മഞ്ഞപ്പിത്തത്തിന് ഹോമിയോ
Dr. T.SUGATHAN B.H.M.S,P.G.C.R

മഞ്ഞപ്പിത്തം അഥവാ ജോണ്ടിസ് കരളിനെ ബാധിക്കുന്ന രോഗങ്ങളില്‍ പ്രധാനമാണ്. മഞ്ഞക്കാമല, മഞ്ഞനോവ്, എന്നീ പേരുകളില്‍ നാട്ടിന്‍ പുറങ്ങളില്‍ രോഗതീവ്രത അറിയാതെയോ, നാടന്‍ മരുന്നുകളുടെ പ്രയോഗം മൂലമോ രോഗിയുടെ മരണത്തിനോ രോഗപ്പകര്‍ച്ചയ്‌ക്കോ വളരെയധികം സാധ്യതയുള്ള മഞ്ഞപ്പിത്തം നമ്മുടെ സമൂഹത്തില്‍ ഒരു മുഖ്യ പ്രശ്‌നം തന്നെയാണ്. വളരെയധികെ ആള്‍ക്കാര്‍ അറിഞ്ഞോ അറിയാതെയോ ഈ രോഗത്തിന്റെ അടിമകളാണ്.
•രക്തത്തിലെ ബിലിറുബിന്റെ അളവ് 100 മില്ലി സീറത്തില്‍ 0.2 മുതല്‍ 0.8 മില്ലിഗ്രാം ആണ് സാധാരണ കാണാറുള്ളത്. എന്നാല്‍ മഞ്ഞപ്പിത്തത്തില്‍ ബിലിറൂബിന്റെ അളവ് വര്‍ധിച്ചിരിക്കും. ഇതു കാരണം ശരീരത്തില്‍ വ്യാപകമായും കണ്ണിന്റെ വെള്ള, നാക്കിന്റെ അടിഭാഗം, തുടങ്ങിയ ശ്ലേഷ്‌മസ്‌തരങ്ങളിലും നഖങ്ങള്‍ മുതലായ ഭാഗങ്ങളിലും മഞ്ഞനിറം കാണപ്പെടുന്നു. കൂടാതെ മൂത്രം മഞ്ഞനിറത്തിലും
രോഗലക്ഷണങ്ങളായി ചെറിയതോതിലുള്ള പനി, വിശപ്പില്ലായ്‌മ, ഓക്കാനം, ഛര്‍ദ്ദി, ഇവയും കണ്ടു വരുന്നു. രോഗകാരണങ്ങള്‍ പിത്തക്കല്ല്, രക്തനാളികള്‍ക്കുണ്ടാകുന്ന തടസ്സം, വൈറസ് രോഗം, എന്നിങ്ങനെ പലവിധത്തിലുണ്ട്. കരളിലുണ്ടാകുന്ന പിത്തനീര്, പിത്താശയത്തില്‍ സംഭരിക്കപ്പെടുകയും പിത്തനീര്‍ വാഹി എന്ന ചെറുകുഴല്‍ വഴി ആമാശയത്തിലെത്തി നാം കഴിക്കുന്ന ഭക്ഷണത്തോട് ചേരുകയും ചെയ്യുന്നു. ഇങ്ങനെ പിത്തനീര്‍ ഭക്ഷണത്തോട് ചേരാതിരുന്നാല്‍ ദഹനം സംബന്ധിച്ച അസുഖങ്ങള്‍ ഉണ്ടാകും.അതിനു പുറമെ രക്തത്തില്‍ പിത്തനീര് വര്‍ധിച്ച് ശരീരത്തിന്റെ പല ഭാഗങ്ങളിലും മഞ്ഞനിറമുണ്ടാവുകയും ചെയ്യുന്നു. പിത്തനീര്‍വാഹിയില്‍ കൂടി പിത്തനീര്‍ കടന്നുപേകുന്നതിന് തടസ്സമുണ്ടായാല്‍ പിത്താശയത്തില്‍ പിത്തനീര്‍ കെട്ടിനില്‍ക്കുന്നതിനും ഇത് അല്‌പാല്‌പമായി രക്തത്തിലേക്ക് തിരികെ വ്യാപിക്കുന്നതിനും രക്തത്തില്‍ പിത്തനീര്‍ വര്‍ധിക്കാനും ഇടവരുന്നു.
