, ചില മരുന്നുകളുടെ പാര്‍ശ്വഭലം, രതിമൂര്‍ച്ഛയില്ലായ്‌മ, ഇവയൊക്കെയാണ്‌ സ്‌ത്രീകളില്‍ കണ്ടു വരുന്ന താല്‌പര്യമില്ലായ്‌മയുടെ പ്രധാന കാരണങ്ങല്‍. ഇവയിലെ യഥാര്‍ത്ഥ പ്രശ്‌നത്തെ കണ്ടെത്തി ചികിതിസിക്കണം. ഇതിന്‌ ഇണയുടെ സ്‌നേഹപൂര്‍ണമായ സഹകരണം ആവശ്യമാണ്‌. സ്‌ത്രീകളില്‍ സാധാരണയായി കണ്ടു വരുന്നതാണ്‌ ബന്ധപ്പെടുബോഴുള്ള വേദന. ഇതിന്‌ പല കാരണങ്ങള്‍ കാണാം. യോനീഭാഗത്തെ അണുബാധ ഇതില്‍ പ്രധാനമാണ്‌. യോനിയില്‍ പുകച്ചില്‍, ആര്‍ത്തവക്രമക്കേട്‌, ദുര്‍ഗന്ധത്തോടുകൂടിയ വെള്ളപ്പോക്ക്‌, എന്നിവയാണ്‌ ഇതിന്റെ ലക്ഷണങ്ങള്‍. ശാരീരിക-മാനസിക പ്രശ്‌നങ്ങള്‍ ഗര്‍ഭാശയ-മൂത്രാശയ സംബന്ധമായ രോഗങ്ങള്‍ നടുവേദന, എന്നിവയും കാരണങ്ങളാകാം. ചില സ്‌ത്രീകള്‍ എത്ര തന്നെ വികാരവതികളായാലും യോനിയില്‍ വഴുവഴുപ്പുണ്ടാകുന്ന ദ്രവങ്ങള്‍ ഉത്‌പാദിക്കപ്പെടാത്തതിനാല്‍ ലൈംഗിക ബന്ധത്തിന്‌ തടസ്സമുണ്ടാകുന്നു. ഇതാണ്‌ യോനീ വരള്‍ച്ച. ഈ അവസ്ഥ സ്‌ത്രീയെ വല്ലാത്ത മാനസിക സംഘര്‍ഷത്തിനും അപകര്‍ഷബോധത്തിനും ഇടയാക്കുന്നു. തുടര്‍ന്നുള്ള ലൈംഗിക ചിന്തപോലും അളവില്‍ അസ്വസ്ഥത ഉളവാക്കുന്നു. ചികിത്സ ലൈംഗിക പ്രശ്‌നങ്ങള്‍ക്ക്‌ ഹോമിയോപ്പതി ചികിത്സ വളരെ കരുതലോടെ ,ചെയ്യണം. കുറേ ഗുളികകള്‍ കൊണ്ട്‌ മാറ്റാന്‍ കഴിയുന്നതല്ല ലൈംഗിക പ്രശ്‌നങ്ങള്‍. കാരണം ചികിത്സയില്‍ രോഗിയുടെ മാനസിക അവസ്ഥ പരമ പ്രധാനമാണ്‌. ഫലപ്രദവും, ശാശ്വതവും, പാര്‍ശ്വഫലങ്ങളില്ലാത്തതുമായ മരുന്നുകള്‍ ഹോമിയോപ്പതിയിലുണ്ട്‌. ഓരോ രോഗിയുടെയും, ശാരീരികവും, മാനസികവും, ലൈംഗികവുമായ, വ്യക്തമായ വിതരണത്തിന്റ അടിസ്ഥാനത്തിലാണ്‌ ഹോമിയോ മരുന്നുകള്‍ തിരഞ്ഞെടുക്കുന്നത്‌. വൈദ്യവിദ്യാഭ്യാസം നേടിയ ഒരു ഹോമിയോ ഡോക്ടര്‍ക്ക്‌ മാത്രമേ ഇതിന്‌ കഴിയൂ. ദീര്‍ഘനാള്‍ അതേ ഡോക്ടറുടെ മേല്‍നോട്ടത്തില്‍ മരുന്നു കഴിേേക്കണ്ടി വരും. മാനസിക-ശാരീരിക ലക്ഷണങ്ങള്‍ യാതൊരു മറവും കൂടാതെ ഡോക്ടറെ ബോദ്ധ്യപ്പെടുത്തേണ്ട ബാദ്ധ്യത രോഗിക്കുണ്ട്‌. ഓരോ രോഗിയെയും സൂഷ്‌മമായി പഠിച്ചാണ്‌ മരുന്നു നിര്‍ണയിക്കുക. അതുകൊണ്ട്‌ തന്നെ സ്വയം ചികിത്സ നന്നല്ല. കപട പരസ്യങ്ങളെയും വ്യാജ ചികിത്സകരെയും തിരിച്ചറിയാനും രോഗികള്‍ക്കു കഴിയണം.

No comments:

Post a Comment