•വൈറസ് എ, വൈറസ് ബി, എന്നീ സൂഷ്‌മാണുക്കള്‍ മൂലമുളവാകുന്ന കരള്‍വീക്കത്തെ തുടര്‍ന്നുണ്ടാകുന്ന മഞ്ഞപ്പിത്തത്തെയാണ് വൈറല്‍ ഹെപ്പറ്റൈറ്റിസ് എന്നു പറയുന്നത്. മാരകമായ എയിഡ്‌സ് പോലെ തന്നെ ഭീതി പരത്തിയിരിക്കുന്ന ഒന്നാണ് ഇന്നിപ്പോള്‍ ഹെപ്പറ്റെറ്റിസ് ബി. ഈ രോഗത്തിന്റെ സംക്രമണം വ്യാപകമായിരിക്കുകയും ഒരു പക്ഷേ പകര്‍ച്ച വ്യാധിപോലെ പടര്‍ന്നു പിടിക്കുകയും ചെയ്യുന്നു. സ്‌ത്രീപുരുഷ ഭേദമെന്യേ സര്‍വപ്രായക്കാരേയും ബാധിക്കുന്ന ഒന്നാണ് വൈറല്‍ഹെപ്പറ്റൈറ്റീസ്. ഹെപ്പറ്റൈറ്റിസ് എ വൈറസുകള്‍ ശരീരത്തില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ 15 മുതല്‍ 45 ദിവസത്നുള്ളിലും ഹെപ്പറ്റൈറ്റിസ് ബി വൈറസുകള്‍ 30 മുതല്‍ 180 ദിവസത്തിനുള്ളിലും രോഗലക്ഷണങ്ങള്‍ കാണിച്ചിതുടങ്ങുന്നു.
ഹെപ്പറ്റൈറ്റിസ് ബി രോഗപ്പകര്‍ച്ച പ്രധാനമായും കുത്തിവെപ്പുകള്‍ മുഖേനയാണെങ്കിലും രക്തം സ്വീകരിക്കുന്നതിലൂടെയും മലിനജലത്തിലൂടെയും ഭക്ഷണപദാര്‍ത്ഥങ്ങളിലൂടെയും ലൈംഗികബന്ധത്തിലൂടെയും പകരുന്നു.
രോഗിയുടെ ശരീരത്തിലെ എല്ലാ സ്രവങ്ങളിലും HBsAg എന്ന ആന്റിജന്‍ ഉണ്ടായിരിക്കും. മഞ്ഞപ്പിത്ത രോഗലക്ഷണങ്ങളോടൊപ്പം കരള്‍ വീക്കം ഉണ്ടാകുന്നതിനാല്‍ വയറിന്റെ മേല്‍ഭാഗത്തായി വലതുവശത്ത് വേദന അനുഭവപ്പെടുന്നു. ചില രോഗികള്‍ക്ക് ശരീരമാസകലം ചൊറിച്ചില്‍ അനുഭവപ്പെടാം. കൂടാതെ മലത്തിന് സ്വാഭാവിക മഞ്ഞനിറത്തിനു പകരം കളിമണ്ണിന്റെ നിറപ്പകര്‍ച്ചയും കണ്ടേക്കാം.
രോഗാരംഭത്തില്‍ തന്നെ രോഗിയുടെ മൂത്രം ബൈല്‍ സാള്‍ട്ട്, ബൈല്‍ പിഗ്മെന്റ്, പരിശോധനയ്‌ക്ക് വിധേയമാക്കി രോഗനിര്‍ണയം നടത്താം. കൂടാതെ രക്തത്തിലെ ബിലുറൂബിന്റെ അളവ് നിര്‍ണയിച്ചും SGPT, SGOT എന്നീ ബയോകെമിസ്‌ട്രി ടെസ്‌റ്റുകള്‍ നടത്തിയും രോഗനിര്‍ണയം ചെയ്യാം.
•രോഗിക്ക് പരിപൂര്‍ണവിശ്രമം ആവശ്യമാണ്. കൊഴുപ്പ് കലര്‍ന്ന ആഹാരപദാര്‍ത്ഥങ്ങള്‍, ഉപ്പ്, മുതലായവ കഴിയുന്നത്ര ഒഴിവാക്കുക. കാപ്പി, ചായ, ലഹരിപദാര്‍ത്ഥങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുക. ധാരാളം വെള്ളം കുടിക്കുക. കട്ടി കുറഞ്ഞ ആഹാരപദാര്‍ത്ഥങ്ങള്‍, പഴവര്‍ഗങ്ങള്‍ കഴിക്കുക.
മഞ്ഞപ്പിത്തത്തിന് വളരെ ഫലപ്രദമായ മരുന്നുകള്‍ ഹോമിയോപ്പതിയിലുണ്ട്. രോഗാരംഭത്തില്‍ തന്നെ മരുന്ന് കഴിച്ചു തുടങ്ങുക. ഹോമിയോ ചികിത്സാ സമ്പ്രദായത്തിന്റെ കാതലായ തത്ത്വമനുസരിച്ച് രോഗത്തെയല്ല രോഗിയെയാണ് ചികിത്സിക്കുന്നത്. അതായത് ഒരേ രോഗം ബാധിച്ച പല രോഗികള്‍ക്കും ഒരേ മരുന്നല്ല, മറിച്ച് പല ഔഷധങ്ങളില്‍ നിന്ന് ഒരു മരുന്ന് തിരഞ്ഞെടുത്ത് അതിന്റ ശരിയായ ആവര്‍ത്തനത്തിലും അളവിലും നല്‍കുകയാണ്. പരിസരമലിനീകരണം, ശുചിത്വമില്ലായ്‌മ, കാലാവസ്ഥയിലുണ്ടാക്കുന്ന മാറ്റം മുതലായവ മൂലം ശരീരത്തിനുണ്ടാകുന്ന പ്രത്യേകതകള്‍, രോഗാവസ്ഥയോടുള്ള രോഗിയുടെ പ്രതികരണം ഇവയൊക്കെ ഓരോ രോഗികളിലും വ്യത്യസ്‌ത രീതികളിലാണ് പ്രത്യക്ഷപ്പെടുക. അതുകൊണ്ട് തന്നെ ഓരോ രോദിയുടെയും മാനസിക- ശാരീരിക ലക്ഷണങ്ങളും പ്രത്യേകതകളും കണക്കിലെടുത്ത് യോജിച്ച ഒരു ഔഷധം തിരഞ്ഞെടുത്തു വേണം ചികിത്സ നടത്താന്‍. അതിനാല്‍ സ്വയം ചികിത്സ നന്നല്ല.
ഹോമിയോ മരുന്നുകള്‍ പൂര്‍ണമായും ഫലവത്താണ്. എന്നു മാത്രമല്ല, ശരീരത്തിന് ഒരുവിധ ദൂഷ്യഫലങ്ങളും ഉണ്ടാക്കാത്തവ കൂടിയാണ്. മഞ്ഞപ്പിത്തരോഗവ്യാപനം തടയുന്നതിന് നമുക്ക് ചെയ്യാന്‍ കഴിയുക ആഹാരപദാര്‍ത്ഥങ്ങള്‍ കേടുകൂടാതെ ഉപയോഗിക്കുക. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക, മലശോധനയ്‌ക്കുശേഷം കൈകാലുകള്‍ സോപ്പുപയോഗിച്ച് ശുദ്ധജലത്തില്‍ കഴുകുക, ഓരോ തവണയും ആഹാരം കഴിക്കുന്നതിന് മുന്‍പ് കൈയും വായും ശുദ്ധജലത്തില്‍ വൃത്തിയാക്കുക, ആഹാരപദാര്‍ത്ഥങ്ങള്‍ ഈച്ച, പാറ്റ മുതലായവയുടെ ശല്യമില്ലാത്തവിധം സൂക്ഷിച്ചുവെക്കുക., കുടിവെള്ളം മലിനീകരണം തടയുക, മലിനജലം കെട്ടിനില്‍ക്കാനും അത് ഉപയോഗിക്കാനും ഇടവരുത്താതിരിക്കുക, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, ശരിയായ പരിശോധനയ്‌ക്ക് ശേഷം മാത്രം രക്തം സ്വീകരിക്കുക, കുത്തിവെപ്പ് ദന്തപരിശോധന മുതലായവയ്‌ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ രോഗാണുവിമുക്തമെന്ന് ഉറപ്പു വരുത്തുക, കുത്തിവെപ്പിന് ഡിസ്‌പോസിബിള്‍ സിറിഞ്ച് ഉപയോഗിക്കുക. അപരിചിതരുമായുള്ള ലൈംഗിക ബന്ധം പാടില്ല എന്നു മാത്രമല്ല ഉറ ഉപയോഗിക്കേണ്ടത് ആവശ്യവുമാണ്. രോഗിയുടെ രക്തം, മലം, മൂത്രം, മുതലായവ സുരക്ഷിതമായി നിര്‍മാര്‍ജനം ചെയ്യുക തുടങ്ങിയ കാര്യങ്ങല്‍ നിഷ്‌കര്‍ഷിച്ചാല്‍ രോഗവ്യാപനം തടയാനാകും.•

No comments:
Post a Comment